
സിങ്ക് കോണ്ടം എന്നതിനെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറായ ലോറിൻ എമിലിയാണ് സിങ്ക് കോണ്ടം എന്ന ഐഡിയ പങ്കുവച്ചിരിക്കുന്നത്. പാത്രം കഴുകുമ്പോൾ അടുക്കളയിലെ സിങ്കിൽ വേസ്റ്റ് കൊണ്ട് വെള്ളം പോകാതെ അടഞ്ഞ് പോകാം.
അടിഞ്ഞ് കൂടിയ ഭക്ഷണ മാലിന്യം മാറ്റിയ ശേഷം വീണ്ടും പാത്രങ്ങൾ കഴുകാറാണ് പതിവ്. @laurshaps എന്ന ടിക് ടോക് അക്കൗണ്ടിലാണ് വീഡിയോ പങ്കുവച്ചത്. ആമസോൺ പോലുള്ള ഓൺലൈൻ സ്റ്റോറുകളിൽ നിന്ന് 200 ബാഗുകൾക്ക് £6.50 എന്ന വിലയ്ക്ക് 'സിങ്ക് കോണ്ടം' വാങ്ങാമെന്നും ലോറിൻ പറഞ്ഞു.
അടുക്കളയിൽ നിന്നും കുളിമുറിയിൽ നിന്നുമുള്ള അവശിഷ്ടങ്ങൾ ഫലപ്രദമായി തടയാൻ കഴിയുന്ന ചെറിയ മെഷ് ഉള്ള കിച്ചൺ ഫിൽട്ടർ ബാഗുകൾ എന്നാണ് സൈറ്റ് ഇവയെ വിവരിക്കുന്നത്. ഭക്ഷണം അവശിഷ്ടങ്ങൾ,പേപ്പർ അവശിഷ്ടങ്ങൾ, മുടി, അഴുക്ക് എന്നിവയുൾപ്പെടെയുള്ള മാലിന്യങ്ങൾ നീക്കം ചെയ്യാൻ ഇത് സഹായിക്കുമെന്നും ലോറിൻ പറഞ്ഞു. ഇത് ഉപയോഗിക്കാൻ വളരെ എളുപ്പമാണെന്ന് കെെകൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കാമെന്നും അവർ പറഞ്ഞു.
Read more മുടികൊഴിച്ചിൽ അലട്ടുന്നുണ്ടോ? എങ്കിൽ ഇക്കാര്യം ശ്രദ്ധിക്കൂ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam