Health Tips : ജീവിതത്തിൽ എപ്പോഴും പോസിറ്റീവായിരിക്കാൻ ശീലമാക്കേണ്ട ആറ് കാര്യങ്ങൾ

Published : Jan 06, 2025, 10:40 AM ISTUpdated : Jan 06, 2025, 10:46 AM IST
Health Tips :  ജീവിതത്തിൽ എപ്പോഴും പോസിറ്റീവായിരിക്കാൻ ശീലമാക്കേണ്ട ആറ് കാര്യങ്ങൾ

Synopsis

പ്രഭാത ദിനചര്യയിൽ വ്യായാമം ഉൾപ്പെടുത്തുന്നത് ആരോ​ഗ്യത്തോടെയിരിക്കാൻ മാത്രമല്ല സന്തുഷ്ടരായിരിക്കുന്നതിന് സഹായിക്കും. ദിവസവും അൽപം നേരം നടക്കുകയോ യോഗ പോലുള്ള വ്യായാമങ്ങൾ പതിവാക്കുകയോ ചെയ്യുക. 

എപ്പോഴും സന്തോഷത്തോടെയും പോസിറ്റീവായിരിക്കാനാണ് എല്ലാവരും ആ​ഗ്രഹിക്കാറുള്ളത്.  പോസിറ്റീവ് ആകാൻ പലരും പല വഴികളും പിന്തുടരും. ഒരാൾ പോസിറ്റീവായ ജീവിതം നയിച്ചാൽ ജീവിതത്തിൽ സന്തോഷവാനായിരിക്കും. ദൈനംദിന ജീവിതത്തിൽ എപ്പോഴും പോസിറ്റീവായിരിക്കാൻ ശീലമാക്കേണ്ട ആറ് കാര്യങ്ങൾ...

ഒന്ന്

സമാധാനപരമായ ഒരു ദിനചര്യയോടെ ദിവസം ആരംഭിക്കുന്നത് ഏറ്റവും പ്രധാനപ്പെട്ട മാർ​ഗങ്ങളിൽ ഒന്നാണ്. പതിവിലും കുറച്ച് നേരത്തെ ഉണരുക. ദിവസവും രാവിലെ അൽപ നേരം യോ​ഗയോ മെഡിറ്റേഷനോ ചെയ്യുന്നതും ആരോ​ഗ്യത്തിന് നല്ലതാണ്. 

രണ്ട്

പോസിറ്റീവ് വീക്ഷണം ലഭിക്കുന്നതിന് പ്രധാന കാര്യങ്ങളിലൊന്ന് നല്ല ആളുകളുമായി ഒത്തുചേർന്ന് പോകുക എന്നതാണ്. നെഗറ്റീവ് ആളുകളുമായി സമയം ചെലവഴിക്കുമ്പോൾ ജീവിതത്തോടുള്ള നമ്മുടെ മനോഭാവം നെഗറ്റീവ് ആയി മാറുന്നു. 

മൂന്ന്

പ്രഭാത ദിനചര്യയിൽ വ്യായാമം ഉൾപ്പെടുത്തുന്നത് ആരോ​ഗ്യത്തോടെയിരിക്കാൻ മാത്രമല്ല സന്തുഷ്ടരായിരിക്കുന്നതിന് സഹായിക്കും. ദിവസവും അൽപം നേരം നടക്കുകയോ യോഗ പോലുള്ള വ്യായാമങ്ങൾ പതിവാക്കുകയോ ചെയ്യുക. വ്യായാമം രക്തയോട്ടം വർദ്ധിപ്പിക്കുകയും എൻഡോർഫിനുകൾ ഉത്പാദിപ്പിക്കുകയും വൈജ്ഞാനിക പ്രവർത്തനം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. 

നാല്

നല്ലൊരു പ്രഭാതഭക്ഷണം കഴിച്ച് കൊണ്ട് ദിവസം ആരംഭിക്കുക. ഇത് ശരീരത്തിന് ഊർജം പകരുന്നത് തടയാൻ സഹായിക്കും. പോഷകസമൃദ്ധമായ പ്രഭാതഭക്ഷണം രാവിലെ മുഴുവൻ സ്ഥിരമായ ഊർജ്ജം നൽകുന്നു.  ആരോഗ്യകരമായ പ്രഭാതഭക്ഷണം ഉൽപ്പാദനക്ഷമവും സന്തോഷപ്രദവുമായ ദിവസത്തിന് സഹായിക്കുന്നു.

അഞ്ച്

സംഗീതം വികാരങ്ങളിൽ കാര്യമായ സ്വാധീനം ചെലുത്തുന്നു. അത് സന്തോഷത്തോടെയിരിക്കാൻ സഹായിക്കുന്നു.   ഇടയ്ക്കിടെ പാട്ട് കേൾക്കുന്നത് മാനസികാവസ്ഥയെ വേഗത്തിൽ മെച്ചപ്പെടുത്തും. 

ആറ്

ഉണരുമ്പോൾ ഉടൻ തന്നെ ഫോൺ എടുക്കുന്നത് നല്ല ശീലമല്ല. അമിത സമ്മർദ്ദത്തിനും ഉത്കണ്ഠയ്ക്കും ഇടയാക്കും. 
സ്‌ക്രീനുകൾക്ക് മുന്നിൽ അമിതമായ സമയം ചെലവഴിക്കുന്നത് പലപ്പോഴും കാഴ്ച പ്രശ്‌നങ്ങൾക്ക് മാത്രമല്ല കണ്ണിൻ്റെ ആയാസം, വരൾച്ച, വീക്കം എന്നിവയ്ക്ക് കാരണമാകും.

ഉപഗ്രഹം വഴി രോഗികളില്‍ ശസ്ത്രക്രിയ ; റോബോട്ടിക് സര്‍ജറി രംഗത്ത് ചൈനയുടെ പുത്തന്‍ അത്ഭുതം - റിപ്പോര്‍ട്ട്


 

PREV
click me!

Recommended Stories

കുട്ടികളിൽ വിറ്റാമിൻ ബി 12ന്‍റെ കുറവ്; തിരിച്ചറിയേണ്ട ലക്ഷണങ്ങള്‍
ആരോഗ്യകരമായ രുചി; ഡയറ്റിലായിരിക്കുമ്പോൾ കഴിക്കാൻ 5 മികച്ച സാലഡ് റെസിപ്പികൾ