പ്രമേഹ സാധ്യത കുറയ്ക്കാൻ ജീവിതശെെലിയിൽ ശ്ര​ദ്ധിക്കേണ്ടത് എന്തൊക്കെ?

Published : Nov 19, 2023, 10:25 AM IST
പ്രമേഹ സാധ്യത കുറയ്ക്കാൻ ജീവിതശെെലിയിൽ ശ്ര​ദ്ധിക്കേണ്ടത് എന്തൊക്കെ?

Synopsis

ആരോഗ്യകരമായ ജീവിതം നയിക്കുന്നത് പ്രമേഹം മാത്രമല്ല വിവിധ ജീവിതശെെലി രോ​ഗങ്ങളെ അകറ്റി നിർത്തുന്നതിന് സഹായിക്കുന്നു. കുറഞ്ഞ നാരുകൾ, ഉയർന്ന കൊഴുപ്പ്, മധുരമുള്ള ഭക്ഷണം, സമ്മർദ്ദം തുടങ്ങിയ അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ പ്രമേഹം ബാധിക്കുന്നതിന് കാരണമാകുന്നു. 

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന ആരോഗ്യ പ്രശ്‌നമാണ് പ്രമേഹം. ജീവിതശൈലിയിലെ മാറ്റങ്ങൾ പ്രമേഹം തടയുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു. കൊച്ചുകുട്ടികൾ മുതൽ പ്രായമായവരിൽ വരെ കണ്ട് വരുന്ന രോ​ഗാവസ്ഥയാണ് പ്രമേഹം. പല തരത്തിലുള്ള പ്രമേഹമുണ്ട്. നാല് ടൈപ്പുകളാണ് പ്രധാനമായും ഉള്ളത്. ടൈപ്പ് 1, ടൈപ്പ് 2 എന്നീ പ്രമേഹങ്ങളാണ് കൂടുതലായും കണ്ടുവരാറുള്ളത്. 

ആരോഗ്യകരമായ ജീവിതം നയിക്കുന്നത് പ്രമേഹം മാത്രമല്ല വിവിധ ജീവിതശെെലി രോ​ഗങ്ങളെ അകറ്റി നിർത്തുന്നതിന് സഹായിക്കുന്നു. കുറഞ്ഞ നാരുകൾ, ഉയർന്ന കൊഴുപ്പ്, മധുരമുള്ള ഭക്ഷണം, സമ്മർദ്ദം തുടങ്ങിയ അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ പ്രമേഹം ബാധിക്കുന്നതിന് കാരണമാകുന്നു. അനിയന്ത്രിതമായ രക്തത്തിലെ പഞ്ചസാരയുടെ അളവ് മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ബധിക്കാം.

 ലോകമെമ്പാടുമുള്ള 422 ദശലക്ഷം ആളുകൾക്ക് പ്രമേഹമുള്ളതായി ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു. പതിവായി നടക്കുക, നാരുകൾ, പ്രോട്ടീൻ, മറ്റ് പോഷക​ങ്ങൾ അടങ്ങിയ സമീകൃതാഹാരം കഴിക്കുക, നന്നായി ഉറങ്ങുകയും പുകവലിയും മദ്യവും ഒഴിവാക്കുകയും ചെയ്യുന്നത് സമ്മർദ്ദം നിയന്ത്രിക്കുന്നതിന് സഹായകമാണ്.

 കുറഞ്ഞതോ നാരുകളോ ഇല്ലാത്ത ഉയർന്ന കാർബോഹൈഡ്രേറ്റും ഉയർന്ന പഞ്ചസാരയും അടങ്ങിയ ഭക്ഷണക്രമം മെറ്റബോളിക് ഡിസോർഡർ വരാനുള്ള സാധ്യത വർദ്ധിപ്പിക്കുമ്പോൾ ശരിയായ പോഷകങ്ങളുള്ള സമീകൃതാഹാരം  ശരീരത്തെ പോഷിപ്പിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമാക്കാനും സഹായിക്കും. 

ധാന്യങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, പയർവർഗ്ഗങ്ങൾ തുടങ്ങി നാരുകളാൽ സമ്പുഷ്ടമായ ഭക്ഷണങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് പ്രധാനമാണ്. നാരുകൾ രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനും വിശപ്പ് കുറയ്ക്കാനും സഹായിക്കുന്നു. 

ദിവസവും 20 മിനുട്ട് വ്യായാമം ചെയ്യുന്നത് ശരീരഭാരം നിയന്ത്രിക്കാനും ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താനും സഹായിക്കും. നടത്തം, സൈക്കിൾ ചവിട്ടൽ, നൃത്തം, നീന്തൽ എന്നിങ്ങനെയുള്ള വർക്ക്ഔട്ട് ചെയ്യാവുന്നതാണ്. വ്യായാമം പതിവാക്കുന്നത് മെറ്റബോളിസം വർദ്ധിപ്പിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യും. അമിതഭാരമോ പൊണ്ണത്തടിയോ ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത ഗണ്യമായി വർദ്ധിപ്പിക്കുന്നു. ചെറിയ തോതിൽ ശരീരഭാരം കുറയുന്നത് പോലും വലിയ മാറ്റമുണ്ടാക്കും. 

പുകവലിയും അമിതമായ മദ്യപാനവും പ്രമേഹത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. പുകവലി ഉപേക്ഷിക്കുന്നതും മദ്യം കഴിക്കുന്നത് നിയന്ത്രിക്കുന്നതും മൊത്തത്തിലുള്ള ആരോഗ്യത്തെ നല്ല രീതിയിൽ സ്വാധീനിക്കും. വിട്ടുമാറാത്ത സമ്മർദ്ദം പ്രമേഹത്തിനുള്ള സാധ്യത കൂട്ടുന്നു. ധ്യാനം, യോഗ, പ്രാണായാമം അല്ലെങ്കിൽ ആഴത്തിലുള്ള ശ്വസന വ്യായാമങ്ങൾ സമ്മർദ്ദം കുറയ്ക്കുന്നതിന് സഹായകമാണ്. 

ഫംഗൽ ന്യുമോണിയ ; അറിയാം പ്രധാനപ്പെട്ട ചില ലക്ഷണങ്ങൾ

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സോഷ്യൽ മീഡിയ ഉപയോഗം കുട്ടികളിൽ ശ്രദ്ധക്കുറവും ഈ രോഗവും ഉണ്ടാക്കുന്നുവെന്ന് പഠനം
Health Tips: വൃക്കയിലെ കല്ലുകളെ തടയാൻ ചെയ്യേണ്ട കാര്യങ്ങള്‍