ഗർഭധാരണം ആസൂത്രണം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

Published : Jan 28, 2023, 12:55 PM IST
ഗർഭധാരണം ആസൂത്രണം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

Synopsis

ഗര്‍ഭധാരണം ആസൂത്രണം ചെയ്യുന്നതിന് മൂന്ന് മാസം മുമ്പ് ഫോളിക് ആസിഡ് ഗുളികകള്‍ കഴിക്കാന്‍ തുടങ്ങുക. കാരണം ഇത് അവ ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. അണ്ഡോത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം ബീജസങ്കലനത്തിനും ഗര്‍ഭസ്ഥ ശിശുവിന്റെ വികാസത്തിനും ഫോളിക് ആസിഡ് ഗുളികകള്‍ സഹായിക്കുന്നു. 

ഗർഭധാരണം ആസൂത്രണം ചെയ്യുന്നവരാണോ നിങ്ങൾ? അമ്മയുടെയും പിതാവിന്റെയും ശരീരവും മനസ്സും മുൻകൂട്ടി തയ്യാറാക്കേണ്ടത് വളരെ പ്രധാനമാണ്. വിജയകരമായ ഗർഭധാരണത്തിനും ആരോഗ്യകരമായ ഗർഭധാരണത്തിനും ശരീരത്തിലെ ദോഷങ്ങളെ സന്തുലിതമാക്കുന്നതിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. 

ദിനചര്യ, ഭക്ഷണക്രമം, മാനസികാവസ്ഥ എന്നിവയിലെ ലളിതമായ മാറ്റങ്ങൾ സ്വാഭാവിക ഗർഭധാരണത്തിനുള്ള സാധ്യത വർദ്ധിപ്പിക്കാൻ എങ്ങനെ സഹായിക്കുമെന്ന് ബംഗളൂരുവിലെ ബിടിഎം ലേഔട്ടിലെ ആയുർവേദ ഗൈനക്കോളജിസ്റ്റും ഫെർട്ടിലിറ്റി സ്പെഷ്യലിസ്റ്റുമായ ഡോ. രേഷ്മ എം എ വിശദീകരിക്കുന്നു.

ആദ്യമായി ശ്രദ്ധിക്കേണ്ടത് ശാന്തവും പോസിറ്റീവും സന്തോഷവാനും ആയിരിക്കുക എന്നതാണ്. ശാരീരികമായി സജീവമായിരിക്കുക, പെൽവിക് വ്യായാമങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. യോഗ ആസനങ്ങൾ, പ്രാണായാമം, ധ്യാനം തുടങ്ങിയ കുറഞ്ഞ തീവ്രതയുള്ള വ്യായാമങ്ങൾ ശീലമാക്കുക. 

പെൽവിക് യോഗ പ്രത്യുൽപാദന അവയവങ്ങളിലേക്കുള്ള രക്തചംക്രമണം മെച്ചപ്പെടുത്തുകയും ആരോഗ്യകരമായ മുട്ടയുടെ വളർച്ചയെ പിന്തുണയ്ക്കുകയും ചെയ്യുന്നു. ഗർഭിണിയാകാൻ ശ്രമിക്കുമ്പോൾ സ്ട്രെസ് കുറയ്ക്കാൻ  പ്രാണായാമവും ധ്യാനവും സഹായിക്കുന്നു.

ഗർഭിണിയാകാൻ സ്ത്രീകൾ ആർത്തവചക്രം മനസ്സിലാക്കേണ്ടതുണ്ട്. അങ്ങനെ അനുയോജ്യമായ സമയത്ത് ബന്ധപ്പെടുന്നതിലൂടെ ഗർഭധാരാണ സാധ്യത കൂടും. ആർത്തവചക്രത്തിന്റെ 13 മുതൽ 18 വരെ ദിവസങ്ങൾക്കിടയിലാണ് അണ്ഡോത്പാദന സമയമായി കണക്കാക്കുന്നത്. ഗർഭധാരണത്തിന് ഏറ്റവും നല്ല സമയമാണിത്. ഈ സമയത്ത് ദമ്പതികൾ ബന്ധപ്പെടുകയാണെങ്കിൽ ഗർഭധാരണത്തിനുള്ള സാധ്യത 99 ശതമാനമാണ്. 

ഗർഭധാരണം ആസൂത്രണം ചെയ്യുന്നതിന് മൂന്ന് മാസം മുമ്പ് ഫോളിക് ആസിഡ് ഗുളികകൾ കഴിക്കാൻ തുടങ്ങുക. കാരണം ഇത് അവ ഗർഭധാരണ സാധ്യത വർദ്ധിപ്പിക്കുന്നു. അണ്ഡോത്പാദനം വർദ്ധിപ്പിക്കുന്നതിനൊപ്പം ബീജസങ്കലനത്തിനും ഗർഭസ്ഥ ശിശുവിന്റെ വികാസത്തിനും ഫോളിക് ആസിഡ് ഗുളികകൾ സഹായിക്കുന്നു. എന്നിരുന്നാലും ഒരു ഡോക്ടറുടെ നിർദേശപ്രകാരം കഴിക്കുന്നതാണ് കൂടുതൽ അഭികാമ്യം. 

പുതിയ വർക്കൗട്ട് വീഡിയോ പങ്കുവച്ച് സാമന്ത ; ആലിയ ഭട്ടിന്റെ കമന്റ് ഇങ്ങനെ

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

സോഷ്യൽ മീഡിയ ഉപയോഗം കുട്ടികളിൽ ശ്രദ്ധക്കുറവും ഈ രോഗവും ഉണ്ടാക്കുന്നുവെന്ന് പഠനം
Health Tips: വൃക്കയിലെ കല്ലുകളെ തടയാൻ ചെയ്യേണ്ട കാര്യങ്ങള്‍