ദഹനപ്രശ്നങ്ങൾ തടയാൻ ശ്രദ്ധിക്കാം ഈ 6 കാര്യങ്ങൾ

Web Desk   | Asianet News
Published : Aug 12, 2021, 02:20 PM ISTUpdated : Aug 12, 2021, 02:34 PM IST
ദഹനപ്രശ്നങ്ങൾ തടയാൻ ശ്രദ്ധിക്കാം ഈ 6 കാര്യങ്ങൾ

Synopsis

നല്ല ആരോഗ്യം ഉറപ്പുവരുത്താനും ദഹനം മെച്ചപ്പെടുത്താനും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് പ്രമുഖ ലൈഫ്‌സ്‌റ്റൈല്‍ കോച്ചായ ലൂക്ക് കുടീഞ്ഞ്യോ ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു.

കുറച്ച് ഭക്ഷണം കഴിക്കുമ്പോൾ തന്നെ വയർ നിറഞ്ഞതായി തോന്നുക, വയർ‌ എരിച്ചിൽ, വേദന...ഇങ്ങനെ ദഹനസംബന്ധിയായ ധാരാളം പ്രശ്നങ്ങൾ നമ്മളിൽ പലരേയും അലട്ടുന്നുണ്ട്. പല രോഗങ്ങളും തുടങ്ങുന്നത് ദഹനവ്യവസ്ഥയിൽ നിന്നാണെന്ന് പ്രമുഖ ലൈഫ്‌സ്‌റ്റൈല്‍ കോച്ചായ ലൂക്ക് കുടീഞ്ഞ്യോ പറയുന്നു. നല്ല ആരോഗ്യം ഉറപ്പുവരുത്താനും ദഹനം മെച്ചപ്പെടുത്താനും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് ലൂക്ക് ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു.

ഒന്ന്...

വീട്ടിൽ തന്നെ ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ പരമാവധി കഴിക്കുക. ഫാസ്റ്റ് ഫുഡ്, പ്രോസസ് ചെയ്ത ഭക്ഷണം എന്നിവയും കൃത്രിമ നിറങ്ങളും അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുക. ദഹനവ്യവസ്ഥയ്ക്കും ഹൃദയത്തിനും ഹാനികരമായ ട്രാൻസ് ഫാറ്റ് കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ പൂർണ്ണമായി ഉപേക്ഷിക്കുക.

 

 

രണ്ട്...

ബേക്കറി ഭക്ഷണങ്ങൾ ഒഴിവാക്കുക. ബേക്കറി പലഹാരങ്ങൾക്കു പകരം സ്നാക്കായി വീട്ടിലുണ്ടാക്കുന്ന പ്രഭാതഭക്ഷണം കഴിക്കാം. പഴങ്ങളും നട്സുകൾ കഴിക്കാവുന്നതാണ്.

മൂന്ന്...

ഭക്ഷണം എപ്പോഴും ചവച്ചരച്ച് കഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ശരിയായി ആഹാരം ചവച്ചരച്ച് കഴിക്കുക വഴി വയറു നിറഞ്ഞു എന്നുള്ള തോന്നല്‍ ഉണ്ടാകുകയും, ഭക്ഷണത്തിന്റെ അളവില്‍ നിയന്ത്രണങ്ങള്‍ പാലിക്കാനുമാകും.

നാല്...

നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക. കാരണം, നമ്മുടെ ദഹനേന്ദ്രിയ വ്യവസ്ഥയില്‍ ദഹിക്കപ്പെടുന്നില്ല. നാരുകള്‍ അന്നജമാണെങ്കിലും മറ്റ് അന്നജങ്ങളെപ്പോലെ ഇത് ഗ്ലൂക്കോസ് ആയി മാറ്റപ്പെടുന്നില്ല. അതുകൊണ്ടുതന്നെ രക്തത്തിലെ പഞ്ചസാരയെ അല്പംപോലും ഉയര്‍ത്തുന്നില്ല. പ്രമേഹമുള്ളവര്‍ക്കും അത് വരാതിരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഇത് ഗുണം ചെയ്യുന്നു.

 

 

അഞ്ച്...

പോഷകങ്ങൾ നന്നായി ആഗിരണം ചെയ്യുന്നതിനും മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനും വെള്ളം കുടിക്കുക. രാവിലെ വെറും വയറ്റിൽ ഒരു ​ഗ്ലാസ് വെള്ളം കുടിക്കുന്നത് ആരോ​ഗ്യത്തിന് നല്ലതാണ്.

ആറ്...

കുടലിന്റെ ആരോഗ്യത്തിന് പ്രോബയോട്ടിക്സ് അത്യാവശ്യമാണ്. ആപ്പിൾ, ഇഞ്ചി, വെളുത്തുള്ളി, ഉള്ളി, തൈര്, ആപ്പിൾ സിഡെർ വിനെഗർ എന്നിവയിൽ പ്രോബയോട്ടിക്സ് കാണപ്പെടുന്നു.

വൈറ്റമിൻ കെ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാതിരിക്കരുത്; കാരണം ഇതാണ്
 

PREV
click me!

Recommended Stories

താരനാണോ പ്രശ്നം? പരീക്ഷിക്കാം ഈ നാല് പൊടിക്കെെകൾ
കുട്ടികളിൽ പ്രതിരോധശേഷി കൂട്ടാൻ കൊടുക്കേണ്ട ഏഴ് ഭക്ഷണങ്ങൾ