
ദഹനവ്യവസ്ഥയുടെ പ്രവർത്തനത്തെയും കാര്യക്ഷമതയെയും മാത്രമല്ല കുടൽ ബന്ധപ്പെട്ടിരിക്കുന്നത്. ദഹനം, പോഷകങ്ങളുടെ ആഗിരണം, മലവിസർജ്ജനം, പ്രതിരോധശേഷി, മാനസികാരോഗ്യം തുടങ്ങി മൊത്തത്തിലുള്ള ആരോഗ്യവുമായി കുടലിന് വളരെയധികം ബന്ധമുണ്ട്. കുടലിന്‍റെ ആരോഗ്യം അവതാളത്തിലായതിന്‍റെ സൂചനകള്‍ എന്തൊക്കെയാണെന്ന് നോക്കാം.
1. പഞ്ചസാരയോടുള്ള ആസക്തി
പഞ്ചസാരയോട് ആസക്തി അനുഭവപ്പെടുന്നത് കുടലില്‍ മോശം ബാക്ടീരിയകളുടെ എണ്ണം കൂടിയതിന്‍റെയും കുടലിന്‍റെ ആരോഗ്യം മോശമായതിന്‍റെയും സൂചനയാകാം.
2. രോഗപ്രതിരോധശേഷി കുറയുക
രോഗപ്രതിരോധശേഷി ദുര്‍ബലമാകുന്നതും കുടലിന്‍റെ ആരോഗ്യം മോശമായതിന്‍റെ സൂചനയാണ്.
3. ദഹന പ്രശ്നങ്ങള്‍
പതിവായുള്ള ഗ്യാസ്, അസിഡിറ്റി, നെഞ്ചെരിച്ചില്‍, മലബന്ധം തുടങ്ങിയ പ്രശ്‌നങ്ങളും കുടൽ ശരിയായി പ്രവർത്തിക്കുന്നില്ലെന്നതിന്‍റെ ലക്ഷണങ്ങളാണ്.
4. ശരീരഭാരം കൂടാം
കുടലിന്റെ ആരോഗ്യം മോശമായാല്‍ ശരീരഭാരം കുറയ്ക്കുന്ന പ്രക്രിയ മന്ദഗതിയിലാവുകയും ശരീരഭാരം കൂടുകയും ചെയ്യാം.
5. മാനസികാരോഗ്യം മോശമാകാം
കുടലിന്‍റെ ആരോഗ്യം മോശമായാല്‍ അത് ഉത്കണ്ഠ, വിഷാദം, മൂഡ് മാറ്റം പോലെയുള്ള മാനസിക പ്രശ്നങ്ങള്‍ ഉണ്ടാക്കാം.
6. ചര്‍മ്മ പ്രശ്നങ്ങള്‍
കുടലിന്‍റെ ആരോഗ്യം മോശമായാല്‍ ചിലപ്പോള്‍ മുഖക്കുരു, ചര്‍മ്മം വരണ്ടതാവുക പോലെയുള്ള ചര്‍മ്മ പ്രശ്നങ്ങളും ഉണ്ടാകാം.
7. വായ്പുണ്ണ്
കുടലിന്‍റെ ആരോഗ്യം മോശമായാലും ചിലരില്‍ വായ്പുണ്ണ് ഉണ്ടാകാം.
8. അമിത ക്ഷീണം
കുടലിന്‍റെ ആരോഗ്യം അവതാളത്തിലായാലും അമിത ക്ഷീണം ഉണ്ടാകാം.
ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
Also read: പാലില്‍ ഇവ ചേര്‍ത്ത് രാത്രി കുടിക്കൂ; അറിയാം ഗുണങ്ങള്‍
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam