പ്രോട്ടീന്റെ കുറവ്; പ്രധാനപ്പെട്ട അഞ്ച് ലക്ഷണങ്ങൾ

By Web TeamFirst Published Sep 23, 2021, 8:48 PM IST
Highlights

പ്രോട്ടീന്‍ ആവശ്യത്തിന് ഇല്ലാതെ വരുമ്പോള്‍ ശരീരം ചില സൂചനകള്‍ കാണിക്കും. എന്നാല്‍ ഈ സൂചനകള്‍ പലപ്പോഴും നമ്മൾ ശ്രദ്ധിക്കാതെ പോകും. 

മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് പ്രധാനമാണ് പ്രോട്ടീൻ‍ (Proteins deficiency). പലപ്പോഴും ഭക്ഷണശീലത്തിലെ പാളിച്ചകള്‍ കൊണ്ട് ഒരു വ്യക്തിയ്ക്ക് ‌ദിവസവും ആവശ്യമായ പ്രോട്ടീൻ ലഭിക്കാറില്ല. ഇത് മസ്തിഷ്കം ഉള്‍പ്പടെയുള്ള ശരീരത്തിന്‍റെ പ്രവര്‍ത്തനങ്ങളെ ബാധിക്കാം. പ്രോട്ടീന്‍ ആവശ്യത്തിന് ഇല്ലാതെ വരുമ്പോള്‍ ശരീരം ചില സൂചനകള്‍(symptoms) കാണിക്കും. എന്നാല്‍ ഈ സൂചനകള്‍ പലപ്പോഴും നമ്മൾ ശ്രദ്ധിക്കാതെ പോകും. പ്രോട്ടീന്‍ ആവശ്യത്തിന് ശരീരത്തിലില്ലെങ്കില്‍ ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങള്‍ ഇവയാണ്...

ഒന്ന്...

പ്രോട്ടീന്റെ കുറവ് ആദ്യം പ്രകടമാകുന്നത് ചർമ്മത്തിലും മുടിയിലും നഖങ്ങളിലുമായിരിക്കും, ചർമ്മത്തിൽ ചുവപ്പ്, പൊട്ടുന്ന നഖങ്ങൾ, നേർത്ത മുടി, എന്നിവയെല്ലാം കാണിക്കാം. ഇവയെല്ലാം പ്രോട്ടീൻ കുറവിന്റെ ലക്ഷണങ്ങളായി കണക്കാക്കപ്പെടുന്നു.

രണ്ട്...

അസ്ഥികളുടെ ശക്തിയും സാന്ദ്രതയും നിലനിർത്താൻ പ്രോട്ടീൻ സഹായിക്കുന്നു. ആവശ്യത്തിന് പ്രോട്ടീൻ ലഭിക്കാത്തത് എല്ലുകളെ ദുർബലപ്പെടുത്തുകയും ഒടിവുകൾ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

മൂന്ന്...

പ്രോട്ടീന്റെ കുറവ് പ്രതിരോധ സംവിധാനത്തെ ബാധിക്കുന്നു. രോഗപ്രതിരോധ ശേഷി ദുർബലമാകുന്നത് അണുബാധയെ ചെറുക്കാൻ ശരീരത്തെ പ്രവർത്തനരഹിതമാക്കിയേക്കാം.

നാല്...

പ്രോട്ടീൻ കുറയുമ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവും കുറയും. ഇതാണ് മധുരമുള്ള ഭക്ഷണം കഴിക്കാന്‍ നമ്മളെ പ്രേരിപ്പിക്കുന്നത്. എന്നാല്‍ മധുരം അടങ്ങിയ ഭക്ഷണം എത്ര കഴിച്ചാലും മതിയാവില്ല. മധുരം അധികം കഴിക്കുന്നത് കൂടുതൽ ആരോ​ഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.

അഞ്ച്...

പ്രോട്ടീന്‍ കുറവ് രക്തത്തിലെ പഞ്ചസാര കുറയ്ക്കുമെന്ന് പറഞ്ഞല്ലോ. ഇത് മറ്റ് ചില പ്രത്യാഘാതങ്ങള്‍ കൂടി ശരീരത്തിലുണ്ടാക്കും, തളര്‍ച്ചയും ക്ഷീണവും അനുഭവപ്പെടും. 

കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന 10 'സൂപ്പർ ഫുഡുകൾ'

click me!