പ്രതിരോധശേഷി കൂട്ടാനുള്ള മരുന്നുകൾ കഴിക്കുമ്പോൾ സൂക്ഷിക്കുക; വിദ​ഗ്ധർ പറയുന്നു

Web Desk   | Asianet News
Published : Apr 22, 2021, 10:52 PM ISTUpdated : Apr 22, 2021, 10:59 PM IST
പ്രതിരോധശേഷി കൂട്ടാനുള്ള മരുന്നുകൾ കഴിക്കുമ്പോൾ സൂക്ഷിക്കുക; വിദ​ഗ്ധർ പറയുന്നു

Synopsis

രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുമെന്ന് അവകാശപ്പെടുന്ന ചില മരുന്നുകൾ കരളിനെ ദോഷകരമായി ബാധിക്കാമെന്ന് ദില്ലിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലിവർ ആൻഡ് ബിലിയറി സയൻസസ് (ഐ എൽ ബി എസ്) ഡയറക്ടർ ഡോ. എസ്. കെ സരിൻ പറഞ്ഞു.   

കൊവിഡ് പിടിപെടുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. കൊവിഡിനെ തടയാൻ പ്രധാനമായി ശ്രദ്ധിക്കേണ്ട കാര്യമാണ് രോ​ഗപ്രതിരോധസംവിധാനം മെച്ചപ്പെടുത്തുക എന്നുള്ളത്. അത് കൊണ്ട് തന്നെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് ഓൺലെെനായും അല്ലാതെയും നിരവധി മരുന്നുകൾ ഇന്ന് ലഭ്യമാണ്.

എന്നാൽ, അത്തരം മരുന്നുകൾ ആരോ​ഗ്യത്തെ ദോഷകരമായി ബാധിക്കാമെന്നാണ് വിദ​ഗ്ധർ പറയുന്നത്.  രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുമെന്ന് അവകാശപ്പെടുന്ന ചില മരുന്നുകൾ കരളിനെ ദോഷകരമായി ബാധിക്കാമെന്ന് ദില്ലിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലിവർ ആൻഡ് ബിലിയറി സയൻസസ് (ഐ എൽ ബി എസ്) ഡയറക്ടർ ഡോ. എസ്. കെ സരിൻ പറഞ്ഞു. 

പരസ്യങ്ങളിൽ കണ്ട് വാങ്ങുന്ന ചില മരുന്നുകൾ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുമെന്ന് കരുതി ധാരാളം ആളുകൾ വാങ്ങി കഴിക്കുന്നു. ചിലത് നല്ലതാകാമെങ്കിലും ശാസ്ത്രീയ തെളിവുകളില്ലാത്ത ആയുർവേദ, ഹോമിയോപ്പതി അല്ലെങ്കിൽ മറ്റെന്തെങ്കിലും കരളിനെ ദോഷകരമായി ബാധിക്കും.

കൊവിഡിനെ ഒഴിവാക്കാനുള്ള ശ്രമത്തിൽ,  കരളുമായി ബന്ധപ്പെട്ട രോ​ഗങ്ങൾ ഉണ്ടാകുന്നതിന് കാരണമാകുമെന്ന്  എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിൽ ഡോ. സരിൻ പറഞ്ഞു.

മഹ്‌സൂസ് നറുക്കെടുപ്പില്‍ ഒരു മില്യന്‍ ദിര്‍ഹം സ്വന്തമാക്കി ലെബനീസ് സ്വദേശി

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഫാറ്റി ലിവര്‍ രോഗികള്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
സൂക്ഷിച്ചാൽ ദു:ഖിക്കണ്ട; ഇന്ത്യയിൽ ഏറ്റവും കൂടുതൽ മരണത്തിന് കാരണം ഈ 7 'നിശബ്ദ കൊലയാളി' രോഗങ്ങൾ