'സ്‌ട്രെസ്' കുറയ്ക്കാന്‍ 'ബ്രീത്തിംഗ്' എക്‌സര്‍സൈസ്; ലളിതമായി ചെയ്യാം...

By Web TeamFirst Published Nov 5, 2021, 11:52 PM IST
Highlights

എന്താണ് ഈ സമ്മര്‍ദ്ദമൊന്ന് കുറയ്ക്കാന്‍ ചെയ്യേണ്ടത്? ദിവസവും വ്യായാമം ചെയ്യാം, അല്ലെങ്കില്‍ യോഗ ചെയ്യാം. നടത്തം, ഓട്ടം, സൂമ്പ- എന്നിങ്ങനെ 'സ്‌ട്രെസ്' കുറയ്ക്കാന്‍ ആശ്രയിക്കാവുന്ന മാര്‍ഗങ്ങള്‍ പലതാണ്. എന്നാല്‍ പലര്‍ക്കും ഇതിന് കൂടി സൗകര്യം ഉണ്ടാവുന്നില്ലെന്നതാണ് സത്യം

ഒരു മീറ്റിംഗ് കഴിഞ്ഞാല്‍, അടുത്തത് ( Online Meeting ). ഇതിനിടെ ഓരോ സെഷനിലേക്കും തയ്യാറാക്കേണ്ട കാര്യങ്ങള്‍. കുന്നുകൂടിക്കിടക്കുന്ന ജോലിഭാരം ( Job Stress). ഒന്നും കയ്യില്‍ നില്‍ക്കാത്തത് പോലെ തിരക്ക് നിങ്ങളെ കടന്നുപിടിക്കുന്നുവോ? 

ഈ തോന്നലുണ്ടെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ മാനസിക സമ്മര്‍ദ്ദങ്ങളിലൂടെ കടന്നുപോകുന്നു എന്നത് ഉറപ്പ്. കൊവിഡ് കാലത്ത് ജോലിയും പഠനവും ഓണ്‍ലൈന്‍ വഴിയായത് വ്യക്തികളില്‍ സമ്മര്‍ദ്ദം കൂട്ടാനിടയാക്കിയെന്നും വിവിധ പഠനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

എന്താണ് ഈ സമ്മര്‍ദ്ദമൊന്ന് കുറയ്ക്കാന്‍ ചെയ്യേണ്ടത്? ദിവസവും വ്യായാമം ചെയ്യാം, അല്ലെങ്കില്‍ യോഗ ചെയ്യാം. നടത്തം, ഓട്ടം, സൂമ്പ- എന്നിങ്ങനെ 'സ്‌ട്രെസ്' കുറയ്ക്കാന്‍ ആശ്രയിക്കാവുന്ന മാര്‍ഗങ്ങള്‍ പലതാണ്. എന്നാല്‍ പലര്‍ക്കും ഇതിന് കൂടി സൗകര്യം ഉണ്ടാവുന്നില്ലെന്നതാണ് സത്യം. 

എന്തായാലും സമ്മര്‍ദ്ദങ്ങളില്‍ നിന്ന് പെട്ടെന്നൊരു മുക്തിയോ ആശ്വാസമോ നേടാന്‍ ഇതുകൊണ്ടൊന്നും സാധ്യമല്ല. ഏറ്റവും ലളിതമായി, 'ബ്രീത്തിംഗ്' എക്‌സര്‍സൈസ് കൊണ്ട് ഇത്തരത്തില്‍ പെട്ടെന്ന് സമ്മര്‍ദ്ദങ്ങളില്‍ നിന്ന് ആശ്വാസം കണ്ടെത്താന്‍ സാധിക്കുമെന്നാണ് പ്രമുഖ സൈക്കോതെറാപ്പിസ്റ്റും കൗണ്‍സിലറുമായ സര്‍ള ടോട്‌ല പറയുന്നത്. 

