
സ്ഥിരമായി ഉപയോഗിക്കുന്ന ഒരു പ്രകൃതിദത്ത ഫേസ് പാക്കിനെ കുറിച്ച് പരിചയപ്പെടുത്തുകയാണ് ബോളിവുഡ് നടി സോനം കപൂർ. കടലമാവ് കൊണ്ടുള്ള ഫേസ് പാക്കാണ് ചർമ്മത്തെ സംരക്ഷിക്കുന്നതിനായി ഉപയോഗിച്ച് വരുന്നതെന്നും സോനം പറയുന്നു.
കടലമാവ്, ചന്ദനപ്പൊടി, റോസ് വാട്ടർ, പാൽ, മഞ്ഞൾ എന്നിവ ചേർത്ത് ഒരു മിശ്രിതമുണ്ടാക്കും. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടും. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ കഴുകി കളയും.
' ഇതൊരു മികച്ച ഫേസ് പാക്കാണ്. പാലിന്റെ ലാക്റ്റിക് ആസിഡ് മുഖത്ത് നന്നായി പ്രവർത്തിക്കുന്നു, മഞ്ഞൾ ഒരു ആന്റിസെപ്റ്റിക് ആണ്... - ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ സോനം പറഞ്ഞു. ചർമ്മത്തെ കൂടുതൽ മോയിസ്ച്യുറൈസ് ചെയ്യാൻ ഫേസ് പാക്കിൽ തേൻ ചേർക്കാമെന്നും സോനം പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam