പതിനാലോ പതിനഞ്ചോ വയസ് പ്രായമുള്ളപ്പോള്‍ മുതല്‍ താന്‍ 'പിസിഒസ്' മൂലമുള്ള വിഷമതകള്‍ അനുഭവിച്ചുവരികയായിരുന്നുവെന്നും പല തരത്തിലുള്ള ചികിത്സകള്‍ ഇതിന് വേണ്ടി ചെയ്തുനോക്കിയെന്നും സോനം പറയുന്നു. ഒടുവില്‍ തനിക്ക് സഹായകമായി വന്ന ചില കാര്യങ്ങള്‍ മറ്റ് സ്ത്രീകള്‍ക്ക് കൂടി ഉപകാരപ്പെടുന്നതിനായി താരം പങ്കുവച്ചു

വര്‍ഷങ്ങളോളം താന്‍ അനുഭവിച്ചൊരു ആരോഗ്യപ്രശ്‌നത്തെ കുറിച്ച് തുറന്ന് സംസാരിച്ച് ബോളിവുഡ് താരം സോനം കപൂര്‍. ഇന്ന് നിരവധി സ്ത്രീകള്‍ നേരിടുന്ന 'പിസിഒസ്' അല്ലെങ്കില്‍ 'പിസിഒഡി' (പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം)യെ കുറിച്ചാണ് 'സ്‌റ്റോറിടൈം വിത്ത് സോനം' എന്ന തന്റെ ഇന്‍സ്റ്റഗ്രാം സീരീസിലൂടെ സോനം പറഞ്ഞത്. 

പതിനാലോ പതിനഞ്ചോ വയസ് പ്രായമുള്ളപ്പോള്‍ മുതല്‍ താന്‍ 'പിസിഒസ്' മൂലമുള്ള വിഷമതകള്‍ അനുഭവിച്ചുവരികയായിരുന്നുവെന്നും പല തരത്തിലുള്ള ചികിത്സകള്‍ ഇതിന് വേണ്ടി ചെയ്തുനോക്കിയെന്നും സോനം പറയുന്നു. ഒടുവില്‍ തനിക്ക് സഹായകമായി വന്ന ചില കാര്യങ്ങള്‍ മറ്റ് സ്ത്രീകള്‍ക്ക് കൂടി ഉപകാരപ്പെടുന്നതിനായി താരം പങ്കുവച്ചു. 

'ഇപ്പോള്‍ ഞാന്‍ വളരെ ബെറ്ററായിട്ടാണുള്ളത്. പക്ഷേ അതിന് മുമ്പ് ഒരുപാട് വര്‍ഷങ്ങള്‍ പിസിഒഎസ് മൂലമുള്ള ബുദ്ധിമുട്ടുകള്‍ അനുഭവിച്ചു. എന്റെ അവസ്ഥ മെച്ചപ്പെടുത്താന്‍ എന്നെ സഹായിച്ച ചില ടിപ്‌സ് ആണ് ഞാനിപ്പോള്‍ നിങ്ങളുമായി പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്നത്. പക്ഷേ അതിന് മുമ്പ്, നിര്‍ബന്ധമായി നിങ്ങള്‍ ചെയ്യേണ്ടത്, ആദ്യമായി ഒരു ഡോക്ടറെ കാണുകയാണ്...

...കാരണം, ഓരോരുത്തരിലും പിസിഒഎസ് ഓരോ തരത്തിലാണ് പ്രവര്‍ത്തിക്കുക. അതിനാല്‍ തീര്‍ച്ചയായും നിങ്ങളനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ വിശദമായിത്തന്നെ ഡോക്ടറോട് പറയേണ്ടതുണ്ട്. പിസിഒഎസ് മൂലമുള്ള പ്രശ്‌നങ്ങള്‍ മറികടക്കാന്‍ എന്നെ പ്രധാനമായും സഹായിച്ചത് വ്യായാമമാണ്. നടത്തമായിരുന്നു ഞാന്‍ അധികവും ചെയ്തിരുന്നത്...

...അതുപോലെ തന്നെ യോഗയും വളരെ ഫലപ്രദമായൊരു മാര്‍ഗമാണ്. നമ്മളെ സ്‌ട്രോംഗ് ആക്കാന്‍ യോഗ സഹായകമാണ്. സ്‌ട്രെസ് ആണ് പിസിഒഎസിന്റെ പ്രശ്‌നങ്ങള്‍ക്ക് ആക്കം കൂട്ടുന്ന ഒരു ഘടകം. ഏത് തരത്തിലുള്ള സ്‌ട്രെസോ ആകട്ടെ, അത് നിലവിലുള്ള വിഷമതകളെ വര്‍ധിപ്പിക്കുമെന്നതില്‍ സംശയമില്ല...

...എന്റെ കേസില്‍ ഫലപ്രദമായ മറ്റൊരു ടിപ്- ഷുഗര്‍ ഒഴിവാക്കി എന്നതാണ്. ഇത് എല്ലാവരുടെ കാര്യത്തിലും ആവശ്യമാണോ എന്ന് അറിയില്ല. എനിക്ക് ഷുഗര്‍ ഒഴിവാക്കിയതോടെ പിസിഒഎസ് പ്രശ്‌നങ്ങള്‍ കുറയുന്ന അനുഭവമാണ് ഉണ്ടായത്...'- വീഡിയോയിലൂടെ സോനം പറയുന്നു.

View post on Instagram

Also Read:-അച്ഛന്‍റെ മുന്നില്‍ ഇങ്ങനെ വസ്ത്രം ധരിച്ചു നില്‍ക്കാന്‍ നാണമില്ലേ; സോനം കപൂറിനെതിര സോഷ്യല്‍മീഡിയ...