അഞ്ചാംപനി ; പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്തൊക്കെ?

Published : Nov 10, 2022, 10:08 AM ISTUpdated : Nov 10, 2022, 10:39 AM IST
അഞ്ചാംപനി ; പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്തൊക്കെ?

Synopsis

രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങി രണ്ടോ മൂന്നോ ദിവസങ്ങൾക്ക് ശേഷം ചെറിയ വെളുത്ത പാടുകൾ ഉണ്ടാകാം. സാധാരണയായി മുഖത്ത് തുടങ്ങുന്ന ചുവന്ന ചുണങ്ങു പിന്നീട് ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും പടരുന്നത്. വയറിളക്കം, ചെവി അണുബാധ, ന്യുമോണിയ എന്നിവയാണ് സാധാരണ സങ്കീർണതകൾ. 

മീസിൽസ് വൈറസ് മൂലമുണ്ടാകുന്ന വളരെ സാംക്രമിക രോഗമാണ് അഞ്ചാംപനി. രോഗബാധിതനായ ഒരു വ്യക്തിയുമായി സമ്പർക്കം പുലർത്തിയതിന് ശേഷം 10-12 ദിവസങ്ങൾക്കുള്ളിൽ സാധാരണയായി ലക്ഷണങ്ങൾ വികസിക്കുകയും 7-10 ദിവസം നീണ്ടുനിൽക്കുകയും ചെയ്യും. പ്രാരംഭ ലക്ഷണങ്ങളിൽ പനി, പലപ്പോഴും 40 °C (104 °F), ചുമ, മൂക്കൊലിപ്പ്, വീക്കമുള്ള കണ്ണുകൾ എന്നിവ ഉൾപ്പെടുന്നു.

രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങി രണ്ടോ മൂന്നോ ദിവസങ്ങൾക്ക് ശേഷം ചെറിയ വെളുത്ത പാടുകൾ ഉണ്ടാകാം. സാധാരണയായി മുഖത്ത് തുടങ്ങുന്ന ചുവന്ന ചുണങ്ങു പിന്നീട് ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും പടരുന്നത്. വയറിളക്കം, ചെവി അണുബാധ, ന്യുമോണിയ എന്നിവയാണ് സാധാരണ സങ്കീർണതകൾ. 

ലക്ഷണങ്ങൾ എന്തൊക്കെ...? 

പനിയാണ് ആദ്യത്തെ പ്രധാനപ്പെട്ട ലക്ഷണം. കൂടെ ചുമ, കണ്ണ് ചുവക്കൽ, ജലദോഷം എന്നിവയും ഉണ്ടാകും.അതു കഴിഞ്ഞു നാലു ദിവസം പിന്നിടുമ്പോഴേക്കും ചെവിയുടെ പുറകിൽ നിന്നു തുടങ്ങി മുഖത്തേക്ക് പടർന്നു ശേഷം ദേഹമാസകലം ചുവന്ന പൊടുപ്പുകൾ കാണപ്പെടും. അപ്പോഴേക്കും പനി പൂർണമായും ഭേദമാകും. കൂടാതെ വയറിളക്കം, ഛർദി, ശക്തമായ വയറുവേദന എന്നിവയും ഉണ്ടാകാം. 

മുംബൈയില്‍ അഞ്ചാംപനി പടര്‍ന്നുപിടിക്കുന്നു ; വാക്സിനേഷൻ ഡ്രൈവുകൾ ആരംഭിച്ചു

അസുഖമുള്ള ഒരാളുടെ കണ്ണിൽ നിന്നുള്ള സ്രവത്തിൽ നിന്നോ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ഉണ്ടാകുന്ന കണങ്ങൾ വഴിയോ രോഗപ്പകർച്ചയുണ്ടാകാം. ഒരു രോഗിയുടെ സ്രവങ്ങളുമായി സമ്പർക്കമുണ്ടായ 90 ശതമാനം ആൾക്കാർക്കും അഞ്ചാം പനി പിടിപെടാം.

ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ...

വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കണം.
രോഗിയുമായുള്ള സമ്പർക്കം കഴിവതും ഒഴിവാക്കുക.
കുട്ടികളിൽ രോഗം പെട്ടെന്ന് സങ്കീർണതകളിലേക്ക് പോകാൻ സാധ്യതയുണ്ട്. 
തുമ്മുമ്പോഴും, ചുമയ്ക്കുമ്പോഴും തൂവാലയോ മറ്റ് ഉപാധികളോ ഉപയോഗിച്ച് മൂക്കും വായും മറച്ചു പിടിക്കുക. 
രോഗലക്ഷണങ്ങൾ കണ്ടാലുടൻ ചികിത്സ തേടുക.

 

PREV
click me!

Recommended Stories

ഹൃദയാഘാതം; ശരീരം കാണിക്കുന്ന ഈ സൂചനകളെ അവഗണിക്കരുത്
മുലപ്പാല്‍ എങ്ങനെ പമ്പ് ചെയ്യണം, ശേഖരിക്കണം, സൂക്ഷിക്കണം?