
വര്‍ഷങ്ങളോളം താന്‍ അനുഭവിച്ച ആരോഗ്യപ്രശ്‌നത്തെ കുറിച്ച് അടുത്തിടെയാണ് ബോളിവുഡ് താരം സോനം കപൂര്‍ തുറന്നുപറഞ്ഞത്. 'പിസിഒഎസ്' അല്ലെങ്കില്‍ 'പിസിഒഡി' (പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം)യെ കുറിച്ചാണ് 'സ്‌റ്റോറിടൈം വിത്ത് സോനം' എന്ന തന്റെ ഇന്‍സ്റ്റഗ്രാം സീരീസിലൂടെ സോനം പറഞ്ഞത്.
പതിനാലോ പതിനഞ്ചോ വയസ് പ്രായമുള്ളപ്പോള്‍ മുതല്‍ താന്‍ 'പിസിഒഎസ്' മൂലമുള്ള വിഷമതകള്‍ അനുഭവിച്ചുവരികയായിരുന്നുവെന്നും പല തരത്തിലുള്ള ചികിത്സകള്‍ ഇതിന് വേണ്ടി ചെയ്തുനോക്കിയെന്നും സോനം പറഞ്ഞിരുന്നു. പിസിഒഎസിനെ അതിജീവിക്കാനുള്ള വഴികളെക്കുറിച്ചും താരം പങ്കുവച്ചിരുന്നു. വ്യായാമവും യോഗയും എല്ലാ ദിവസവും ചെയ്തു തുടങ്ങിയതോടെയാണ് തന്റെ പ്രശ്‌നങ്ങള്‍ കുറഞ്ഞതെന്നും ഒപ്പം പഞ്ചസാര ഒഴിവാക്കണമെന്നും താരം പറഞ്ഞിരുന്നു. ഇപ്പോഴിതാ പിസിഒഎസിനെ നേരിടാൻ താൻ ഡയറ്റിൽ വരുത്തിയ മാറ്റങ്ങളെക്കുറിച്ചും പറയുകയാണ് സോനം.
ഭക്ഷണം കഴിക്കുന്ന വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചുകൊണ്ടാണ് താരം ഇക്കാര്യം പറയുന്നത്. പാലും റിഫൈൻ ഷുഗറും ഒഴിവാക്കി, കോക്കനട്ട് യോഗർട്ടും ബെറീസും കഴിക്കുന്ന വീഡിയോയാണ് സോനം പങ്കുവച്ചിരിക്കുന്നത്. ഒപ്പം ഒരു കുറിപ്പും സോനം പോസ്റ്റ് ചെയ്തിട്ടുണ്ട്.
തന്റെ പിസിഒഎസ് വീഡിയോയെ ഏറ്റെടുത്തവർക്കെല്ലാം വളരെയധികം നന്ദി അറിയിക്കുന്നുവെന്നു പറഞ്ഞാണ് സോനം കുറിപ്പ് ആരംഭിക്കുന്നത്. ഇതാണ് പിസിഒഎസ് ഡയറ്റിനെക്കുറിച്ചു കൂടി പറയാൻ തന്നെ പ്രേരിപ്പിച്ചത്. പ്രകൃതിദത്തവും ശുദ്ധമായതും നാടനുമായ ഭക്ഷണങ്ങളാണ് തന്റെ ഡയറ്റിൽ ഉൾപ്പെടുത്താറുള്ളത് എന്നും സോനം കുറിച്ചു.
'ബ്രേക്ക്ഫാസ്റ്റിന് ഒരു കൈനിറയെ ബെറിയും കോക്കനട്ട് യോഗർട്ടും ആണ് കഴിക്കാറുള്ളത്. ഒപ്പം ഒരു കപ്പ് ഗ്രീൻ ടീയും ഒരു ബൗൾ ഇലവർഗങ്ങളിലേതെങ്കിലും കഴിക്കും'- സോനം പറയുന്നു. പിസിഒഎസ് ബാധിതർ ഡയറ്റ് തീരുമാനിക്കും മുമ്പ് പ്രൊഫഷണൽ ഡയറ്റീഷ്യനെ കണ്ടിരിക്കണമെന്നും സോനം ഓര്‍മ്മിപ്പിക്കുന്നു.
Also Read: വര്‍ഷങ്ങളോളം അനുഭവിച്ച ആരോഗ്യപ്രശ്‌നത്തെ കുറിച്ച് സംസാരിച്ച് സോനം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam