ഓക്‌സിജന്‍ എളുപ്പത്തില്‍ ഉത്പാദിപ്പിക്കാം; വീഡിയോയുമായി ഐഐടി വിദ്യാര്‍ത്ഥികള്‍

By Web TeamFirst Published Apr 26, 2021, 9:32 AM IST
Highlights

ഇലക്ടോണിക്ക് ഉപകരണങ്ങളുടെ സഹായത്തിലാണ് ഇവ ഉത്പാദിപ്പിക്കുന്നത്. 1000 രൂപയ്ക്ക് അകത്തു മാത്രമേ ഇതിന് ചെലവ് ഉണ്ടാവുകയുള്ളൂ എന്നാണ് ചെന്നൈ ഐഐ ടിയിലെ അധ്യാപകനായ പ്രൊഫ. ടി പ്രദീപ് പറയുന്നത്.  

രാജ്യത്ത് മെഡിക്കൽ ഓക്‌സിജന്‍ ക്ഷാമം രൂക്ഷമാകുന്നതിനിടെ ഓക്‌സിജന്‍ എളുപ്പത്തില്‍ ഉത്പാദിപ്പിക്കാനുള്ള മാര്‍ഗവുമായി ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍. ചെന്നൈ ഐഐടിയിലെ വിദ്യാര്‍ത്ഥികളാണ് ഓക്‌സിജന്‍  ഉത്പാദിപ്പിക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിലൂടെ വിവരിക്കുന്നത്. 

'ഇലക്ട്രോളിസിസ്' ആണ് ഇതിന്‍റെ അടിസ്ഥാനതത്ത്വം. ചില ഇലക്ട്രിക്കല്‍ ഉപകരണങ്ങളുടെ സഹായത്തിലാണ് ഇവിടെ  ഓക്‌സിജന്‍ ഉത്പാദിപ്പിക്കുന്നത്. 1000 രൂപയ്ക്ക് അകത്തു മാത്രമേ ഇതിന് ചെലവ് ഉണ്ടാവുകയുള്ളൂ എന്നാണ് ചെന്നൈ ഐഐടിയിലെ അധ്യാപകനായ പ്രൊഫ. ടി പ്രദീപ്  പറയുന്നത്.  

ഓക്‌സിജന്‍ എളുപ്പത്തില്‍ ഉത്പാദിപ്പിക്കുന്നത് എങ്ങനെയാണെന്ന് അറിയാന്‍ ഈ വീഡിയോ കാണാം...

 

A simple way to produce oxygen at home This technique could help patients for whom other sources of oxygen are not...

Posted by Professor T. Pradeep on Sunday, April 25, 2021

 

Also Read: പി എം കെയർ പദ്ധതിയിലൂടെ രാജ്യവ്യാപകമായി വരാൻ പോകുന്നത് 551 ഓക്സിജൻ പ്ലാന്റുകൾ...

click me!