അമിതമായ മുടികൊഴിച്ചിലുണ്ടാകുന്നതിന് പിന്നിലെ ആറ് കാരണങ്ങൾ

Published : Jul 30, 2023, 02:11 PM IST
അമിതമായ മുടികൊഴിച്ചിലുണ്ടാകുന്നതിന് പിന്നിലെ ആറ് കാരണങ്ങൾ

Synopsis

ഭക്ഷണത്തിലെ വിറ്റാമിനുകൾ, പ്രോട്ടീനുകൾ, ധാതുക്കൾ തുടങ്ങിയ അവശ്യ പോഷകങ്ങളുടെ അഭാവം അമിതമായ മുടി കൊഴിച്ചിലിന് കാരണമാകും. ഇതിനെ ചെറുക്കുന്നതിന് പഴങ്ങൾ, പച്ചക്കറികൾ, പ്രോട്ടീനുകൾ, ധാന്യങ്ങൾ എന്നിവ അടങ്ങിയ സമീകൃതാഹാരം ഉറപ്പാക്കുക. ആരോഗ്യമുള്ള മുടി വളർച്ച നിലനിർത്താൻ ജലാംശം നിലനിർത്തുക.  

മുടികൊഴിച്ചിലും താരനും നിങ്ങളെ അലട്ടുന്നുണ്ടോ?. പല കാരണങ്ങൾ കൊണ്ടും മുടികൊഴിച്ചിലുണ്ടാകാം. ശരിയായ മുടി സംരക്ഷണം തലയോട്ടിയിൽ അടിഞ്ഞുകൂടുന്ന അഴുക്കും എണ്ണയും മലിനീകരണവും നീക്കം ചെയ്യുന്നു. ഭക്ഷണക്രമം, സമ്മർദ്ദം, ഹോർമോൺ മാറ്റങ്ങൾ എന്നിവയുൾപ്പെടെയുള്ള വിവിധ ഘടകങ്ങൾ മുടി കൊഴിച്ചിലിന് കാരണമാകും. മുടികൊഴിച്ചിലുണ്ടാകുന്നതിന് പിന്നിലെ ചില കാരണങ്ങളിതാ...

ഒന്ന്...

ഭക്ഷണത്തിലെ വിറ്റാമിനുകൾ, പ്രോട്ടീനുകൾ, ധാതുക്കൾ തുടങ്ങിയ അവശ്യ പോഷകങ്ങളുടെ അഭാവം അമിതമായ മുടി കൊഴിച്ചിലിന് കാരണമാകും. ഇതിനെ ചെറുക്കുന്നതിന് പഴങ്ങൾ, പച്ചക്കറികൾ, പ്രോട്ടീനുകൾ, ധാന്യങ്ങൾ എന്നിവ അടങ്ങിയ സമീകൃതാഹാരം ഉറപ്പാക്കുക. ആരോഗ്യമുള്ള മുടി വളർച്ച നിലനിർത്താൻ ജലാംശം നിലനിർത്തുക.

രണ്ട്...

സമ്മർദ്ദം മുടി വളർച്ചയെ ബാധിക്കാം. ധ്യാനം, യോഗ, പതിവ് വ്യായാമം തുടങ്ങിയവ സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. ഇഷ്ടപ്പെട്ട ഹോബികൾ ചെയ്യുക, പ്രിയപ്പെട്ടവരുമായി സംസാരിക്കുക, സമതുലിതമായ ജീവിതശൈലി നിലനിർത്തുക എന്നിവയും ആരോഗ്യമുള്ള മുടി വളർച്ചയ്ക്ക് സഹായിക്കും.

മൂന്ന്...

കെമിക്കൽ ട്രീറ്റ്‌മെന്റുകൾ, ഹെയർ ഡൈകൾ എന്നിവയുടെ അമിതമായ ഉപയോഗം മുടിയുടെ ആരോ​ഗ്യത്തെ ബാധിക്കാം.

നാല്...

ഗർഭാവസ്ഥയിലോ ആർത്തവവിരാമത്തിലോ തൈറോയിഡ് ഗ്രന്ഥിയിലോ അനുഭവപ്പെടുന്ന ഹോർമോൺ വ്യതിയാനങ്ങൾ മുടി കൊഴിച്ചിലിന് കാരണമാകും. ഹോർമോൺ അളവ് സ്ഥിരപ്പെടുത്തുന്നതിനും മുടി കൊഴിച്ചിൽ കുറയ്ക്കുന്നതിനും മരുന്നുകളോ ജീവിതശൈലി മാറ്റങ്ങളോ വരുത്തുന്നത് ​ഗുണം ചെയ്യും.

അഞ്ച്...

ശുചിത്വം ഇല്ലായ്മ തലയോട്ടിയിലെ അണുബാധകളാലും മുടി കൊഴിച്ചിലിന് കാരണമാകും. മുടി വളർച്ചയ്ക്ക് ആരോഗ്യകരമായ അന്തരീക്ഷം ഉറപ്പാക്കാൻ നല്ല ശുചിത്വം പാലിക്കുകയും ചെയ്യുക. രക്തയോട്ടം ഉത്തേജിപ്പിക്കാനും മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കാനും  തലയോട്ടിയിൽ മൃദുവായി മസാജ് ചെയ്യുക. 

ആറ്...

തലയോട്ടിയിലെ അണുബാധ മുടികൊഴിച്ചിലിനും താരനും കാരണമാകും.അത് കൂടാതെ, ചില മരുന്നുകളുടെ പാർശ്വഫലം മുടികൊഴിച്ചിലുണ്ടാക്കാം. 

Read more  പേൻ ശല്യം നിങ്ങളെ അലട്ടുന്നുണ്ടോ? പരിഹാരം വീട്ടിൽ തന്നെയുണ്ട്

 

PREV
click me!

Recommended Stories

മുഖകാന്തി കൂട്ടാൻ കറ്റാർവാഴ ; ഈ രീതിയി‍ൽ ഉപയോ​ഗിക്കൂ
മലബന്ധം അകറ്റുന്നതിന് കഴിക്കേണ്ട പത്ത് ഭക്ഷണങ്ങൾ