വൈറ്റമിൻ കെ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്ന ആളുകൾക്ക് ഹൃദയ ധമനികളിൽ ബ്ലോക്ക് ഉണ്ടാകാനും ഹൃദയ സംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യത കുറവാണെന്ന് കണ്ടെത്തിയതായി യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയയിലെ ഗവേഷകൻ ഡോ. ജാമി ബെല്ലിഞ്ച് പറഞ്ഞു.

വൈറ്റമിൻ കെ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനം. 'അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്. 50,000 ത്തിലധികം ആളുകളിൽ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.

വൈറ്റമിൻ കെ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്ന ആളുകൾക്ക് ഹൃദയ ധമനികളിൽ ബ്ലോക്ക് ഉണ്ടാകാനും ഹൃദയ സംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യത കുറവാണെന്ന് കണ്ടെത്തിയതായി യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയയിലെ ഗവേഷകൻ ഡോ. ജാമി ബെല്ലിഞ്ച് പറഞ്ഞു.

പഠനത്തിൽ ഭക്ഷണങ്ങളിൽ രണ്ട് തരം വൈറ്റമിൻ കെ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തി. വിറ്റാമിൻ കെ 1 പച്ച ഇലക്കറികൾ, വിറ്റാമിൻ കെ 2 മാംസം, മുട്ട, ചീസ് പോലുള്ള ഭക്ഷണങ്ങളും. വൈറ്റമിൻ കെ 1ൽ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്ന ആളുകൾക്ക് ഹൃദയ സംബന്ധമായ അസുഖങ്ങളാൽ ആശുപത്രിയിൽ കഴിയാനുള്ള സാധ്യത 21 ശതമാനം കുറവാണെന്ന് പഠനത്തിൽ കണ്ടെത്തി.

വൈറ്റമിൻ കെ 2ൽ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്ന ആളുകൾക്ക് ഹൃദയസംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യത 14 ശതമാനം കുറവാണെന്നും കണ്ടെത്തി.

വൈറ്റമിൻ കെ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് രക്തസമ്മർദ്ദത്തെ തുടർന്ന് ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് ഞങ്ങൾ കണ്ടെത്തി... - ഡോ. ജാമി ബെല്ലിഞ്ച് പറഞ്ഞു.

മിക്ക ഇലക്കറികളിലും വിറ്റാമിൻ കെ ധാരാളം ഉണ്ടെങ്കിലും കേൽ, കാബേജ്, ബ്രൊക്കോളി മുതലായവയിൽ എല്ലാത്തരം പോഷകങ്ങളും അടങ്ങിയിരിക്കുന്നു. വൈറ്റമിൻ എ, ബി, ഇ, കൂടാതെ മഗ്നീഷ്യം, ഫോളേറ്റ്, അയൺ എന്നിവയും ഇവയിൽ അടങ്ങിയിരിക്കുന്നു. പാലുൽപന്നങ്ങളിലും മുട്ടയിലും വൈറ്റമിൻ കെ ധാരാളമുണ്ട്. ഇറച്ചിപോലെതന്നെ മുട്ടയിലെയും വൈറ്റമിന്റെ അളവ് മൃഗത്തിന്റെ ഭക്ഷണത്തെ ആശ്രയിച്ചിരിക്കും. 

പെരുംജീരകം വണ്ണം കുറയ്ക്കാൻ സഹായിക്കുമോ...?