രാത്രിയിൽ ലെെറ്റിട്ടാണോ നിങ്ങൾ ഉറങ്ങാറുള്ളത്? പഠനം പറയുന്നത്

Web Desk   | Asianet News
Published : Apr 04, 2022, 02:33 PM IST
രാത്രിയിൽ ലെെറ്റിട്ടാണോ നിങ്ങൾ ഉറങ്ങാറുള്ളത്?  പഠനം പറയുന്നത്

Synopsis

ഉറക്കം, പോഷകാഹാരം, വ്യായാമം എന്നിവയ്‌ക്ക് പുറമേ, പകൽ സമയത്തെ വെളിച്ചം ആരോഗ്യത്തിന് ഒരു പ്രധാന ഘടകമാണ്. എന്നാൽ രാത്രിയിൽ പ്രകാശത്തിന്റെ മിതമായ തീവ്രത പോലും ഹൃദയത്തിന്റെയും എൻഡോക്രൈൻ ആരോഗ്യത്തിന്റെയും അളവുകളെ തകരാറിലാക്കുമെന്നും ഡോ. ഫിലിസ് പറഞ്ഞു.  

രാത്രിയിൽ ലെെറ്റിട്ട് ഉറങ്ങുന്ന ശീലമുണ്ടോ? എങ്കിൽ ഈ ശീലം നല്ലതല്ലെന്നാണ് പുതിയ പഠനം പറയുന്നത്. രാത്രി ഉറക്കത്തിനിടയിൽ മുറിയിൽ മിതമായ തോതിലുള്ള വെളിച്ചമാണെങ്കിൽ പോലും അത് ശരീരത്തെ ദോഷകരമായി ബാധിക്കുമെന്നാണ് ​ഗവേഷകർ പറയുന്നത്. യുഎസിലെ നോർത്ത് വെസ്റ്റേൺ യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്.

ഈ പഠനത്തിന്റെ ഫലങ്ങൾ തെളിയിക്കുന്നത് ഉറക്കത്തിൽ മുറിയിലെ മിതമായ വെളിച്ചം സമ്പർക്കം പുലർത്തുന്നത് ഗ്ലൂക്കോസ്, ഹൃദയ സംബന്ധമായ നിയന്ത്രണങ്ങൾ എന്നിവയെ ബാധിക്കും. ഇത് ഹൃദ്രോഗം, പ്രമേഹം, മെറ്റബോളിക് സിൻഡ്രോം എന്നിവയ്ക്കുള്ള അപകട ഘടകങ്ങളാണ്..- യൂണിവേഴ്‌സിറ്റിയിലെ ഫെയിൻബർഗ് സ്‌കൂൾ ഓഫ് മെഡിസിനിലെ സ്ലീപ്പ് മെഡിസിൻ മേധാവി ഡോ. ഫിലിസ് സീ പറഞ്ഞു.

രാത്രിയിൽ ഉറക്കത്തിൽ പ്രകാശം കൊള്ളുന്നത് ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യേണ്ടത് പ്രധാനമാണെന്നും ​ഗവേഷകർ പറയുന്നു. പിഎൻഎഎസ് ജേണലിൽ പഠനം പ്രസിദ്ധീകരിച്ചു.

മിതമായ പ്രകാശം ശരീരത്തെ ഉയർന്ന ജാഗ്രതാവസ്ഥയിലേക്ക് നയിച്ചതായി അന്വേഷകർ കണ്ടെത്തി. ഈ അവസ്ഥയിൽ, ഹൃദയമിടിപ്പ് വർദ്ധിക്കുന്നതിനൊപ്പം ഹൃദയം ചുരുങ്ങുന്നതിന്റെ ശക്തിയും ഓക്സിജൻ നിറഞ്ഞ രക്തപ്രവാഹത്തിനായി നിങ്ങളുടെ രക്തക്കുഴലുകളിലേക്ക് എത്ര വേഗത്തിൽ രക്തം എത്തിക്കുന്നു എന്നതിന്റെ നിരക്കും വർദ്ധിക്കുന്നു.

ഉറക്കം, പോഷകാഹാരം, വ്യായാമം എന്നിവയ്‌ക്ക് പുറമേ, പകൽ സമയത്തെ വെളിച്ചം ആരോഗ്യത്തിന് ഒരു പ്രധാന ഘടകമാണ്. എന്നാൽ രാത്രിയിൽ പ്രകാശത്തിന്റെ മിതമായ തീവ്രത പോലും ഹൃദയത്തിന്റെയും എൻഡോക്രൈൻ ആരോഗ്യത്തിന്റെയും അളവുകളെ തകരാറിലാക്കുമെന്നും ഡോ. ഫിലിസ് പറഞ്ഞു.

ഗർഭകാലത്ത് നന്നായി ഉറങ്ങണമെന്ന് ഡോക്ടർമാർ പറയുന്നതിന്റെ കാരണം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഫാറ്റി ലിവര്‍ രോഗികള്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
സൂക്ഷിച്ചാൽ ദു:ഖിക്കണ്ട; ഇന്ത്യയിൽ ഏറ്റവും കൂടുതൽ മരണത്തിന് കാരണം ഈ 7 'നിശബ്ദ കൊലയാളി' രോഗങ്ങൾ