വിറ്റാമിൻ ഡിയുടെ കുറവ്; ശരീരം കാണിക്കുന്ന സൂചനകളെ തിരിച്ചറിയാം

Published : Nov 21, 2026, 03:50 PM IST
vitamin d

Synopsis

ശരീരത്തിന് പ്രധാനമായും സൂര്യപ്രകാശത്തിൽ നിന്നാണ് വിറ്റാമിൻ ഡി ലഭിക്കുന്നത്. ശരീരത്തില്‍ വിറ്റാമിന്‍ ഡി കുറഞ്ഞാല്‍ കാണിക്കുന്ന ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ശരീരത്തിൽ ആവശ്യത്തിന് വിറ്റാമിൻ ഡി ഇല്ലാത്ത അവസ്ഥയാണ് വിറ്റാമിൻ ഡിയുടെ കുറവ്. ഇത് എല്ലുകളുടെ ആരോഗ്യത്തെയും രോഗപ്രതിരോധ ശേഷിയെയും പേശികളുടെ പ്രവർത്തനത്തെയും ബാധിക്കുന്നു. ശരീരത്തിന് പ്രധാനമായും സൂര്യപ്രകാശത്തിൽ നിന്നാണ് വിറ്റാമിൻ ഡി ലഭിക്കുന്നത്. ശരീരത്തില്‍ വിറ്റാമിന്‍ ഡി കുറഞ്ഞാല്‍ കാണിക്കുന്ന ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

1. അമിത ക്ഷീണം

ശരീരത്തില്‍ വിറ്റാമിന്‍ ഡി കുറഞ്ഞാല്‍ ഉണ്ടാകുന്ന ഏറ്റവും സാധാരണമായ ലക്ഷണങ്ങളിലൊന്നാണ് അമിത ക്ഷീണം. പല കാരണങ്ങള്‍ കൊണ്ടും ക്ഷീണം ഉണ്ടാകാം. അതിനാല്‍ എല്ലാ ക്ഷീണവും വിറ്റാമിന്‍ ഡിയുടെ കുറിവിനെ സൂചിപ്പിക്കുന്നതാകില്ല.

2. പ്രതിരോധശേഷി കുറയുക

വിറ്റാമിൻ ഡിയുടെ കുറവ് മൂലം രോഗ പ്രതിരോധശേഷി കുറയാനും എപ്പോഴും തുമ്മലും ജലദോഷവും ഉണ്ടാകാനും സാധ്യതയുണ്ട്.

3. അസ്ഥികളുടെ ആരോഗ്യം മോശമാകാം

ശരീരത്തില്‍ വിറ്റാമിന്‍ ഡി കുറഞ്ഞാല്‍ കാത്സ്യത്തിന്‍റെ ആഗിരണം കുറയാനും അസ്ഥി സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാകാനും കാരണമാകും. ഇതുമൂലം പേശികളുടെ ബലഹീനത, വേദന എന്നിവയുണ്ടാകാം.

4. നടുവേദന

വിറ്റാമിൻ ഡി കുറഞ്ഞാല്‍ നടുവേദന ഉണ്ടാകാനും സാധ്യതയുണ്ട്.

5. മൂഡ് സ്വിംഗ്സ്

വിറ്റാമിൻ ഡിയുടെ കുറവ് മൂഡ് സ്വിംഗ്സ്, വിഷാദം, ഉത്കണ്ഠ എന്നിവയ്ക്കും കാരണമാകാം.

6. അമിതമായി തലമുടി കൊഴിയാം

ചിലരില്‍ വിറ്റാമിൻ ഡിയുടെ കുറവ് മൂലം തലമുടി കൊഴിച്ചില്‍ ഉണ്ടാകാം.

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പാൻക്രിയാറ്റിക് ക്യാൻസർ ; ശരീരം മുൻകൂട്ടി കാണിക്കുന്ന ചില ലക്ഷണങ്ങൾ
ബിപി നിയന്ത്രിക്കാൻ കഴിക്കേണ്ട 7 ഭക്ഷണങ്ങൾ