Asianet News MalayalamAsianet News Malayalam

അറിയാം തുളസിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ആരോ​ഗ്യ​ഗുണങ്ങൾ

ആന്റിഓക്‌സിഡന്റുകൾ അടങ്ങിയ തുളസി പ്രതിരോധസംവിധാനത്തെ മെച്ചപ്പെടുത്താൻ സഹായിക്കുന്നു.തുളസി വെള്ളം പതിവായി കഴിക്കുന്നത് തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുമെന്നും പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. 
 

reasons to drink every morning tulsi water
Author
First Published Jan 23, 2023, 10:15 PM IST

തുളസി വിവിധ രോ​​ഗങ്ങൾ തടയുന്നതിനുള്ള മികച്ചൊരു ഔഷ​ധമാണെന്ന് തന്നെ പറയാം. തുളസിയില വെറും കഴിക്കുന്നത് പോലും ആരോ​ഗ്യത്തിന് ​ഗുണം ചെയ്യും. തുളസിയിൽ ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. തുളസിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ആരോ​ഗ്യ​ഗുണങ്ങൾ ചെറുതൊന്നുമല്ല. 

ആന്റിഓക്‌സിഡന്റുകൾ അടങ്ങിയ തുളസി പ്രതിരോധസംവിധാനത്തെ മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
തുളസി വെള്ളം പതിവായി കഴിക്കുന്നത് തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുമെന്നും പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. 
തുളസി ഇലകളിൽ വിറ്റാമിൻ എ, വിറ്റാമിൻ ഡി, ഇരുമ്പ്, നാരുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും അണുബാധകൾ അകറ്റി നിർത്തുന്നതിനും സഹായിക്കുന്നു. 

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ തുളസി വെള്ളം അത്യുത്തമമാണ്. തുളസി വെള്ളത്തിന്റെ ദൈനംദിന ഉപഭോഗം കാർബോഹൈഡ്രേറ്റുകളുടെയും കൊഴുപ്പുകളുടെയും മെറ്റബോളിസത്തെ സുഗമമാക്കാൻ സഹായിക്കുന്നു.

തുളസി വെള്ളം ദിവസവും കുടിക്കുന്നത് മലവിസർജ്ജനം മെച്ചപ്പെടുത്തുകയും ആസിഡ് റിഫ്ലക്സുകൾക്കെതിരെ പോരാടുകയും ദഹനക്കേട്, മറ്റ് ദഹന പ്രശ്നങ്ങൾ എന്നിവക്കെതിരെ പോരാടുകയും ചെയ്യുന്നു. ശരീരത്തിലെ അപകടകരമായ വിഷവസ്തുക്കളെ പുറന്തള്ളാനും ഇത് സഹായിക്കുന്നു.

ജലദോഷം, പനി മുതൽ ആസ്ത്മ വരെയുള്ള ചില ശ്വാസകോശ രോഗങ്ങൾ തടയാൻ തുളസി വെള്ളം സഹായിക്കുന്നു. ഇതിന് ഇമ്മ്യൂണോമോഡുലേറ്ററി, ആന്റിട്യൂസിവ്, എക്സ്പെക്ടറന്റ് ഗുണങ്ങളുണ്ട്, ഇത് വിവിധ ശ്വസന പ്രശ്നങ്ങളിൽ നിന്ന് അകന്നുനിൽക്കുന്നു. 

ശരീരത്തിലെ കോർട്ടിസോൾ ഹോർമോൺ (സ്ട്രെസ് ഹോർമോൺ എന്നും അറിയപ്പെടുന്നു) സന്തുലിതമാക്കാൻ തുളസി സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇത് വിഷാദത്തിന്റെയും ഉത്കണ്ഠയുടെയും വിവിധ ലക്ഷണങ്ങളെ കുറയ്ക്കുന്നു. ഇതിലെ ആന്റി ബാക്ടീരിയൽ ഗുണങ്ങൾ വായ് നാറ്റം അകറ്റുന്നു. വെറും വയറ്റിൽ തുളസി വെള്ളം കുടിക്കുന്നത് ഏറെ ​ഗുണം ചെയ്യും.

പ്രതിരോധശേഷി കൂട്ടും, ദഹനപ്രശ്നങ്ങൾ അകറ്റും ; ഈ ചേരുവകൾ ​ഗുണം ചെയ്യും

 

Follow Us:
Download App:
  • android
  • ios