ഈ ലക്ഷണങ്ങൾ അവ​ഗണിക്കരുത് ; വിറ്റാമിൻ ബി 12ന്റെ കുറവിന്റേതാകാം

Published : Dec 21, 2023, 07:26 PM ISTUpdated : Dec 21, 2023, 08:35 PM IST
ഈ ലക്ഷണങ്ങൾ അവ​ഗണിക്കരുത് ; വിറ്റാമിൻ ബി 12ന്റെ കുറവിന്റേതാകാം

Synopsis

സ്ഥിരമായ ക്ഷീണവും ബലഹീനതയും വിറ്റാമിൻ ബി 12 ന്റെ അഭാവത്തിന്റെ ലക്ഷണങ്ങളാണ്. കാരണം ശരീരത്തിലെ ഊർജ്ജ ഉൽപാദനത്തിന് വിറ്റാമിൻ അത്യാവശ്യമാണ്.   

വിറ്റാമിൻ ബി 12 തലച്ചോറിന്റെ പ്രവർത്തനത്തിന്റെയും ചുവന്ന രക്താണുക്കളുടെയും ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. ചുവന്ന രക്താണുക്കളുടെ രൂപീകരണം, ഡിഎൻഎ സിന്തസിസ് എന്നിവയുൾപ്പെടെ വിവിധ ശാരീരിക പ്രവർത്തനങ്ങളിൽ വിറ്റാമിൻ ബി 12 നിർണായക പങ്ക് വഹിക്കുന്നു.

15 ശതമാനം ആളുകൾ വിറ്റാമിൻ ബി 12 ന്റെ കുറവ് നേരിടുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വിറ്റാമിൻ ബി 12 ന്റെ കുറവ് ശരീരത്തിലെ വെളുത്ത, ചുവന്ന രക്താണുക്കളുടെ കുറവിലേക്ക് നയിക്കുന്നു. വിറ്റാമിൻ ബി 12 തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു, 

വിറ്റാമിൻ ബി 12 ന്റെ കുറവ്  ഉണ്ടായാൽ പ്രകടമാകുന്ന ലക്ഷണങ്ങൾ...

ഒന്ന്...

സ്ഥിരമായ ക്ഷീണവും ബലഹീനതയും വിറ്റാമിൻ ബി 12 ന്റെ അഭാവത്തിന്റെ ലക്ഷണങ്ങളാണ്. കാരണം ശരീരത്തിലെ ഊർജ്ജ ഉൽപാദനത്തിന് വിറ്റാമിൻ അത്യാവശ്യമാണ്. 

രണ്ട്...

ആരോഗ്യകരമായ നാഡീകോശങ്ങൾ നിലനിർത്തുന്നതിന് വിറ്റാമിൻ ബി 12 അത്യന്താപേക്ഷിതമാണ്. ന്യൂറോളജിക്കൽ ലക്ഷണങ്ങളായ മരവിപ്പ്, നടക്കാൻ ബുദ്ധിമുട്ട് എന്നിവ ഈ പോഷകത്തിന്റെ കുറവിന്റെ ലക്ഷണമാണ്. 

മൂന്ന്...

വിറ്റാമിൻ ബി 12 ന്റെ കുറവ് വൈജ്ഞാനിക പ്രവർത്തനത്തെ ബാധിക്കും. ഇത് ഓർമ്മക്കുറവ്, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട്, മാനസികാവസ്ഥയിലെ മാറ്റങ്ങൾ എന്നിവയിലേക്ക് നയിക്കുന്നു. 

നാല്...

വിറ്റാമിൻ ബി 12 ന്റെ കുറവ് വയറിളക്കം, മലബന്ധം, വിശപ്പില്ലായ്മ തുടങ്ങിയ ദഹന പ്രശ്നങ്ങൾക്ക് കാരണമാകും. ദഹനനാളത്തിന്റെ ലക്ഷണങ്ങൾ സാധാരണമാണ്. 

അഞ്ച്...

വിറ്റാമിൻ ബി 12 ന്റെ കുറവ് ചർമ്മത്തെ വിളറിയതോ മഞ്ഞയോ നിറത്തിലേക്ക് മാറ്റം.

യൂറിനറി ഇൻഫെക്ഷൻ പിടിപെടാതിരിക്കാൻ ഈ പാനീയം സഹായിക്കും

 

PREV
click me!

Recommended Stories

മുഖകാന്തി കൂട്ടാൻ കറ്റാർവാഴ ; ഈ രീതിയി‍ൽ ഉപയോ​ഗിക്കൂ
മലബന്ധം അകറ്റുന്നതിന് കഴിക്കേണ്ട പത്ത് ഭക്ഷണങ്ങൾ