
രാവിലെ എഴുന്നേറ്റ ഉടൻ ചൂടോടെ ഒരു കപ്പ് കട്ടൻ കാപ്പി കുടിച്ച് കൊണ്ട് ദിവസം തുടങ്ങുന്നവരാണ് നമ്മളിൽ അധികം പേരും. ശരീരഭാരം കുറയ്ക്കാൻ കട്ടൻ കാപ്പി മികച്ചൊരു പാനീയമാണെന്ന് ഇൻ്റർനാഷണൽ ജേണൽ ഓഫ് ഫുഡ് ആൻഡ് ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
വിശപ്പ് നിയന്ത്രിക്കുന്നതിൽ കഫീൻ പ്രധാന പങ്കാണ് വഹിക്കുന്നത്. കട്ടൻ കാപ്പി കുടിക്കുന്നത് അമിത വിശപ്പ് തടയുക മാത്രമല്ല ശരീരത്തിലെ അധിക കലോറി കുറയ്ക്കുന്നതിനും ഗുണം ചെയ്യും. ഇത് മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറയാൻ ഇടയാക്കും.
കഫീൻ്റെ ഉത്തേജക ഗുണങ്ങൾ ഊർജ്ജ നില കൂട്ടുന്നതിന് സഹായിക്കുന്നതായി ഇൻ്റർനാഷണൽ സൊസൈറ്റി ഓഫ് സ്‌പോർട്‌സ് ന്യൂട്രീഷൻ്റെ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. മാനസിക ശ്രദ്ധ വർധിപ്പിക്കുകയും ക്ഷീണം കുറയ്ക്കുകയും ചെയ്യുന്നതിലൂടെ കഫീന് ഒരു ഉന്മേഷദായകമായ ഉത്തേജനം നൽകാൻ കഴിയും.
വ്യായാമത്തിന് 20 മിനുട്ട് മുമ്പ് കട്ടൻ കാപ്പി കുടിക്കുന്നത് ശരീരത്തിലെ അധികം കലോറി എളുപ്പത്തിൽ നീക്കം ചെയ്യുന്നു. ഭക്ഷണത്തിന് അരമണിക്കൂർ മുമ്പ് കട്ടൻ കാപ്പി കുടിക്കുന്നത് മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറയ്ക്കാനും സഹായിക്കും.
രാത്രി കട്ടൻ കാപ്പി കുടിക്കരുത്...
രാത്രിയിൽ കിടക്കുന്നതിന് മുമ്പ് കാപ്പി കുടിക്കുന്ന ശീലം ഒഴിവാക്കുക. കാരണം ഇത് ഉറക്കക്കുറവിന് ഇടയാക്കും. ബ്ലാക്ക് കോഫി ചിലരിൽ നെഞ്ചെരിച്ചിൽ, ആസിഡ് റിഫ്ലക്സ്, ദഹനസംബന്ധമായ അസ്വസ്ഥത എന്നിവയ്ക്ക് കാരണമാവുകയും ചെയ്യും, പ്രത്യേകിച്ച് വെറും വയറ്റിൽ കഴിക്കുമ്പോൾ.
പരീക്ഷയിൽ വിജയം നേടണോ? ആറ് കാര്യങ്ങൾ ശ്രദ്ധിച്ചോളൂ