 

 

തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് സര്‍ള ഈ ടിപ് പങ്കുവച്ചിരിക്കുന്നത്. രണ്ടേ രണ്ട് മിനുറ്റ് മാത്രം ആവശ്യമായി വരുന്ന 'ബ്രീത്തിംഗ് എക്‌സര്‍സൈസ്'. ഒരുപക്ഷേ തിരക്ക് പിടിച്ച ദിവസത്തില്‍ ജോലികള്‍ക്കിടയില്‍ തന്നെ ചെറിയൊരു ഇടവേള കണ്ടെത്തി ചെയ്യാനും മാത്രം ലളിതമായത്. 

ആകെ ചെയ്യേണ്ടത്, ഒരു ഡീപ് ബ്രെത്ത് എടുക്കുക. ഏതാനും സെക്കന്‍ഡുകള്‍ അത് ഹോള്‍ഡ് ചെയ്ത ശേഷം പതിയെ ശ്വാസം പുറത്തേക്ക് വിടാം. ഇതുതന്നെ പത്ത് തവണ ചെയ്യുക. രണ്ട് മിനുറ്റേ ഇതിന് പരമാവധി ആവശ്യമായി വരൂ. 

വ്യക്തികളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതിനും ഉത്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനും ഈ 'ബ്രീത്തിംഗ്' എക്‌സര്‍സൈസ് ഏറെ സഹായകമാണെന്ന് ഇവര്‍ പറയുന്നു. പെട്ടെന്ന് ഉന്മേഷം തോന്നിക്കാനും, വിഷയങ്ങളിലേക്ക് ശ്രദ്ധ പതിപ്പിക്കാനുമെല്ലാം ഇത് സഹായിക്കുമെന്നും ഇവര്‍ സൂചിപ്പിക്കുന്നു. 

ഇനി ഉത്പാദനക്ഷമത വര്‍ധിപ്പിക്കാന്‍ മറ്റ് ചില ടിപ്‌സ് കൂടി...

- ഒരേ സമയം ഒരുപാട് കാര്യങ്ങള്‍ ചെയ്യാതിരിക്കുക. ഒന്ന് പൂര്‍ത്തിയാക്കി അടുത്തതിലേക്ക് കടക്കാന്‍ ശ്രമിക്കുക. 

- ഓരോ ദിവസവും ചെയ്യേണ്ടുന്ന കാര്യങ്ങളുടെ 'ടു ഡു ലിസ്റ്റ്' തയ്യാറാക്കി വയ്ക്കാം. അത് തലേന്ന് രാത്രിയിലോ, അന്നേ ദിവസം രാവിലെയോ ചെയ്യാം. 

 


- ചെയ്തുതീരുന്ന കാര്യങ്ങള്‍ 'ടു ഡു ലിസ്റ്റി'ല്‍ നിന്ന് വെട്ടിക്കളയാം. ഇത് ആത്മവിശ്വാസം വര്‍ധിപ്പിക്കും. 

- ശ്രദ്ധയെ മാറ്റുന്ന ഘടകങ്ങള്‍ ഏതെങ്കിലും ചുറ്റുപാട് ഉണ്ടെങ്കില്‍, അല്ലെങ്കില്‍ മനസില്‍ ഉണ്ടെങ്കില്‍ അവയെ തിരിച്ചറിഞ്ഞ് ബോധപൂര്‍വ്വം മാറ്റിനിര്‍ത്തുക. 

- ഏത് കാര്യത്തിലേക്ക് പോകുമ്പോള്‍ ശുഭാപ്തിവിശ്വാസത്തോടെ തുടങ്ങുക.

- കൃത്യമായ ഉറക്കം ഉറപ്പുവരുത്തുക.

Also Read:- കണ്ണിന് ചുറ്റുമുള്ള 'ഡാർക്ക് സർക്കിൾസ്' മാറാൻ ഇതാ ചില പ്രകൃതിദത്ത വഴികൾ

click me!