വായു മലിനീകരണം തലച്ചോറിന്റെ വീക്കത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുകയും സ്ട്രോക്കിന് ശേഷമുള്ള ചലന വൈകല്യം വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന് പഠനം. എലികളിലാണ് ഒരു സം​ഘം ​ഗവേഷകർ പഠനം നടത്തിയത്. 

വായു മലിനീകരണം തലച്ചോറിന്റെ വീക്കത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുകയും സ്ട്രോക്കിന് ശേഷമുള്ള ചലന വൈകല്യം വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന് പഠനം. എലികളിലാണ് ഒരു സം​ഘം ​ഗവേഷകർ പഠനം നടത്തിയത്. മസ്തിഷ്കത്തിലേക്കുള്ള രക്തയോട്ടം കുറയുന്നത് മൂലമുണ്ടാകുന്ന ഇസ്കെമിക് സ്ട്രോക്ക് വായു മലിനീകരണം മൂലം ബാധിക്കുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ടെന്ന് പഠനത്തിൽ പറയുന്നു. Particle and Fibre Toxicology ജേണലിൽ പഠനം പ്രസിദ്ധീകരിച്ചു.

പഠനം ന്യൂറോ ഇൻഫ്ലമേഷൻ എന്നറിയപ്പെടുന്ന തലച്ചോറിന്റെ വർദ്ധിച്ച വീക്കം ആണോ ഇല്ലയോ എന്ന് വിശകലനം ചെയ്തു.ചൈനയിലെ ബീജിംഗിൽ നിന്നുള്ള നഗര എയറോസോളുകൾക്ക് വിധേയരായ എലികൾ ഇസ്കെമിക് സ്ട്രോക്കിന് ശേഷം വർദ്ധിച്ച ന്യൂറോ ഇൻഫ്ലമേഷനും ചലന വൈകല്യവും കാണിക്കുന്നതായി ​ഗവേ‌ഷകർ കണ്ടെത്തി.

കേന്ദ്ര നാഡീവ്യൂഹത്തിലെ തകരാറുകളിൽ വായു മലിനീകരണത്തിന്റെ ഫലങ്ങൾ നിർണ്ണയിക്കാൻ ഞങ്ങൾ ഈ പഠനം വിശകലനം ചെയ്‌തു... - ജപ്പാനിലെ ഹിരോഷിമ സർവകലാശാലയിലെ പ്രൊഫസറായ യസുഹിരോ ഇഷിഹാര പറഞ്ഞു. വായു മലിനീകരണവുമായി സമ്പർക്കം പുലർത്തുന്നത് സ്ട്രോക്ക്, ഡിമെൻഷ്യ, പാർക്കിൻസൺസ് രോഗം തുടങ്ങിയ ന്യൂറോളജിക്കൽ ഡിസോർഡേഴ്സിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി ഗവേഷകർ പറയുന്നു.

വായു മലിനീകരണം പലരിലും കടുത്ത ശ്വാസകോശ സംബന്ധമായ അസുഖത്തിന് കാരണമാകുന്നു. സമീപകാലത്ത് ഹൃദയാഘാത കേസുകളിൽ ഗണ്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. നിരവധി പഠനങ്ങളും വിദഗ്ധരും ഇത് വായു മലിനീകരണത്തിന്റെ വർദ്ധനവുമായി ബന്ധപ്പെടുത്തി. വായു മലിനീകരണം ധമനികളിലും സിരകളിലും തടസ്സമുണ്ടാക്കാൻ സാധ്യതയുണ്ടെന്ന് ഗവേഷകർ പറഞ്ഞു. ഇത് രക്തസമ്മർദ്ദത്തിലേക്ക് നയിക്കുന്ന രക്തയോട്ടം കുറയുന്നതിന് കാരണമാകും. 

വൻകുടൽ കാൻസർ ; ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കാതെ പോകരുത്

LIVE: Dr. Vandana Das Funeral News Updates | Doctors Protest News | Asianet Kottarakkara news