
ഉറക്കക്കുറവുള്ള ആളുകൾക്ക് സ്ട്രോക്ക് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം. അമേരിക്കൻ അക്കാദമി ഓഫ് ന്യൂറോളജിയുടെ മെഡിക്കൽ ജേണലായ ന്യൂറോളജിയുടെ ഓൺലൈൻ ലക്കത്തിൽ പഠനം പ്രസിദ്ധീകരിച്ചു. ഉറക്കത്തിന്റെ അളവ്, കൂർക്കംവലി, സ്ലീപ് അപ്നിയ എന്നിവ സ്ട്രോക്കിനുള്ള ഉയർന്ന അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഗവേഷകർ പറയുന്നു.
'ഞങ്ങളുടെ ഫലങ്ങൾ സൂചിപ്പിക്കുന്നത് വ്യക്തിഗത ഉറക്ക പ്രശ്നങ്ങൾ ഒരു വ്യക്തിക്ക് സ്ട്രോക്കിനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് മാത്രമല്ല ഉറക്ക പ്രശ്‌നങ്ങളില്ലാത്തവരെ അപേക്ഷിച്ച് സ്‌ട്രോക്കിന്റെ അഞ്ചിരട്ടി അപകടത്തിലേക്ക് നയിച്ചേക്കാം...' - അയർലൻഡിലെ ഗാൽവേ സർവകലാശാലയിലെ ഗവേഷകൻ ക്രിസ്റ്റീൻ മക് കാർത്തി പറഞ്ഞു .
4,496 പേരിൽ പഠനം നടത്തിയ പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്.
ശരാശരി മണിക്കൂറുകൾ ഉറങ്ങുന്നവരേക്കാൾ കൂടുതൽ അല്ലെങ്കിൽ വളരെ കുറച്ച് മണിക്കൂറുകൾ ഉറങ്ങുന്ന ആളുകൾക്ക് സ്ട്രോക്ക് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. സ്ട്രോക്ക് ബാധിച്ചവരിൽ 162 പേർക്ക് അഞ്ച് മണിക്കൂറിൽ താഴെയാണ് ഉറക്കം ലഭിച്ചത്.
ശരാശരി ഏഴ് മണിക്കൂർ ഉറങ്ങുന്നവരേക്കാൾ അഞ്ച് മണിക്കൂറിൽ താഴെ ഉറങ്ങുന്ന ആളുകൾക്ക് സ്ട്രോക്ക് വരാനുള്ള സാധ്യത മൂന്നിരട്ടിയാണെന്ന് ഗവേഷകർ കണ്ടെത്തി. ഒൻപത് മണിക്കൂറിൽ കൂടുതൽ ഉറങ്ങുന്ന ആളുകൾക്ക് രാത്രിയിൽ ഏഴ് മണിക്കൂർ ഉറങ്ങുന്നവരെ അപേക്ഷിച്ച് സ്ട്രോക്ക് വരാനുള്ള സാധ്യത രണ്ട് മടങ്ങ് കൂടുതലാണ്.
തലച്ചോറിനേൽക്കുന്ന അറ്റാക്ക് ആണ് സ്‌ട്രോക്ക്. തലച്ചോറിന്റെ ഒരു ഭാഗത്തേക്കുള്ള രക്തപ്രവാഹത്തെ എന്തെങ്കിലും തടസ്സപ്പെടുത്തുമ്പോഴോ തലച്ചോറിൽ ഒരു രക്തക്കുഴൽ പൊട്ടിത്തെറിക്കുമ്പോഴോ ഇത് സംഭവിക്കുന്നു. സ്ട്രോക്ക് അനുഭവിക്കുന്നവരിൽ ഭൂരിഭാഗവും 60 വയസ്സിനു മുകളിൽ പ്രായമുള്ളവരാണ്. എന്നിരുന്നാലും, മറ്റ് പ്രായേതര അപകട ഘടകങ്ങൾക്ക് സാധ്യതയുള്ള കൗമാരക്കാരിലും യുവാക്കളിലും സ്ട്രോക്കുകൾ ഉണ്ടാകാം.
സ്‌ട്രോക്ക് ; ഈ ലക്ഷണങ്ങൾ അവഗണിക്കരുത്