തുമ്മുമ്പോഴും, ചുമക്കുമ്പോഴുമുണ്ടാകുന്ന ജലകണികളിലൂടെയല്ലാതെ മറ്റേതെല്ലാം രീതികളിലൂടെ കൊവിഡ്-19 പടരാം?

By Web TeamFirst Published Mar 21, 2020, 4:01 PM IST
Highlights

എന്തുകൊണ്ടാണ് 20 - 54 ന് ഇടയ്ക്ക് പ്രായമുള്ള ആരോഗ്യ പ്രവര്‍ത്തകരും രോഗം വരാനുള്ള അപകടസാദ്ധ്യത  കൂടുന്നത് എന്ന് വ്യക്തമല്ല. ഒരുപാട് രോഗികളേയും അത്തരത്തില്‍ വലിയ തോതിലുള്ള വൈറസുമായിട്ടുള്ള സമ്പര്‍ക്കമാണോ ഇതിന് കാരണം എന്നും അറിയില്ല.

മറ്റേതെല്ലാം വഴികളിലൂടെ രോഗം പടരാം എന്നുള്ളത് ഇപ്പോഴും അജ്ഞാതമായ ഒരു കാര്യമാണ്. മലത്തിലൂടെ വൈറസ് സംക്രമിക്കാനുള്ള സാദ്ധ്യതകളുണ്ട്. ഇതില്‍ നിന്നുള്ള അപകടസാദ്ധ്യത കുറവാണ്. എന്നിരുന്നാലും നിങ്ങള്‍ കൈകള്‍ വൃത്തിയായി കഴുകുന്നില്ലെങ്കില്‍ ഇപ്പോള്‍ തന്നെ കഴുകുക. 

കൊറോണവൈറസുകള്‍ വായുജന്യമല്ലെങ്കിലും ഈ വൈറസുകള്‍ക്ക് കുറച്ച് മണിക്കൂര്‍ വായുവില്‍ നിലനില്‍ക്കാന്‍ കഴിയും. അതുമായിട്ടുള്ള വിവരങ്ങള്‍ ഇപ്പോഴും അന്യമാണ്. കൊവിഡ്-19 ബാധിക്കപ്പെട്ടതിന് ശേഷവും വൈറസ് വീണ്ടും ഇന്‍ഫെക്റ്റ് ചെയ്യാനുള്ള സാദ്ധ്യത ഉണ്ടോ? സ്ഥിരീകരിച്ച സംഭവങ്ങളുണ്ട്. അവര്‍ വീണ്ടും ഇന്‍ഫെക്റ്റ് ചെയ്യപ്പെട്ടതാണോ അതോ വൈറസിന്റെ തോത് ശരീരത്തില്‍ നന്നേ കുറഞ്ഞ് രോഗം മാറി എന്ന് തോന്നുന്നതാകുമോ എന്ന് ഇപ്പോഴും സ്ഥിരീകരിച്ചിട്ടില്ല.

രോഗി ആയതിനുശേഷം അവരുടെ രോഗപ്രതിരോധം വൈറസിനൊത്ത് ഉയരുന്നുണ്ടോ എന്നും, അത് പിന്നീട് വൈറസിനെ തടയാന്‍ ഫലപ്രദമാണോ എന്നുള്ള കാര്യങ്ങളില്‍ പഠനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.അങ്ങനെ തടയാന്‍ കഴിഞ്ഞാലും അത്തരം ആന്റിബോഡികള്‍ എത്ര കാലത്തേക്ക് നിലനില്‍ക്കും എന്നുള്ള കാര്യവും വ്യക്തമല്ല. 
തത്കാലത്തേക്ക് വീണ്ടും രോഗി ആകാനുള്ള സാദ്ധ്യതയെ വിലയിരുത്തുന്ന ഡാറ്റകള്‍ നിലവിലില്ല.

കൊവിഡ്-19 ചിലരില്‍ മാരകമാകുന്നത് എന്തുകൊണ്ടാണ്?

പ്രായം പ്രധാനഘടകമാണ് എന്നുള്ളതാണ് ഇപ്പോള്‍ ആകെ വ്യക്തമായിട്ടുള്ളത്. പക്ഷെ രോഗം മറ്റുള്ളവരില്‍ ഉണ്ടാക്കുന്ന രോഗപ്രതിസന്ധിയുടെ ശക്തി എത്രത്തോളമായിരിക്കും എന്ന് പറയുവാന്‍ കഴിയില്ല. രോഗത്തോടനുബന്ധിച്ച് എന്തുകൊണ്ടാണ് സ്ത്രീകളേക്കാള്‍ പുരുഷന്മാരുടെ മരണനിരക്ക് കൂടുതലാകുന്നത് പോലുള്ള ചോദ്യങ്ങള്‍ക്കിപ്പോഴും ഉത്തരങ്ങളില്ല.

എന്തുകൊണ്ടാണ് 20 - 54 ന് ഇടയ്ക്ക് പ്രായമുള്ള ആരോഗ്യ പ്രവര്‍ത്തകരും രോഗംവരാനുള്ള അപകടസാദ്ധ്യത  കൂടുന്നത് എന്ന് വ്യക്തമല്ല. ഒരുപാട് രോഗികളേയും അത്തരത്തില്‍ വലിയ തോതിലുള്ള വൈറസുമായിട്ടുള്ള സമ്പര്‍ക്കമാണോ ഇതിന് കാരണം എന്നും അറിയില്ല. അതോ നമ്മള്‍ തിരിച്ചറിയാത്ത എന്തെങ്കിലും കാരണങ്ങള്‍ അതിനുണ്ടാകുമോ എന്നതും വ്യക്തമല്ല.

ഇതെല്ലാം എങ്ങനെയാണ് തുടങ്ങുന്നത് ?

അതിപ്പോഴും അജ്ഞാതമാണ്. വൈറസ് മൃഗങ്ങളില്‍ നിന്നും മനുഷ്യനിലേക്ക് 'jump' ചെയ്തു എന്ന് ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നു. അതെങ്ങനെ, എപ്പോള്‍ എന്നുള്ളത് വ്യക്തമല്ല. അതെവിടെ നിന്ന് വന്നു എന്നറിഞ്ഞില്ലെങ്കില്‍ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളേയും, ഭാവിയിലേക്കുള്ള മുന്‍കരുതലുകള്‍ തിട്ടപ്പെടുത്തുന്നതിനേയും പ്രതികൂലമായി ബാധിക്കും. 

വവ്വാലില്‍ നിന്നാണ് നോവല്‍ കൊറോണവൈറസിന്റെ അടിസ്ഥാന ജനിതകം തുടങ്ങുന്നത് എന്നാണ് ഇപ്പോള്‍ പറയപ്പെടുന്നത്. ചൈനയിലെ വുഹാനിലെ ലൈവ് അനിമല്‍ മാര്‍ക്കറ്റില്‍ നിന്ന് പടര്‍ച്ച തുടങ്ങി എന്നതിനുള്ള തെളിവുകള്‍ കൂടുതല്‍ ശക്തിപ്പെട്ടുകൊണ്ടിരിക്കുകയാണ്.

എങ്ങനെ, എപ്പോള്‍ ഇതവസാനിക്കും?

എത്രയും വേഗം അവസാനിക്കട്ടെ എന്നുതന്നെയാണ് നമ്മളും ആഗ്രഹിക്കുന്നത്. പക്ഷെ ഈ പ്രതിസന്ധി മാസങ്ങളോ, വര്‍ഷങ്ങളോ നീണ്ടുനില്‍ക്കാം. അല്ലെങ്കില്‍ കൊവിഡ്-19 ഒരിക്കലും അവസാനിക്കാതെ എപ്പോഴും തിരിച്ചുവരുന്ന എന്‍ഡെമിക് ആകാനും സാദ്ധ്യതയുണ്ട്. 

താഴെ പറയുന്ന കാര്യങ്ങളാല്‍ രോഗം എത്രകാലത്തേക്ക് ഇവിടെയുണ്ടാകും എന്ന് നിര്‍ണയിക്കാം

രോഗത്തിനെതിരെയുള്ള മരുന്ന് വ്യാപകമായി, ചെറിയ വിലയില്‍ ലഭ്യമാകുന്നത്.

ഒന്നിലധികം വാക്സിന്‍ ഫോര്‍മുലകള്‍ നിര്‍മ്മിതമാകുന്നതോടെ.

വൈറസിനെതിരെ ഒരു മരുന്നും നിര്‍മ്മിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മാസങ്ങളോ, വര്‍ഷങ്ങളോ സോഷ്യല്‍ ഡിസ്റ്റന്‍സിംഗില്‍ എല്ലാവരും കഴിയേണ്ടിവരും. അവിടെ വരുന്ന പ്രതിസന്ധി എന്നത് സര്‍ക്കാരുകള്‍ അതില്‍ നിന്നും ഉണ്ടായേക്കാവുന്ന വാണിജ്യ തകര്‍ച്ചയെ പിന്‍താങ്ങാനുള്ള മുന്‍കരുതലുകളും, സഹായങ്ങളും നല്‍കുമോ എന്നുള്ളതാണ്. അല്ലെങ്കില്‍ കൃത്യമായ പരിശോധനകളിലൂടെ വൈറസ് ബാധിതരെ മാത്രം ഐസലോറ്റ് ചെയ്യുക എന്നതാണ്.

കൂടതുല്‍ കാര്യങ്ങള്‍ അറിയുന്നതിലൂടെ കൂടുതല്‍ മുന്‍കരുതലുകള്‍ എടുക്കാന്‍ കഴിയും.  ആരൊക്കെ രോഗികളാകാം എന്നതിനനുസരിച്ച് ആരെയൊക്കെ സ്വതന്ത്രമായി സഞ്ചരിക്കാന്‍ അനുവദിക്കാം എന്നുള്ളതും, സമൂഹത്തേയും, സമ്പത്‍വ്യവസ്ഥയെയും പഴയെപടിയാക്കാനുമുള്ള തീരുമാനങ്ങള്‍ എടുക്കാനും അതിലൂടെ കഴിയും.
പക്ഷെ ഇത് കുറച്ചധികം കാലത്തേക്ക് നിത്യജീവിതത്തെ ബാധിക്കും എന്നുള്ള സാദ്ധ്യത കൂടി എല്ലാവരും കണക്കിലെടുക്കേണ്ടതുണ്ട്.

കടപ്പാട്: 
Brian Resnick, Senior Science Reporter, Vox ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച് ലേഖനം.
സ്വതന്ത്ര വിവര്‍ത്തനം അഭിജിത്ത് കെ എ

 

click me!