
അന്ധതയുടെ ലോകത്ത് വെളിച്ചത്തിന്റെ ഒരു തിരി തെളിയിച്ച ദിനം. എല്ലാ വർഷവും ജനുവരി നാലാം തീയതി ലൂയി ബ്രെയിൽ ദിനമായി യുണൈറ്റഡ് നേഷൻസ് ആഘോഷിക്കാറുണ്ട്. അന്ധത അനുഭവിക്കുന്നവർക്കുള്ള ബ്രെയിൽ പാഠ്യ പദ്ധതി പ്രോത്സാഹിപ്പിക്കുവാൻ വേണ്ടിയാണ് 2018 മുതൽ ഈ ദിനം ആഘോഷിച്ചു വരുന്നത്.
കാഴ്ചപരിമിതിയുള്ളവർക്ക് വേണ്ടി ലൂയി ബ്രയിലി എന്ന ഫ്രഞ്ച് പൗരൻ വർഷങ്ങൾക്ക് മുമ്പ് കണ്ടുപിടിച്ച പാഠ്യ പദ്ധതിയാണ് ബ്രെയില്‍ ലിപി. ഇതില്‍ രണ്ട് കോളങ്ങളിലായി ദീർഘചതുരാകൃതിയിൽ ക്രമീകരിച്ച 6 കുത്തുകൾ കൊണ്ട് അക്കങ്ങൾ, അക്ഷരങ്ങൾ, ചിഹ്നങ്ങൾ, തുടങ്ങിയവയെല്ലാം പ്രതിനിധാനം ചെയ്യുന്നു. ഉയർന്നു നിൽക്കുന്ന കുത്തുകളിലൂടെ വിരലോടിച്ച് അവയെ തിരിച്ചറിഞ്ഞാണ് ഇവര്‍ ലിപി വായിക്കുന്നത്.
ബ്രെയിലി സിസ്റ്റത്തെ കുറിച്ച് ലോകത്തിന് പരിചയപ്പെടുത്താനുള്ള ഒരു അവസരമായാണ് ഈ ദിനത്തെ ആഘോഷിക്കുന്നത്. കാഴ്ചപരിമിതിയുള്ളവരുടെ അവകാശ സംരക്ഷണത്തിനു വേണ്ടിയുള്ള പോരാട്ടത്തിന്റെ ഓർമ്മക്കായി ഈ ദിവസത്തെ കണക്കാക്കാം.
Also read: കണ്ണുകളുടെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട പച്ചക്കറികള്‍