Health Tips: നിങ്ങളുടെ ഡയറ്റില്‍ നിന്നും പഞ്ചസാര ഒഴിവാക്കാനുള്ള എളുപ്പ വഴികള്‍

Published : Jan 11, 2025, 10:29 AM IST
Health Tips: നിങ്ങളുടെ ഡയറ്റില്‍ നിന്നും പഞ്ചസാര ഒഴിവാക്കാനുള്ള എളുപ്പ വഴികള്‍

Synopsis

അമിതമായ പഞ്ചസാരയുടെ ഉപയോഗം കലോറി വർധിപ്പിക്കുകയും അമിത വണ്ണം, പ്രമേഹം, രക്തസമ്മർദ്ദം, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും.

പഞ്ചസാരയുടെ അമിത ഉപയോഗം ശരീരത്തിന് ഒട്ടും നന്നല്ല എന്ന് എല്ലാവര്‍ക്കും അറിയാമല്ലോ. അമിതമായ പഞ്ചസാരയുടെ ഉപയോഗം കലോറി വർധിപ്പിക്കുകയും അമിത വണ്ണം, പ്രമേഹം, രക്തസമ്മർദ്ദം, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും. അതിനാല്‍ പഞ്ചസാരയുടെ ഉപയോഗം പരിമിതപ്പെടുത്തുന്നതാണ് ആരോഗ്യത്തിന് നല്ലത്. 

ഡയറ്റില്‍ നിന്നും പഞ്ചസാര ഒഴിവാക്കുന്നത് നിങ്ങളുടെ ഊര്‍ജനില നിലനിര്‍ത്താനും ക്ഷീണം അകറ്റാനും രോഗ പ്രതിരോധശേഷി കൂടാനും ദഹനം മെച്ചപ്പെടാനും സഹായിക്കും. പഞ്ചസാരയുടെ അമിത ഉപയോഗം ഒഴിവാക്കിയാൽ പല്ലുകളുടെ ആരോഗ്യവും മെച്ചപ്പെടും. അതുപോലെ തന്നെ ഡയറ്റില്‍ നിന്നും പഞ്ചസാര ഒഴിവാക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും വയറിലെ കൊഴുപ്പിനെ പുറംതള്ളാനും സഹായിക്കും. 

ഡയറ്റില്‍ നിന്നും പഞ്ചസാര ഒഴിവാക്കാനുള്ള എളുപ്പ വഴികള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

1. മധുരപലഹാരങ്ങൾ, മിഠായികള്‍, ശീതളപാനീയങ്ങൾ എന്നിവ പോലുള്ള പഞ്ചസാരയുടെ വ്യക്തമായ ഉറവിടങ്ങൾ ഒഴിവാക്കുക. 

2. കെച്ചപ്പ്, ബാർബിക്യൂ സോസുകൾ, പ്രോട്ടീൻ ബാറുകൾ, നട്ട് ബട്ടറുകൾ തുടങ്ങിയവയും ഡയറ്റില്‍ നിന്നും ഒഴിവാക്കുക. 

3. തവിടുള്ള ബ്രെഡും മഫിനുകളും, സിറിയലുകളും പാസ്തയുമൊക്കെ ഒഴിവാക്കുന്നതും പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കാന്‍ സഹായിക്കും. 

4. പാലുൽപ്പന്നങ്ങൾ, പഴച്ചാറുകളും ജ്യൂസുകളുമൊക്കെ പഞ്ചസാര സ്രോതസ്സുകളാണ്. അതിനാല്‍ ഇവയുടെ ഉപയോഗവും ഒഴിവാക്കുക. 

5. സംസ്കരിച്ച ഭക്ഷണങ്ങളും പായ്ക്ക് ചെയ്ത ഭക്ഷണങ്ങളുമൊക്കെ ഇത്തരത്തില്‍ ഒഴിവാക്കുക. 

6. ചായയില്‍ പഞ്ചസാര ഉപയോഗിക്കുന്നതും ഒഴിവാക്കുക. 

7. പുറത്തു നിന്നും വാങ്ങുന്ന ഭക്ഷണ പാക്കറ്റുകളുടെ ലേബല്‍ പരിശോധിച്ച് പഞ്ചസാര അടങ്ങിയിട്ടുണ്ടോയെന്ന് ഉറപ്പുവരുത്തുക. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: മഞ്ഞുകാലത്ത് ചുണ്ടുകള്‍ വരണ്ടുപൊട്ടുന്നത് തടയാന്‍ ചെയ്യേണ്ട കാര്യങ്ങള്‍

youtubevideo

PREV
click me!

Recommended Stories

കിവി കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം
50 വയസ്സിന് താഴെയുള്ളവരിൽ പ്രമേഹം ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുന്നു ; പഠനം