ടിവിയുടെ മുന്നിൽ ഒറ്റയിരിപ്പ് ഇരിക്കരുത്; പഠനം പറയുന്നത്...

By Web TeamFirst Published Jul 5, 2019, 9:14 AM IST
Highlights

ടിവിയുടെ മുന്നിൽ ഒറ്റയിരിപ്പ് ഇരിക്കുന്നത് ഹൃദ്രോഗ സാധ്യത കൂട്ടുമെന്ന് പഠനം. കൊളംബിയ യൂണിവേഴ്സിറ്റിയിലെ ഒരു  സംഘം ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. 

ടിവിയുടെ മുന്നിൽ മണിക്കൂറോളം ചടഞ്ഞിരിക്കുന്ന ശീലം ചിലർക്കുണ്ട്. നാലും അഞ്ചും മണിക്കൂർ ഒറ്റയിരിപ്പ് ഇരിക്കുന്നത് ആരോ​ഗ്യത്തിന് ദോഷം ചെയ്യുമെന്ന കാര്യം നമ്മുക്കറിയാം. ഒറ്റയിരിപ്പ് ഇരിക്കുന്നത് ഹൃദ്രോഗ സാധ്യത കൂട്ടുമെന്ന് പഠനം.  കൊളംബിയ യൂണിവേഴ്സിറ്റിയിലെ ഒരു  സംഘം ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. 

ടിവിയുടെ മുന്നിൽ മാത്രമല്ല അധിക നേരം ഇരുന്നുള്ള ജോലി ഹൃദയസംബന്ധമായ അസുഖങ്ങളുണ്ടാക്കാമെന്നും ​ഗവേഷകർ പറയുന്നു. പൊണ്ണത്തടി, കൊളസ്ട്രോൾ പോലുള്ള പ്രശ്നങ്ങളും ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്നും പഠനത്തിൽ പറയുന്നു. അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ ജേണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഇതിനെ കുറിച്ച് പറയുന്നത്. 

ഇരിക്കുമ്പോള്‍ കുറഞ്ഞ ഊര്‍ജം ചെലവിടുന്നു. ഒപ്പം ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഭാരം, അരയ്ക്ക് ചുറ്റും കൊഴുപ്പും കൊളസ്‌ട്രോളും അടിയുന്നു.  ഇരിപ്പ് കൂടിയാല്‍ ശരീരത്തിലെ ഉപാചപയ പ്രവര്‍ത്തനങ്ങളില്‍ മാറ്റം വരും. കൊളസ്‌ട്രോള്‍ നില കൂടും. രക്തസമ്മര്‍ദ്ദവും കൂടും. ഇരിപ്പ് ശരിയായ രീതിയിലല്ലെങ്കില്‍ അത് നടുവേദനയ്ക്കും കഴുത്ത് വേദനയ്ക്കുമെല്ലാം ഇടയാക്കും. 

അഞ്ച് മണിക്കൂറിലധികം ഇരുന്ന് ജോലി ചെയ്യുമ്പോള്‍ ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കൂടാനും, നല്ല കൊളസ്‌ട്രോളിന്റെ അളവ് കുറയാനും കാരണമാകുന്നു. ഇത് ഹൃദയധമനികളില്‍ ബ്ലോക്ക് ഉണ്ടാകാനും പൊണ്ണത്തടി ഉണ്ടാകാനും കാരണമാകുന്നുവെന്നും പഠനത്തിൽ പറയുന്നു.

ജോലി കൂടാതെ എത്ര മണിക്കൂർ നിങ്ങൾ ടിവിയുടെ മുന്നിൽ ചെലവഴിക്കുന്നു എന്നത് ഹൃദയാരോഗ്യത്തിന്റെ കാര്യത്തിൽ കൂടുതൽ പ്രാധാന്യമർഹിക്കുമെന്ന് ഞങ്ങളുടെ കണ്ടെത്തലുകൾ വ്യക്തമാക്കുന്നുവെന്ന് ​​ഗവേഷകൻ കീത്ത് എം ഡയസ് പറഞ്ഞു. ഇരുന്ന് ജോലി ചെയ്യുന്നവർ ക്യത്യമായി വ്യായാമം ചെയ്താൽ ഹൃദയസംബന്ധമായ അസുഖങ്ങൾ അകറ്റാൻ സഹായിക്കുമെന്ന് ഡയസ് പറഞ്ഞു.

പഠനത്തിനായി, എട്ട്  വർഷമായി 3,592 പേരെ പിന്തുടർന്നു.  ടിവി കാണാനായി ഇവർ എത്ര മണിക്കൂർ മാറ്റിവച്ചു എന്നതും നിരീക്ഷിച്ചു.‌‌ പഠനത്തിൽ ഒരു ദിവസം നാലോ അതിലധികമോ മണിക്കൂർ ടിവി കണ്ടവരും രണ്ട് മണിക്കൂറിന് താഴേ ടിവി കണ്ടവരും ഉണ്ടായിരുന്നു. 

നാല് മണിക്കൂർ കൂടുതൽ ടിവിയുടെ മുന്നിലിരുന്നവർക്ക് ഹൃദയസംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യത കൂടുതലാണെന്ന് കണ്ടെത്തി. എയറോബിക് വ്യായാമം, യോ​ഗ, നടത്തം തുടങ്ങിയ വ്യായാമങ്ങൾ ചെയ്താൽ ഹൃദയാഘാതം, പക്ഷാഘാതം എന്നിവ വരാതിരിക്കാൻ സഹായിക്കുമെന്നും പഠനത്തിൽ പറയുന്നു. 

 

click me!