ശരീരത്തില്‍ പ്രോട്ടീൻ കുറഞ്ഞാല്‍ കാണുന്ന ലക്ഷണങ്ങള്‍

Published : Aug 14, 2025, 07:09 PM IST
protein deficiency

Synopsis

പേശികളുടെ വളര്‍ച്ചയ്ക്കും ശരീരത്തിന് വേണ്ട ഊര്‍ജ്ജത്തിനും രോഗ പ്രതിരോധശേഷിക്കും ആവശ്യമായ ഒന്നാണ് പ്രോട്ടീൻ.

പേശികളുടെ വളര്‍ച്ചയ്ക്കും ശരീരത്തിന് വേണ്ട ഊര്‍ജ്ജത്തിനും രോഗ പ്രതിരോധശേഷിക്കും ആവശ്യമായ ഒന്നാണ് പ്രോട്ടീൻ. ശരീരത്തില്‍ ആവശ്യത്തിന് പ്രോട്ടീൻ ഇല്ലെങ്കില്‍ കാണുന്ന ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

1. പേശി വേദന, പേശികള്‍ ദുര്‍ബലമാവുക

പേശി വേദന, പേശികള്‍ ദുര്‍ബലമാവുക, മസില്‍ കുറവ് എന്നിവയും പ്രോട്ടീന്‍ കുറവു മൂലമുണ്ടാകാം. 

2. തലമുടി കൊഴിച്ചില്‍, വരണ്ട ചര്‍മ്മം

പ്രോട്ടീനിന്‍റെ കുറവു മൂലം തലമുടി കൊഴിച്ചിലും ഉണ്ടാകാം. അതുപോലെ ചര്‍മ്മം വരണ്ടതാകാനും ചര്‍മ്മത്തിന്‍റെ ദൃഢത നഷ്ടപ്പെടാനും കാരണമായേക്കാം. 

3. അമിത ക്ഷീണവും തളര്‍ച്ചയും

ശരീരത്തില്‍ പ്രോട്ടീൻ കുറയുമ്പോള്‍ അമിത ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെടാം. 

4. നഖത്തിന്‍റെ ആരോഗ്യം മോശമാവുക

പ്രോട്ടീൻ കുറയുമ്പോള്‍ അത് നഖത്തിന്‍റെ ആരോഗ്യത്തെയും മോശമായി ബാധിക്കാം. ഇതുമൂലം നഖങ്ങള്‍ പെട്ടെന്ന് പൊട്ടി പോകാം.

5. മുറിവുകള്‍ ഉണങ്ങാന്‍ സമയമെടുക്കുക

മുറിവുകള്‍ ഉണങ്ങാന്‍ സമയമെടുക്കുന്നതും പ്രോട്ടീൻ കുറവിന്‍റെ സൂചനയാകാം. 

6. രോഗ പ്രതിരോധശേഷി കുറയുക

ശരീരത്തില്‍ പ്രോട്ടീന്‍ കുറയുമ്പോള്‍ രോഗ പ്രതിരോധശേഷി ദുര്‍ബലമാകാനും എപ്പോഴും രോഗങ്ങള്‍ വരാനുമുള്ള സാധ്യതയുണ്ട്.

7. പഞ്ചസാരയോടും ജങ്ക് ഫുഡിനോടും ആസക്തി

പഞ്ചസാരയോടും ജങ്ക് ഫുഡിനോടും ആസക്തി തോന്നുന്നതും പ്രോട്ടീൻ കുറവിന്‍റെ സൂചനയാകാം. 

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തനിയ്ക്ക് മരണമില്ലെടോ! മനുഷ്യർക്ക് ലഭിച്ച പ്രകൃതിയുടെ നിധി; തേനിന്റെ അത്ഭുത ഗുണങ്ങൾ
ബ്ലഡ് ഷു​ഗർ അളവ് കൂടുന്നതിന് കാരണമാകുന്ന ഭക്ഷണങ്ങൾ