ജെഎന്‍ . 1 കൊവിഡ് ഉപവകഭേദം ; കൂടുതൽ പേരിലും കണ്ട് വരുന്നത് ഈ ലക്ഷണങ്ങൾ

Published : Dec 20, 2023, 01:32 PM IST
ജെഎന്‍ . 1 കൊവിഡ് ഉപവകഭേദം ; കൂടുതൽ പേരിലും കണ്ട് വരുന്നത് ഈ ലക്ഷണങ്ങൾ

Synopsis

' പനി, ചുമ, മൂക്കൊലിപ്പ്, ശ്വാസതടസ്സം, ക്ഷീണം, ശരീരവേദന, തൊണ്ടവേദന, രുചിയോ മണമോ നഷ്ടപ്പെടൽ എന്നിവയുൾപ്പെടെയുള്ള ലക്ഷണങ്ങൾ പ്രകടമാണ്. രോ​ഗം പിടിപെടാതിരിക്കാൻ വാക്സിനേഷൻ, മാസ്ക് ധരിക്കൽ, കൈ ശുചിത്വം, സാമൂഹിക അകലം എന്നിവ പ്രധാനമാണ്...' - ഡോ. നിഖിൽ മോദി പറഞ്ഞു.  

കേരളത്തിൽ കൊവിഡ് വ്യാപനത്തിന് ഇടയാക്കുന്ന ഉപവകഭേദം ഗോവയിലും മഹാരാഷ്ട്രയിലും കണ്ടെത്തിയ വാർത്ത നാം അറിഞ്ഞതാണ്. ഗോവയിൽ ചലച്ചിത്ര മേളയ്ക്കുശേഷമുള്ള പരിശോധനയിലാണ് 18 കേസുകൾ കണ്ടെത്തിയത്. കേരളത്തിൽ നേരത്തെ കണ്ടെത്തിയ കൊവിഡ് ഉപവകഭേദമായ ജെഎൻ1 ആണ് ഗോവയിലും മഹാരാഷ്ട്രയിലും കണ്ടെത്തിയത്.

ഗോവയിൽ ചലച്ചിത്ര മേളയ്ക്കുശേഷം രോഗലക്ഷണമുള്ളവരിൽ ഉൾപ്പെടെ പരിശോധന നടത്തിയിരുന്നു. മഹാരാഷ്ട്രയിലും രോഗലക്ഷണമുള്ളവരിൽ നടത്തിയ പരിശോധനയിലാണ് പുതിയ ഉപവകഭേദം സ്ഥിരീകരിച്ചത്. ഗോവയിൽ നിന്നുള്ള സാമ്പിളുകളിൽ ജെഎൻ.1 വേരിയന്റിന്റെ 15 ഓളം കേസുകൾ കണ്ടെത്തിയിട്ടുണ്ട്. വ്യാപനം തടയാൻ കൊവിഡ് നിരീക്ഷണം ശക്തമാക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.  

കൊവിഡിന്റെ പുതിയ വകഭേദം ജെഎൻ.1 ആഗോളതലത്തിൽ ആശങ്ക വർദ്ധിപ്പിച്ചിരിക്കുകയാണ്. കേരളത്തിൽ ജീനോം സീക്വൻസിംഗിലൂടെയാണ് രോഗനിർണയം നടത്തിയത്. സ്ഥിതിഗതികൾ സൂക്ഷ്മ നിരീക്ഷണത്തിലാണ്," ഗുരുഗ്രാമിലെ പാരസ് ഹെൽത്തിലെ എച്ച്ഒഡി ഇന്റേണൽ മെഡിസിൻ ഡോ.ആർ.ആർ.ദത്ത പറയുന്നു.

' Omicron XBB ഉപവകഭേദത്തിൽ നിന്ന് നിലവിലെ JN.1 വകഭേദം മൂക്കൊലിപ്പ്, തൊണ്ടവേദന, വരണ്ട ചുമ തുടങ്ങിയ ചെറിയ ലക്ഷണങ്ങൾക്ക് കാരണമാകുമെന്ന് തോന്നുമെങ്കിലും, അതിന്റെ അപകടസാധ്യതയെ നമ്മൾ കുറച്ചുകാണരുത്. സാഹചര്യത്തെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്...'  - ഇന്ദ്രപ്രസ്ഥ അപ്പോളോ ഹോസ്പിറ്റൽസിലെ റെസ്പിറേറ്ററി ആൻഡ് ക്രിട്ടിക്കൽ കെയർ മെഡിസിൻ സീനിയർ കൺസൾട്ടന്റ് ഡോ. നിഖിൽ മോദി പറയുന്നു.

പനി, ചുമ, മൂക്കൊലിപ്പ്, ശ്വാസതടസ്സം, ക്ഷീണം, ശരീരവേദന, തൊണ്ടവേദന, രുചിയോ മണമോ നഷ്ടപ്പെടൽ എന്നിവയുൾപ്പെടെയുള്ള ലക്ഷണങ്ങൾ പ്രകടമാണ്. രോ​ഗം പിടിപെടാതിരിക്കാൻ വാക്സിനേഷൻ, മാസ്ക് ധരിക്കൽ, കൈ ശുചിത്വം, സാമൂഹിക അകലം എന്നിവ പ്രധാനമാണ്...- ഡോ. നിഖിൽ മോദി പറഞ്ഞു.

ലക്ഷണങ്ങൾ...

വയറിളക്കം
തലവേദന
നേരിയ ശ്വാസതടസ്സം
തൊണ്ട വേദന
ജലദോഷം
ചുമ 

മുടികൊഴിച്ചിൽ അലട്ടുന്നുണ്ടോ? പരീക്ഷിക്കാം നെല്ലിക്ക കൊണ്ടുള്ള ഈ ഹെയർ പാക്കുകൾ


 

PREV
click me!

Recommended Stories

മുഖകാന്തി കൂട്ടാൻ കറ്റാർവാഴ ; ഈ രീതിയി‍ൽ ഉപയോ​ഗിക്കൂ
മലബന്ധം അകറ്റുന്നതിന് കഴിക്കേണ്ട പത്ത് ഭക്ഷണങ്ങൾ