
ചീത്ത കൊളസ്ട്രോള്‍ അഥവാ എല്‍ഡിഎല്‍ കൊളസ്ട്രോള്‍ പരമാവധി കുറയ്ക്കുക എന്നത് പ്രധാനമാണെന്ന് എല്ലാവര്‍ക്കും അറിയാം. രക്തത്തിൽ കൊളസ്ട്രോളിന്റെ അളവ് കൂടിയാൽ അത് ഹൃദയത്തെ ദോഷകരമായി ബാധിക്കും. കൊഴുപ്പ് കൂടിയ ഭക്ഷണങ്ങള്‍, വ്യായാമമില്ലായ്മ, പുകവലി, അമിത മദ്യപാനം തുടങ്ങിയവയൊക്കെ കൊളസ്ട്രോള്‍ കൂടാന്‍ കാരണമാകും. കൊളസ്ട്രോള്‍ കൂടുമ്പോള്‍ ചിലരില്‍ മുഖത്ത് ചില ലക്ഷണങ്ങള്‍ പ്രകടമാകും.
ചിലരില്‍ കൊളസ്‌ട്രോളിന്റെ അളവ് കൂടുമ്പോള്‍ കണ്ണിന് ചുറ്റുമായി മഞ്ഞ കലര്‍ന്ന നിറത്തില്‍ തീരെ ചെറിയ മുഴകള്‍ കാണപ്പെടാം. ചിലരില്‍ ഈ മുഴകള്‍ നെറ്റിയിലും മുഖത്തും കവിളുകളിലും കൈയിലുമൊക്കെ ഉണ്ടാകാം. അതുപോലെ ചിലരില്‍ കൊളസ്‌ട്രോളിന്റെ അളവ് കൂടുമ്പോൾ മുഖത്തിന്‍റെ ചര്‍മ്മത്തിലോ വായ്ക്കകത്തോ ചൊറിച്ചില്‍ ഉണ്ടാവുകയും, ചൊറിഞ്ഞ് ചുവന്നു തടിക്കുകയും ചെയ്യാം. കൊളസ്ട്രോള്‍ കൂടുമ്പോള്‍ ചര്‍മ്മത്തില്‍ പലയിടത്തും ചൊറിച്ചിലും ചുവന്ന പാടുമെല്ലാം ഉണ്ടാകാന്‍ സാധ്യതയേറെയാണ്. ചര്‍മ്മത്തിലുള്ള നിറ വ്യത്യാസം, മുഖത്ത് കാണുന്ന ഇത്തരം ലക്ഷണങ്ങള്‍ എന്നിവയെ നിസാരമായി കാണേണ്ട.
കൈ രേഖയിൽ, കാലിന്റെ പുറകിൽ ഒക്കെ കൊളസ്‌ട്രോൾ അടിഞ്ഞതുമൂലം കാണുന്ന തടിപ്പും കൊളസ്ട്രോളിന്‍റെ ലക്ഷണമാകാം. അതുപോലെ ചിലരില്‍ കൊളസ്‌ട്രോളിന്റെ അളവ് കൂടുമ്പോൾ കേൾവിക്കുറവ് വരാം. ഉയർന്ന കൊളസ്ട്രോളുമായി ബന്ധപ്പെട്ട ശ്രവണ നഷ്ടം പലപ്പോഴും ഉയർന്ന ശബ്ദങ്ങൾ കേൾക്കുന്നതിനോ ഉച്ചത്തിലുള്ള ചുറ്റുപാടുകളിൽ സംസാരം മനസ്സിലാക്കുന്നതിനോ ഉള്ള ബുദ്ധിമുട്ടുകളായി പ്രകടമാകുന്നു. കാലുകളില്‍ വേദന, കാലുകളില്‍ മരവിപ്പ്, മുട്ടുവേദന, കാലുകളുടെ പേശികളില്‍ വേദന, കാലുകളിലോ പാദത്തിലോ മുറിവുകള്‍ തുടങ്ങിയവ ഉണ്ടാകാം. കഴുത്തിനു പിന്നില്‍ ഉളുക്കുപോലെ കഴപ്പുണ്ടാകുക, മങ്ങിയ നഖങ്ങള്‍, തളര്‍ച്ച, ക്ഷീണം തുടങ്ങിയവയും ഇതുമൂലം കാണപ്പെടാം.
ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
Also read: പ്രമേഹ രോഗികള്‍ക്ക് ഡാർക്ക് ചോക്ലേറ്റ് കഴിക്കാമോ?
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam