
ടൈപ്പ് 2 പ്രമേഹം ബാധിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. ജീവിതശൈലിയിലെ മാറ്റങ്ങൾ ടൈപ്പ് 2 പ്രമേഹത്തിന്റെ ആരംഭം തടയാൻ സഹായിക്കും. അമിതഭാരം, ഉയർന്ന കൊളസ്‌ട്രോൾ, പാരമ്പര്യം എന്നിവ കാരണം ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണ്.
ശരീരഭാരം കുറയ്ക്കുകയും ആരോഗ്യകരമായ ഭക്ഷണം കഴിക്കുകയും വ്യായാമം ചെയ്യുകയും ചെയ്യുന്നത് രോഗത്തെ നിയന്ത്രിക്കാൻസഹായിക്കും. സാധാരണയായി 25-30 വയസ്സിന് മുകളിൽ പ്രായമുള്ളവരിലാണ് ടൈപ്പ് 2 പ്രമേഹം കണ്ടു വരുന്നത്. എന്നാൽ ഇപ്പോൾ 18-20 വയസ്സിൽ താഴെ ഉള്ളവരിലും ടൈപ്പ് 2 പ്രമേഹം കണ്ട് വരുന്നു.
ദാഹം കൂടുന്നത് ടെെപ് 2 പ്രമേഹത്തിന്റെ പ്രധാന ലക്ഷണമാണെന്ന് വിദഗ്ധർ പറയുന്നു. രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടുമ്പോൾ വൃക്കകൾക്ക് കൂടുതൽ പ്രവൃത്തി ചെയ്യേണ്ടി വരും. ഇത് ഇടയ്ക്കിടെ മൂത്രമൊഴിക്കാനുള്ള തോന്നൽ ഉണ്ടാക്കുകയും ശരീരത്തിന് കൂടുതൽ വെള്ളം ആവശ്യമായി വരികയും ചെയ്യും. ശരീരത്തിലെ ജലാംശം നഷ്ടപ്പെടുന്നതിനനുസരിച്ച് കൂടുതൽ ദാഹം തോന്നുകയും ചെയ്യും.
ഉദാസീനമായ ജീവിതശൈലി, അസന്തുലിതമായ ഭക്ഷണം, അമിതമായ കാർബോഹൈഡ്രേറ്റ്, ഉയർന്ന സമ്മർദ്ദം, പഞ്ചസാര, മൈദ തുടങ്ങിയ സംസ്കരിച്ച ഭക്ഷണങ്ങളുടെ അമിത ഉപഭോഗം എന്നിവ ടെെപ്പ് 2 പ്രമേഹത്തിന് കാരണമാകുന്നതായി പോഷകാഹാര വിദഗ്ധ ഖുശ്ബു ജെയിൻ തിബ്രേവാല പറഞ്ഞു.
ദിവസവും 10 മിനിറ്റ് പ്രകൃതിയുമായി ഇടപഴകുന്നത് ഗ്ലൂക്കോസിന്റെ അളവിലെ ഏറ്റക്കുറച്ചിലുകൾ കുറയ്ക്കും. പുല്ലിൽ നഗ്നപാദനായി നടക്കുക, കടൽത്തീരത്ത് ഓടുക, സൂര്യാസ്തമയം കാണുക, വീട്ടിലെ ചെടികൾക്ക് വെള്ളം ഒഴിക്കുക എന്നിവ ശീലമാക്കുക.
പോഷകാഹാരക്കുറവും ഇൻസുലിൻ പ്രതിരോധവും തമ്മിൽ ബന്ധമുണ്ടെന്ന് നൂറുകണക്കിന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. മഗ്നീഷ്യം, ക്രോമിയം, കാൽസ്യം, സിങ്ക്, സെലിനിയം തുടങ്ങി നിരവധി ധാതുക്കൾ ഗ്ലൂക്കോസ് മെറ്റബോളിസത്തിൽ നേരിട്ട് ഉൾപ്പെടുന്നു.
സാധ്യമായ എല്ലാ പോഷകങ്ങളും കൃത്യമായി ഉൾപ്പെടുത്തി ഒരു ഭക്ഷണക്രമം ആസൂത്രണം ചെയ്യുന്നത് പ്രമേഹ സാധ്യത കുറയ്ക്കും. പച്ചക്കറികൾ, പരിപ്പ്, പയർവർഗ്ഗങ്ങൾ, ഔഷധസസ്യങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന ഒരു ഭക്ഷണക്രമം ശീലമാക്കുക. എല്ലാ ഭക്ഷണത്തിന് ശേഷവും അൽപ നേരം നടക്കുക. ഈ ശീലം ഭക്ഷണത്തിന് ശേഷമുള്ള രക്തത്തിലെ ഗ്ലൂക്കോസ് സ്പൈക്കുകളെ മന്ദഗതിയിലാക്കുന്നു. നടത്തം, സ്പോട്ട് ജോഗിംഗ്, 10 മിനിറ്റ് പടികൾ കയറൽ എന്നിവ പതിവാക്കുക.
വായു മലിനീകരണം തലച്ചോറിന്റെ ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു?