Eating During Cancer Treatment : ക്യാന്‍സര്‍ രോഗികള്‍ക്ക് എന്ത് കഴിക്കാന്‍ കൊടുക്കണം?

Published : Aug 06, 2022, 04:50 PM ISTUpdated : Aug 06, 2022, 05:34 PM IST
Eating During Cancer Treatment :  ക്യാന്‍സര്‍ രോഗികള്‍ക്ക് എന്ത് കഴിക്കാന്‍ കൊടുക്കണം?

Synopsis

അർബുദത്തിന് ചികിത്സിക്കുമ്പോൾ പോഷകങ്ങൾ കുറവായ ഭക്ഷണരീതികൾ ഒഴിവാക്കേണ്ടത് വളരെ പ്രധാനമാണെന്ന് വിദ​ഗ്ധർ പറയുന്നു. മൃതകോശങ്ങളെ പുനരുജ്ജീവിപ്പിക്കാനും നഷ്ടപ്പെട്ട പ്രതിരോധശേഷി വർധിപ്പിക്കാനും സഹായിക്കുന്ന സമീകൃതവും രുചികരമായതുമായ ഭക്ഷണം കഴിക്കേണ്ടതുണ്ട്.

ക്യാൻസർ (Cancer) എന്ന രോ​ഗത്തെ വളരെ പേടിയോടെ നോക്കി കാണുന്നവരാണ് ഇന്ന് പലരും. ക്യാൻസർ ബാധിച്ചു കഴിഞ്ഞാൽ ഇനിയൊരു ജീവിതമില്ല എന്ന് ചിന്തിച്ചിരുന്ന കാലത്തു നിന്നും മറ്റേതൊരു രോഗവും പോലെ അർബുദവും ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കുന്ന അസുഖമാണ് എന്ന ചിന്തയിലേക്കുള്ള മാറ്റമാണ്  അർബുദ ചികിത്സയിലുണ്ടായ പുരോഗതി എന്ന് ഒറ്റവാക്കിൽ വിലയിരുത്താം. 

അർബുദ രോഗചികിത്സയിലെ ഏറ്റവും പ്രധാനപ്പെട്ടകാര്യം ഡോക്ടർ നിർദേശിക്കുന്ന ചികിത്സ കൃത്യമായി പിന്തുടരുക എന്നതാണ്. ചികിത്സ നടത്തുവാനുള്ള ആശുപത്രി തിരഞ്ഞെടുക്കുന്നതിലും പ്രത്യേക ശ്രദ്ധപുലർത്തണം. ഒരു കാരണവശാലും സ്വന്തം ഇഷ്​ടപ്രകാരം മരുന്നുകൾ കഴിക്കരുത്. ഡോക്ടർ നിർദേശിക്കുന്ന മരുന്നുകളും മറ്റു ചികിത്സ രീതികളഉം മാത്രമേ പിന്തുടരുവാൻ പാടുള്ളൂ. 

അർബുദത്തിന് ചികിത്സിക്കുമ്പോൾ പോഷകങ്ങൾ കുറവായ ഭക്ഷണരീതികൾ ഒഴിവാക്കേണ്ടത് വളരെ പ്രധാനമാണെന്ന് വിദ​ഗ്ധർ പറയുന്നു. മൃതകോശങ്ങളെ പുനരുജ്ജീവിപ്പിക്കാനും നഷ്ടപ്പെട്ട പ്രതിരോധശേഷി വർധിപ്പിക്കാനും സഹായിക്കുന്ന സമീകൃതവും രുചികരമായതുമായ ഭക്ഷണം കഴിക്കേണ്ടതുണ്ട്.

ഏത് തരത്തിലുള്ള ക്യാൻസറും ചികിത്സിക്കുന്നതിനുള്ള ചികിത്സകൾക്കും മരുന്നുകൾക്കും ശേഷം ശരീരം ഒരുപാട് മാറ്റങ്ങളിലൂടെ കടന്നുപോകുന്നു. വിശപ്പില്ലായ്മയാണ് ഏറ്റവും അപകടകരവും. ആരോ​ഗ്യകരമായ ഭക്ഷണം കഴിക്കുന്നത് ഊർജവും ഉന്മേഷവും നൽകും. ഭക്ഷണം ഒഴിവാക്കുന്നവെങ്കിൽ പ്രതിരോധശേഷി കുറയുന്നതിനാൽ ശരീരം അണുബാധയ്ക്ക് വിധേയമാകും. വിശപ്പില്ലെങ്കിലും പോഷകങ്ങൾ നിറഞ്ഞ ഭക്ഷണം കഴിക്കേണ്ടത് പ്രധാനമാണ്. 

ഹൃദ്രോ​ഗ സാധ്യത കുറയ്ക്കാൻ ദിവസവും ഈ വ്യായാമം ചെയ്യാം

എല്ലാ ദിവസവും വിവിധ നിറങ്ങളിലുള്ള പഴങ്ങളും പച്ചക്കറികളും കഴിക്കാൻ ശ്രമിക്കുക. വർണ്ണാഭമായ പച്ചക്കറികളിലും പഴങ്ങളിലും സസ്യാധിഷ്ഠിത ഭക്ഷണങ്ങളിലും ധാരാളം പ്രകൃതിദത്ത ആരോഗ്യം പ്രോത്സാഹിപ്പിക്കുന്ന പദാർത്ഥങ്ങളുണ്ടെന്ന് അമേരിക്കൻ ക്യാൻസർ സൊസെെറ്റി വ്യക്തമാക്കുന്നു.

ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ...

1. ധാന്യങ്ങൾ
2. സീസണൽ പഴങ്ങളും പച്ചക്കറികളും
3. സാലഡുകൾ
4. രക്തകോശങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാൻ ബീറ്റ്റൂട്ട്, ചീര ജ്യൂസ്
5. പാൽ, ചീസ്, തൈര് തുടങ്ങിയ പാൽ ഉൽപന്നങ്ങൾ
6. മുട്ട, ചിക്കൻ 
7. ഒമേഗ -3 ഫാറ്റി ആസിഡുകൾക്കുള്ള ഫാറ്റി ഫിഷ്.
8. അവാക്കാഡോകൾ, നട്സ് തുടങ്ങിയ ഉയർന്ന പോഷകമൂല്യമുള്ള ഉയർന്ന കലോറി ഭക്ഷണക്രമം തിരഞ്ഞെടുക്കുക.
ഒരു ദിവസം മൂന്ന് തവണ ചെറിയ ഭക്ഷണം കഴിക്കുക.
9. വിശപ്പില്ലെങ്കിലും കഴിക്കുക.
10. സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ഭക്ഷണം കഴിക്കുക.
11. പോഷക​ഗുണമുള്ള വ്യത്യസ്ത സൂപ്പുകൾ കഴിക്കുക.
12. വ്യത്യസ്ത രുചിയുള്ള ഭക്ഷണങ്ങൾ കഴിക്കുക.
13. ജങ്ക് ഫുഡുകളും എണ്ണയിലുള്ള ഭക്ഷണങ്ങളും ഒഴിവാക്കുക.

നിങ്ങൾ കാപ്പി പ്രിയരാണോ?എങ്കിൽ ഇത് കൂടി അറിഞ്ഞോളൂ

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

വെറുമൊരു ഭക്ഷണമല്ല, ഒരു വികാരമാണ്! ഇന്ന് ദേശീയ ചീസ് ലവർ ഡേ, ചില കൗതുകങ്ങൾ ഇതാ...
ആരോഗ്യവും സൗന്ദര്യവും നിലനിർത്താം: ലോകപ്രശസ്തമായ 9 ഡയറ്റ് പ്ലാനുകളെക്കുറിച്ച് അറിയേണ്ടതെല്ലാം