സ്ട്രസ് കുറയ്ക്കുന്നത് വയറും കുടലുകളുമെല്ലാം അടങ്ങുന്ന ദഹനസംവിധാനം കാര്യക്ഷമമായി ജോലി ചെയ്യാന്‍ സഹായിക്കും. ഭക്ഷണത്തെ ദഹിപ്പിക്കുന്ന ഇടങ്ങളായ വയറും കുടലുകളും ആരോഗ്യത്തോടെ ഇരിക്കാന്‍ ഭക്ഷണ കാര്യത്തില്‍ ഏറെ ശ്രദ്ധിക്കണം. ഫൈബര്‍ അഥവാ നാരുകള്‍ കൂടുതലുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ആവശ്യത്തിന് കഴിച്ചില്ലെങ്കില്‍ അത് വയറിലൂടെയും കുടലുകളിലൂടെയുമുള്ള ഭക്ഷണത്തിന്‍റെ ശരിയായ നീക്കത്തെ ബാധിക്കാം.
വയറ് ആരോഗ്യത്തോടെയിരുന്നാല്‍ തന്നെ ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തെ അത് സ്വാധീനിക്കും. നമ്മള്‍ എന്ത് കഴിക്കുന്നു, എപ്പോള്‍ കഴിക്കുന്നു എന്നത് തന്നെയാണ് ഇതിനെ സ്വാധീനിക്കുന്ന വലിയൊരു ഘടകം. വയറില്‍ താമസിക്കുന്ന ലക്ഷണക്കണക്കിനായ സൂക്ഷ്മ ബാക്ടീരിയകള്‍ ദഹന സംവിധാനത്തെ ആരോഗ്യത്തോടെ സൂക്ഷിക്കുന്നു. നിരന്തരമായി ഗ്യാസ് കെട്ടുന്നതും വയര്‍ വീര്‍ത്തിരിക്കുന്നതും ദഹന സംവിധാനം അവതാളത്തിലായതിന്‍റെ കൃത്യമായ സൂചനയാണ്.
സ്ട്രസ് കുറയ്ക്കുന്നത് വയറും കുടലുകളുമെല്ലാം അടങ്ങുന്ന ദഹനസംവിധാനം കാര്യക്ഷമമായി ജോലി ചെയ്യാന്‍ സഹായിക്കും. ഭക്ഷണത്തെ ദഹിപ്പിക്കുന്ന ഇടങ്ങളായ വയറും കുടലുകളും ആരോഗ്യത്തോടെ ഇരിക്കാന്‍ ഭക്ഷണ കാര്യത്തില്‍ ഏറെ ശ്രദ്ധിക്കണം. ഫൈബര്‍ അഥവാ നാരുകള്‍ കൂടുതലുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ആവശ്യത്തിന് കഴിച്ചില്ലെങ്കില്‍ അത് വയറിലൂടെയും കുടലുകളിലൂടെയുമുള്ള ഭക്ഷണത്തിന്‍റെ ശരിയായ നീക്കത്തെ ബാധിക്കാം. ഗട്ട് സംവിധാനത്തില്‍ ഭക്ഷണം കെട്ടിക്കിടക്കുന്നത് പല തരത്തിലുള്ള അണുക്കളുടെ വളര്‍ച്ചയ്ക്കും രോഗങ്ങള്‍ക്കും കാരണമാകും. അതുപോലെ തന്നെ, ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുന്നതും ശരീരത്തിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കും.
വയറ്റിനകത്ത് കാണപ്പെടുന്ന നല്ലയിനം ബാക്ടീരിയകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങളെ 'പ്രോബയോട്ടിക്സ്' എന്നാണ് വിളിക്കുന്നത്. കുടലിലെ സൂക്ഷമജീവികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ഏറെ സഹായിക്കുന്നവയാണ് പ്രോബയോട്ടിക്കുകള്‍. വയറിന്‍റെ ആരോഗ്യത്തിനായി കഴിക്കേണ്ട ചില പ്രോബയോട്ടിക് ഭക്ഷണങ്ങളെ പരിചയപ്പെടാം.
ഒന്ന്...
പ്രോബയോട്ടിക് എന്ന് പറയുമ്പോള്‍ തന്നെ, ആദ്യം വരുന്നത് തൈര് തന്നെയാണ്. ദിവസവും തൈര് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താനും വയറ്റിലെ അസ്വസ്ഥതകള്‍ കുറയ്ക്കാനും വയറിന്‍റെയും കുടലിന്‍റെയും ആരോഗ്യത്തെ നിലനിര്‍ത്താനും സഹായിക്കും.
രണ്ട്...
ചീസ് ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവ വയറ്റിലെ അസ്വസ്ഥതകള്‍ കുറയ്ക്കാനും വയറിന്‍റെയും കുടലിന്‍റെയും ആരോഗ്യത്തെ നിലനിര്‍ത്താനും സഹായിക്കും.
മൂന്ന്...
പനീര്‍ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പുളിപ്പിക്കല്‍ പ്രക്രിയയിലൂടെ തയ്യാറാക്കിയ മികച്ച പ്രോബയോട്ടിക് ഭക്ഷണമാണ് പനീര്‍. അതിനാല്‍ ഇവ പതിവായി കഴിക്കുന്നതും വയറിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.
നാല്...
അച്ചാറുകള്‍ ആണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പുളിപ്പിച്ചെടുത്ത അച്ചാറുകള്‍ മിതമായ അളവില്‍ കഴിക്കുന്നത് വയറിനുള്ളിലെ അസ്വസ്ഥതകള്‍ കുറയ്ക്കാന്‍ സഹായിക്കും.
അഞ്ച്...
ഉപ്പിലിട്ട വിഭവങ്ങളാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവയും മിതമായ അളവില്‍ കഴിക്കുന്നത് വയറിനുള്ളിലെ അസ്വസ്ഥതകള്‍ കുറയ്ക്കാന്‍ സഹായിക്കും.
ആറ്...
ബട്ടര്‍മില്‍ക്ക് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രോബയോട്ടിക്കിനാല്‍ സമ്പന്നമായ തൈര് കൊണ്ടാണ് ബട്ടര്‍മില്‍ക്ക് തയ്യാറാക്കുന്നത്. അതിനാല്‍ ബട്ടര്‍മില്‍ക്ക് കഴിക്കുന്നതും ദഹനത്തിനും വയറിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.
ഏഴ്...
ആപ്പിള്‍ സൈഡര്‍ വിനാഗറും നല്ലൊരു പ്രോബയോട്ടിക് വിഭവമാണ്. എന്നാല്‍ ഇവയില്‍ ആസിഡ് അടങ്ങിയിരിക്കുന്നതിനാല്‍ അധികം കഴിക്കരുത്.
എട്ട്...
പുളിപ്പിച്ച സോയാപാൽ ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവയും വയറിന്‍റെ ആരോഗ്യത്തിന് ഗുണം ചെയ്യുന്നവയാണ്.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also Read: മറന്നോ, ഇന്നാണ് ക്യാരറ്റ് ദിനം; അറിയാം ക്യാരറ്റിന്‍റെ ആരോഗ്യ ഗുണങ്ങള്‍...
