ഉയർന്ന കൊളസ്ട്രോൾ കുറയ്ക്കാൻ ഇതാ ഏഴ് സിമ്പിള്‍ ടിപ്സ്...

Published : May 16, 2023, 06:28 PM ISTUpdated : May 16, 2023, 06:30 PM IST
ഉയർന്ന കൊളസ്ട്രോൾ കുറയ്ക്കാൻ ഇതാ ഏഴ് സിമ്പിള്‍ ടിപ്സ്...

Synopsis

കൊളസ്ട്രോള്‍ കൂടുമ്പോള്‍ എപ്പോഴും കാര്യമായ ലക്ഷണങ്ങള്‍ ഉണ്ടാകണമെന്നില്ല. ചിലര്‍ക്ക് ആദ്യഘട്ടത്തില്‍ കാലുകളില്‍ മരവിപ്പ്, മുട്ടുവേദന, കഴുത്തിനു പിന്നില്‍ ഉളുക്കുപോലെ കഴപ്പുണ്ടാകാറുണ്ട്, മങ്ങിയ നഖങ്ങള്‍ തുടങ്ങിയവ കാണാം. ഹൃദയത്തിലേക്കുള്ള രക്തക്കുഴലുകളിലാണ് തടസ്സമെങ്കില്‍ നെഞ്ചുവേദനയും പടികയറുമ്പോള്‍ കിതപ്പും നടക്കുമ്പോള്‍ മുട്ടുവേദനയും ഉണ്ടാകാറുണ്ട്. 

മാറിവരുന്ന ജീവിതശൈലിയും ഭക്ഷണശീലങ്ങളുമാണ് പലപ്പോഴും ശരീരത്തില്‍ ചീത്ത കൊളസ്ട്രോള്‍ വര്‍ധിക്കാന്‍ കാരണം. ഉയർന്ന കൊളസ്ട്രോൾ സ്ട്രോക്ക്, കൊറോണറി ഹൃദ്രോഗം, പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ ഒന്നിലധികം ആരോഗ്യ അപകടങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. കൊഴുപ്പ് കൂടിയ ഭക്ഷണം, വ്യായാമമില്ലായ്മ, പുകവലി, അമിത മദ്യപാനം തുടങ്ങിയവയൊക്കെ കൊളസ്ട്രോള്‍ കൂടാന്‍ കാരണമാകും. 

കൊളസ്ട്രോള്‍ കൂടുമ്പോള്‍ എപ്പോഴും കാര്യമായ ലക്ഷണങ്ങള്‍ ഉണ്ടാകണമെന്നില്ല. ചിലര്‍ക്ക് ആദ്യഘട്ടത്തില്‍ കാലുകളില്‍ മരവിപ്പ്, മുട്ടുവേദന, കഴുത്തിനു പിന്നില്‍ ഉളുക്കുപോലെ കഴപ്പുണ്ടാകാറുണ്ട്, മങ്ങിയ നഖങ്ങള്‍ തുടങ്ങിയവ കാണാം. ഹൃദയത്തിലേക്കുള്ള രക്തക്കുഴലുകളിലാണ് തടസ്സമെങ്കില്‍ നെഞ്ചുവേദനയും പടികയറുമ്പോള്‍ കിതപ്പും നടക്കുമ്പോള്‍ മുട്ടുവേദനയും ഉണ്ടാകാറുണ്ട്. കൊളസ്ട്രോള്‍ തോത് നിയന്ത്രണം വിട്ട് വര്‍ധിക്കുമ്പോള്‍ മാത്രമാണ് ഹൃദയാഘാതത്തിന്‍റെയും പക്ഷാഘാതത്തിന്‍റെയും രൂപത്തില്‍ ശരീരം സൂചനകള്‍ നല്‍കുക.

ഉയർന്ന കൊളസ്ട്രോൾ കുറയ്ക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് പങ്കുവയ്ക്കുകയാണ് ന്യൂട്രീഷ്യനിസ്റ്റായ അഞ്ജലി മുഖര്‍ജി. ഇന്‍സ്റ്റഗ്രാമിലൂടെ ആണ് അവര്‍ ഇക്കാര്യം പങ്കുവയ്ക്കുന്നത്. അവ എന്തൊക്കെയാണെന്ന് നോക്കാം... 

ഒന്ന്... 

കാര്‍ബോഹൈട്രേറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍ പരമാവധി ഡയറ്റില്‍ നിന്നും ഒഴിവാക്കുകയാണ് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ നല്ലത് എന്നാണ് ന്യൂട്രീഷ്യനിസ്റ്റായ അഞ്ജലി മുഖര്‍ജി പറയുന്നത്. 

രണ്ട്...

കൊളസ്‌ട്രോളിന്‍റെ അളവ് നിയന്ത്രണത്തിലാക്കാൻ കരളിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളുകയും വേണമെന്നും അഞ്ജലി മുഖര്‍ജി പറയുന്നു. 

മൂന്ന്...

മോശം ദഹനമോ ദഹനപ്രശ്നങ്ങളോ ഉയർന്ന കൊളസ്ട്രോളിന് കാരണമാകും. അമിതമായ കൊളസ്‌ട്രോൾ തടയാൻ തൈറോയിഡിന്റെ അളവ് നിയന്ത്രിക്കാനും അഞ്ജലി മുഖര്‍ജി പറയുന്നു.

നാല്...

ഭക്ഷണത്തിനിടയില്‍ കൃത്യമായ ഇടവേള വേണം. ഒരാൾ ഭക്ഷണത്തിനിടയിൽ കുറഞ്ഞത് നാലോ അഞ്ചോ മണിക്കൂർ ഇടവേള നിലനിർത്തുകയും ആ സമയത്ത് വെള്ളം മാത്രം കുടിക്കുകയും വേണമെന്നും അഞ്ജലി മുഖര്‍ജി പറയുന്നു.

അഞ്ച്...

അമിത വണ്ണം കൊളസ്ട്രോളുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാല്‍ വണ്ണം കുറയ്ക്കാനും ശ്രമിക്കുക. 

ആറ്... 

നിങ്ങളുടെ കൊളസ്‌ട്രോൾ ഉയർന്നതിന്റെ കാരണങ്ങളിൽ ഒന്ന് പുകവലി ആയിരിക്കാം. അതിനാൽ, ആരോഗ്യത്തെ കൂടുതല്‍ ബാധിക്കുന്നതിനുമുമ്പ് സിഗരറ്റ് ഉപേക്ഷിക്കുക. 

ഏഴ്...

വ്യായാമം നല്‍കുന്ന ആരോഗ്യം ചെറുതല്ല. കൊളസ്ട്രോള്‍ കുറയ്ക്കാനും വ്യായാമം സഹായിക്കും. അതിനാല്‍ മുടങ്ങാതെ വ്യായാമം ചെയ്യുക. 

 

Also Read: പ്രഭാതഭക്ഷണത്തിൽ ഉള്‍പ്പെടുത്താം മത്തങ്ങ വിത്തുകൾ; അറിയാം ഈ ഗുണങ്ങള്‍...

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

കുട്ടികളിലെ പോഷകക്കുറവ് കാര്യമാക്കണം, തലമുറകളെ ബാധിച്ചേക്കാം
ദിവസവും കോഫി കുടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇക്കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം