വെറും വയറ്റിൽ കഴിക്കാവുന്ന നാല് തരം നട്സുകൾ

By Web TeamFirst Published Jan 23, 2023, 10:37 PM IST
Highlights

കറുത്ത ഉണക്കമുന്തിരിയിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. രാവിലെ ഇത് കഴിക്കുന്നത് മലവിസർജ്ജനം ക്രമപ്പെടുത്താൻ സഹായിക്കും. കുതിർത്ത ഉണക്കമുന്തിരിയിൽ പോളിഫെനോൾസ്, ഫൈറ്റോ ന്യൂട്രിയന്റുകൾ തുടങ്ങിയ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. 

വെറും വയറ്റിൽ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങളെക്കുറിച്ച് പലർക്കും അറിയില്ല. ശരിയായ ഭക്ഷണം കഴിക്കുന്നത് പോലെ തന്നെ പ്രധാനമാണ് ഭക്ഷണം കൃത്യ സമയത്ത് കഴിക്കുക എന്നതും. നല്ല ആരോഗ്യത്തിനായി രാവിലെ വെറും വയറ്റിൽ കഴിക്കേണണ്ട ചില ഭക്ഷണങ്ങൾ ഉണ്ട്. ഏതൊക്കെയാണ്  ആ ഭക്ഷണങ്ങളെന്നതാണ് താഴേ പറയുന്നത്...

ബദാം...

വിറ്റാമിൻ ഇ, ബി6 എന്നിവയുടെ മികച്ച ഉറവിടമാണ് ബദാം. ഇത് തലച്ചോറിലെ കോശങ്ങളിലെ പ്രോട്ടീനുകളെ ആഗിരണം ചെയ്യാൻ സഹായിക്കുന്നു. തലച്ചോറിന്റെ മൊത്തത്തിലുള്ള വികസനത്തിന് സഹായിക്കുന്ന ഒമേഗ3, ഒമേഗ6 ഫാറ്റി ആസിഡുകളും ബദാമിൽ അടങ്ങിയിട്ടുണ്ട്. ബദാം കുതിർക്കുന്നത് ഈ പോഷകങ്ങളുടെ ആഗിരണശേഷി വർദ്ധിപ്പിക്കുന്നു. തലേ ദിവസം 5-7 ബദാം കുതിർക്കാൻ വയ്ക്കുക. ശേഷം രാവിലെ തൊലി കളഞ്ഞ് ചായയോ കാപ്പിയോ കുടിക്കുന്നതിനുമുമ്പ് ദിവസവും കഴിക്കുക.

കുതിർത്ത കറുത്ത ഉണക്കമുന്തിരി...

കറുത്ത ഉണക്കമുന്തിരിയിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. രാവിലെ ഇത് കഴിക്കുന്നത് മലവിസർജ്ജനം ക്രമപ്പെടുത്താൻ സഹായിക്കും. കുതിർത്ത ഉണക്കമുന്തിരിയിൽ പോളിഫെനോൾസ്, ഫൈറ്റോ ന്യൂട്രിയന്റുകൾ തുടങ്ങിയ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. പ്രായവുമായി ബന്ധപ്പെട്ട മാക്യുലർ ഡീജനറേഷൻ, തിമിരം എന്നിവയിൽ നിന്ന് കണ്ണുകളെ സംരക്ഷിക്കാൻ ഇവ സഹായിക്കും. മുടികൊഴിച്ചിൽ, പ്രതിരോധശേഷി സംബന്ധമായ പ്രശ്നങ്ങൾ എന്നിവയിൽ നിന്ന് ആശ്വാസം നൽകാനും ഇവ സഹായിക്കും.

കുതിർത്ത വാൾനട്ട്...

മൂന്ന് വാൽനട്ട് അര കപ്പ് വെള്ളത്തിൽ രാത്രി മുഴുവൻ കുതിർത്ത് രാവിലെ കഴിക്കുക. തലച്ചോറിന്റെ ശക്തി, ഓർമ്മശക്തി, ഏകാഗ്രത എന്നിവ വർദ്ധിപ്പിക്കാൻ വാൽനട്ട് സഹായിക്കും. കുട്ടിയുടെ അക്കാദമിക് പ്രകടനം വർദ്ധിപ്പിക്കാനും ഇത് സഹായിക്കും.

പിസ്ത...

പിസ്ത കുതിർക്കുന്നത് അവയെ മൃദുവാക്കുകയും പോഷകമൂല്യം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. പിസ്ത, വാൽനട്ട് തുടങ്ങിയ നട്‌സ് രാവിലെ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ ആളുകളെ സഹായിച്ചതായി ചില പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇവയും നാരുകളാൽ സമ്പുഷ്ടമാണ്. മാത്രമല്ല നിങ്ങളുടെ ദഹന ആരോഗ്യത്തിന് അത്യുത്തമവുമാണ്.

അറിയാം തുളസിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ആരോ​ഗ്യ​ഗുണങ്ങൾ

 

tags
click me!