Smoking : ഞെട്ടിക്കുന്ന പഠനം; പുകവലിക്കുന്നവരുടെ ശ്രദ്ധയ്ക്ക്, ​പുതിയ പഠനം പറയുന്നത് കേൾക്കൂ

Web Desk   | Asianet News
Published : Apr 05, 2022, 10:58 AM IST
Smoking :  ഞെട്ടിക്കുന്ന പഠനം; പുകവലിക്കുന്നവരുടെ ശ്രദ്ധയ്ക്ക്, ​പുതിയ പഠനം പറയുന്നത് കേൾക്കൂ

Synopsis

'ഹൃദയാഘാതം ഉണ്ടാകുമ്പോൾ A1AT ഹൃദയ കോശങ്ങൾക്ക് സംരക്ഷണം നൽകുമെന്ന് ​ഗവേഷകർ പറയുന്നു. ഈ പഠനത്തിന്റെ ലക്ഷ്യം പുകവലിക്കാരിലും പുകവലിക്കാത്തവരിലും രക്തസമ്മർദ്ദമുള്ളവരും അല്ലാത്തവരും തമ്മിലുള്ള A1AT-ന്റെ പ്ലാസ്മ അളവ് താരതമ്യപ്പെടുത്തുക എന്നതായിരുന്നു...'- പഠനത്തിന് നേതൃത്വം നൽകിയ ​ഗവേഷകൻ സയീദ് ഖത്തീബ് പറഞ്ഞു.

പുകവലിക്കുന്നവർക്ക് ഹൃദയാഘാതത്തെ അതിജീവിക്കാനുള്ള സാധ്യത പുകവലിക്കാത്തവരേക്കാൾ കുറവാണെന്ന് പഠനം. ജോർദാൻ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആന്റ് ടെക്‌നോളജിയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. 'എക്‌സ്പിരിമെന്റൽ ബയോളജി' എന്ന ജേണലിൽ പഠനം പ്രസിദ്ധീകരിച്ചു.

കരളിലെ പ്രോട്ടീനായ ആൽഫ-1 ആന്റി ട്രിപ്‌സിൻ (A1AT)-ന്റെ അളവ് പുകവലിക്കാരിൽപുകവലിക്കാരല്ലാത്തവരേക്കാൾ 'ഗണ്യമായി' കുറവാണെന്നും പഠനത്തിൽ കണ്ടെത്തി. യുഎസിൽ പ്രതിവർഷം ഏകദേശം 1.5 ദശലക്ഷം ഹൃദയാഘാതങ്ങളും പക്ഷാഘാതങ്ങളും സംഭവിക്കുന്നതായി യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹെൽത്ത് ആൻഡ് ഹ്യൂമൻ സർവീസസ് ഡിവിഷൻ ഫോർ ഹാർട്ട് ഡിസീസ് ആൻഡ് സ്‌ട്രോക്ക് പ്രിവൻഷൻ വ്യക്തമാക്കി. 

'ഹൃദയാഘാതം ഉണ്ടാകുമ്പോൾ A1AT ഹൃദയ കോശങ്ങൾക്ക് സംരക്ഷണം നൽകുമെന്ന് ​ഗവേഷകർ പറയുന്നു.
ഈ പഠനത്തിന്റെ ലക്ഷ്യം പുകവലിക്കാരിലും പുകവലിക്കാത്തവരിലും രക്തസമ്മർദ്ദമുള്ളവരും അല്ലാത്തവരും തമ്മിലുള്ള A1AT-ന്റെ പ്ലാസ്മ അളവ് താരതമ്യപ്പെടുത്തുക എന്നതായിരുന്നു...'- പഠനത്തിന് നേതൃത്വം നൽകിയ ​ഗവേഷകൻ സയീദ് ഖത്തീബ് പറഞ്ഞു.

പഠനത്തിൽ പങ്കെടുത്തവരെ പുകവലിക്കാരും പുകവലിക്കാത്തവരും, ഹൈപ്പർടെൻഷൻ, നോൺ-ഹൈപ്പർടെൻസിവ് എന്നിങ്ങനെ നാല് ഗ്രൂപ്പുകളായി തിരിച്ചു. ഹൃദയാഘാത സമയത്ത് പുകവലിക്കുന്നവരിൽ A1AT ന്റെ ഉചിതമായ അളവ് നിലനിർത്തുന്നത് അവരുടെ അതിജീവനത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

പുകവലി ഹൃദയാഘാതത്തിന് കാരണമാകുമോ? ഡോക്ടർ വിശദീകരിക്കുന്നു...

നമ്മുടെ ജീവിതശൈലി തിരഞ്ഞെടുപ്പുകൾ പലപ്പോഴും ഹൃദയത്തോടും മൊത്തത്തിലുള്ള ആരോഗ്യത്തോടും ബന്ധപ്പെട്ടിരിക്കുന്നു. ഭക്ഷണക്രമം, മാനസികാരോഗ്യം എന്നിവയ്‌ക്ക് പുറമെ, കാലക്രമേണ നാം വികസിപ്പിച്ചെടുക്കുന്ന ശീലങ്ങളിലേക്കും ആസക്തികളിലേക്കും ശരിയായ ശ്രദ്ധ ചെലുത്തണം.

ധമനികളുടെ തടസ്സത്തിനും അതിന്റെ അനന്തരഫലമായ ഹൃദയാഘാതത്തിനും പിന്നിലെ ഒരു കാരണം പുകവലിയുമായി ബന്ധപ്പെട്ടിരിക്കുന്നു. പുകവലി ഹൃദയമിടിപ്പ് വർദ്ധിപ്പിക്കുകയും പ്രധാന ധമനികളെ ശക്തമാക്കുകയും ക്രമരഹിതമായ ഹൃദയ താളം ഉണ്ടാക്കുകയും ചെയ്യും. ഇവയെല്ലാം ഹൃദയത്തെ ബാധിക്കാമെന്ന് ഗവേഷണങ്ങൾ പറയുന്നു.

ലോകമെമ്പാടുമുള്ള 10-15 ശതമാനം ഹൃദയ സംബന്ധമായ മരണങ്ങൾക്ക് പുകവലി ഒരു കാരണമാണ്. ഇത് നിരവധി ഹൃദയ സംബന്ധമായ അസുഖങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഹൃദയത്തിൽ മാത്രമല്ല, കൈകളിലും കാലുകളിലും ധമനികൾ കട്ടപിടിക്കുകയും കഠിനമാക്കുകയും ചെയ്യുമെന്നും മുംബെെയിലെ എച്ച്എൻ റിലയൻസ് ഫൗണ്ടേഷൻ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിലെ അഡ്വാൻസ്ഡ് കാർഡിയാക് സയൻസസ് ആന്റ് ഹാർട്ട് ട്രാൻസ്പ്ലാന്റ്, കൺസൾട്ടന്റ് കാർഡിയോളജിസ്റ്റായ ഡോ. തൽഹ മീരൻ പറയുന്നു.

പുകവലി ഹൃദയപേശികളിലേക്ക് ഓക്‌സിജൻ എത്തിക്കുന്ന രക്തക്കുഴലുകൾക്കുള്ളിൽ കാഠിന്യത്തിനും ഫലകങ്ങൾ അടിഞ്ഞുകൂടുന്നതിനും കാരണമാകുന്നു. ഇത് ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത വർദ്ധിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഒരു സിഗരറ്റിലെ പ്രധാന രാസ സംയുക്തം നിക്കോട്ടിൻ ആണെങ്കിലും, മറ്റ് സജീവ ഘടകങ്ങളും ടാർ, കാർബൺ മോണോക്സൈഡ് തുടങ്ങിയ രാസവസ്തുക്കളും ഹൃദയത്തിന് അപകടകരമാണെന്നും ഡോ. തൽഹ കൂട്ടിച്ചേർത്തു.

പുകവലി ഹൃദയത്തിന്റെയും തലച്ചോറിന്റെയും എല്ലാ രക്തക്കുഴലുകളുടെയും ധമനികളിൽ നിക്കോട്ടിൻ, ടാർ എന്നിവയുടെ നിക്ഷേപത്തിന് കാരണമാകുന്നു. ഇത് ഹൃദയാഘാതം, ഹൃദയാഘാതം, പെരിഫറൽ വാസ്കുലർ രോഗങ്ങൾ എന്നിവയിലേക്ക് നയിക്കുന്നതായി മുംബൈയിലെ മസീന ഹോസ്പിറ്റലിലെ ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റ് ഡോ. രുചിത് ഷാ പറഞ്ഞു. പുകവലിക്കുന്നവരിൽ ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. 
 

PREV
Read more Articles on
click me!

Recommended Stories

കിവി കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം
50 വയസ്സിന് താഴെയുള്ളവരിൽ പ്രമേഹം ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുന്നു ; പഠനം