World Parkinson's Day 2023: പാര്‍ക്കിന്‍സണ്‍സ് രോഗം; ഈ അപകട സൂചനകള്‍ തിരിച്ചറിയാം...

Published : Apr 05, 2023, 09:08 AM IST
World Parkinson's Day 2023: പാര്‍ക്കിന്‍സണ്‍സ് രോഗം; ഈ അപകട സൂചനകള്‍ തിരിച്ചറിയാം...

Synopsis

ഡോപാമിന്റെ അളവ് എഴുപത് ശതമാനത്തോളം കുറയുമ്പോഴാണ് രോഗലക്ഷണങ്ങള്‍ കാര്യമായി പ്രത്യക്ഷപ്പെട്ടുതുടങ്ങുന്നത്. തുടക്കത്തിൽ രോഗിയുടെ ചലനങ്ങളെയാണ് ഇത് ബാധിക്കുക. രോഗം മൂർച്ഛിക്കുന്നതോടെ കൈകൾക്കും തലയ്ക്കും വിറയലുണ്ടാകും. 

മനുഷ്യശരീരത്തിലെ പ്രധാന അവയവങ്ങളിലൊന്നാണ് മസ്തിഷ്കം. ചിന്ത, ഓർമ്മ, ന്യൂറൽ ട്രാൻസ്മിഷൻ തുടങ്ങി അനവധി പ്രവർത്തനങ്ങൾ നിർവഹിക്കുന്നത് മസ്തിഷ്കമാണ്. തലച്ചോറിലെ സിരാകേന്ദ്രങ്ങള്‍ കാലക്രമേണ ക്ഷയിച്ചു പോകുന്ന രോഗമാണ് പാര്‍ക്കിന്‍സണ്‍സ്. ഏപ്രിൽ 11നാണ് ലോക പാർക്കിൻസൺസ് ദിനം. ശരീര ചലനങ്ങളെ നിയന്ത്രിക്കുന്നതില്‍ മുഖ്യപങ്കുവഹിക്കുന്ന 'ഡോപാമിന്‍' എന്ന ന്യൂറോ ട്രാന്‍സ്മിറ്റര്‍ നിര്‍മിക്കുന്ന കോശങ്ങളാണ് രോഗം മൂലം നശിക്കുന്നത്. ഡോപാമിന്റെ അളവ് എഴുപത് ശതമാനത്തോളം കുറയുമ്പോഴാണ് രോഗലക്ഷണങ്ങള്‍ കാര്യമായി പ്രത്യക്ഷപ്പെട്ടുതുടങ്ങുന്നത്. തുടക്കത്തിൽ രോഗിയുടെ ചലനങ്ങളെയാണ് ഇത് ബാധിക്കുക. രോഗം മൂർച്ഛിക്കുന്നതോടെ കൈകൾക്കും തലയ്ക്കും വിറയലുണ്ടാകും. 

പാര്‍ക്കിന്‍സണ്‍സിന്‍റെ പ്രധാന ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...

ഒന്ന്...

പാര്‍ക്കിന്‍സണ്‍സ് രോഗം ബാധിക്കുന്നവരില്‍ ഏറ്റവും ആദ്യം പ്രത്യക്ഷപ്പെടുന്ന ലക്ഷണമാണ് വിറയല്‍. വിരലുകള്‍, താടി, ചുണ്ട്, കാല്‍ തുടങ്ങിയവാണ് വിറയ്ക്കുന്നത്. രോഗം മൂർച്ഛിക്കുന്നതോടെ കൈകൾക്കും തലയ്ക്കും കൂടുതലായി വിറയലുണ്ടാകും. 

രണ്ട്...

ശരീരത്തിന്റെ ചലനശേഷി ആകപ്പാടെ കുറഞ്ഞു വരികയാണ് മറ്റൊരു ലക്ഷണം. 

മൂന്ന്...

പേശികളില്‍ വേദന, തോള്‍ വേദന, ഇടുപ്പ് വേദന, നടക്കുമ്പോഴും ഇരിക്കുമ്പോഴുമുള്ള ബുദ്ധിമുട്ട് എന്നിവയൊക്കെ ലക്ഷണങ്ങളാകാം. 

നാല്...

എത്ര നേരം കിടന്നാലും ഉറക്കം വരാത്ത അവസ്ഥ, ഉറക്കത്തില്‍ അകാരണമായി ഞെട്ടി എഴുന്നേല്‍ക്കുക എന്നിവയാണ് മറ്റ് ലക്ഷണങ്ങള്‍. 

അഞ്ച്...

ഭക്ഷണങ്ങളുടേയും മറ്റ്  ഗന്ധങ്ങളും തിരിച്ചറിയാന്‍ സാധിക്കാതെ വരുന്നതും പാര്‍ക്കിന്‍സണ്‍സിന്‍റെ ലക്ഷണമാകാം. ആഹാരം ഇറക്കുവാനുള്ള ബുദ്ധിമുട്ടാണ് മറ്റൊരു ലക്ഷണം.

ആറ്...

നില്‍ക്കുമ്പോഴും നടക്കുമ്പോഴും തലയുടെ സന്തുലനാവസ്ഥ നഷ്ടപ്പെടുക.

ഏഴ്...

പാര്‍ക്കിന്‍സണ്‍സ് രോഗം തീവ്രമാകുമ്പോള്‍ മറവി പ്രശ്‌നങ്ങള്‍ രൂക്ഷമായേക്കും. രോഗം ഓര്‍മ്മശക്തിയെ ബാധിക്കുന്നതിനാല്‍ ചെയ്യുന്ന പ്രവര്‍ത്തികളെല്ലാം മന്ദഗതിയിലാവും. അടുത്ത ആളുകളെ പോലും തിരിച്ചറിയാതെ വരും. 

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Also Read: വയറിന്‍റെ ആരോഗ്യത്തിനായി കഴിക്കാം ഈ എട്ട് പ്രോബയോട്ടിക് ഭക്ഷണങ്ങള്‍...

PREV
click me!

Recommended Stories

കിഡ്നി സ്റ്റോണ്‍ ; ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങൾ
കോർട്ടിസോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് പാനീയങ്ങൾ