പെരുംജീരകം വണ്ണം കുറയ്ക്കാൻ സഹായിക്കുമോ...?

Web Desk   | Asianet News
Published : Aug 11, 2021, 03:25 PM IST
പെരുംജീരകം വണ്ണം കുറയ്ക്കാൻ സഹായിക്കുമോ...?

Synopsis

ശരീരഭാരം കുറയ്ക്കാൻ പെരുംജീരകം സഹായിക്കും. ദഹന പ്രക്രിയ സുഗമമാക്കുന്നതിലൂടെ, പെരുംജീരകം ശരീരത്തിലെ ഉപാപചയപ്രവർത്തനത്തെ വർദ്ധിപ്പിക്കും. ഇത് കൊഴുപ്പ് നീക്കം ചെയ്യുന്നതിന് സഹായിക്കും.

സുഗന്ധവ്യഞ്ജനമായ പെരുംജീരകം ധാരാളം ആരോ​ഗ്യ​ഗുണങ്ങൾ നൽകുന്നു. വിറ്റാമിൻ സി, വിറ്റാമിൻ എ, ഫൈബർ, പൊട്ടാസ്യം, സിങ്ക്, ഇരുമ്പ്, കാൽസ്യം തുടങ്ങിയ അവശ്യ വിറ്റാമിനുകൾ, പോഷകങ്ങൾ, ധാതുക്കൾ എന്നിവയുടെ ഒരു കലവറയാണ് പെരുംജീരകം. 

പെരുംജീരകത്തിൽ ശക്തമായ ആന്റിഓക്‌സിഡന്റും, വീക്കം തടയുന്ന ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളും ആന്റി ബാക്ടീരിയൽ സവിശേഷതയും അടങ്ങിയിട്ടുണ്ട്. പെരുംജീരകം നെഞ്ചെരിച്ചിൽ, വയർ വീക്കം തുടങ്ങിയ അവസ്ഥകളെ ചികിത്സിക്കാൻ സഹായിക്കുന്നു. 

പെരുംജീരകത്തിൽ അടങ്ങിയിരിക്കുന്ന നാരുകളുടെ ഉയർന്ന ഉള്ളടക്കം മലവിസർജ്ജനം നിയന്ത്രിക്കാൻ സഹായിക്കുന്നു. കൂടാതെ, മലബന്ധം തടയുന്നതിനും ഈ പ്രശ്നത്തെ ചികിത്സിക്കുന്നതിനും ഇത് ഫലപ്രദമായി പ്രവർത്തിക്കുന്നു. ശരീരഭാരം കുറയ്ക്കാൻ പെരുംജീരകം സഹായിക്കും. ദഹന പ്രക്രിയ സുഗമമാക്കുന്നതിലൂടെ, പെരുംജീരകം ശരീരത്തിലെ ഉപാപചയപ്രവർത്തനത്തെ വർദ്ധിപ്പിക്കും. 

ഇത് കൊഴുപ്പ് നീക്കം ചെയ്യുന്നതിന് സഹായിക്കും. നാരുകളുടെ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ പെരുംജീരകം വയറിന് സംതൃപ്തി നൽകുകയും വിശപ്പ് കുറയ്ക്കുകയും ചെയ്യുന്നു. അതിലൂടെ ഇത് അമിത ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാൻ നിങ്ങളെ സഹായിക്കുന്നു. 

പ്രാതലിൽ ഉൾപ്പെടുത്തേണ്ട പ്രോട്ടീൻ അടങ്ങിയ 5 ഭക്ഷണങ്ങൾ


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

സ്തനാർബുദ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന ഏഴ് ഭക്ഷണങ്ങൾ
കുട്ടികളിൽ പൊള്ളലേറ്റാൽ ആദ്യം ചെയ്യേണ്ട നാല് കാര്യങ്ങൾ