
പുരുഷന്മാര്‍ പതിവായി 'നട്സു' കൾ കഴിക്കുന്നത് ശുക്ലത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് പഠനം.
പുരുഷന്മാര്‍ ദിവസവും 'നട്‌സ്' കഴിക്കുന്നത് വന്ധ്യത അകറ്റാനും ആരോഗ്യമുള്ള ബീജോത്പാദനത്തിനും സഹായിക്കുമെന്ന് പഠനത്തിന് നേതൃത്വം നൽകിയ സ്പെയിനിലെ Rovira i Virgili യൂണിവേഴ്സിറ്റിയിലെ ഗവേഷകൻ ഡോ. ആൽബർട്ട് സലാസ് പറഞ്ഞു.14 ആഴ്ച ദിവസവും ഒരു പിടി ബദാമും വാൾനട്ടും കഴിച്ച പുരുഷന്മാരിൽ ബീജങ്ങളുടെ ഗുണ നിലവാരം മെച്ചപ്പെടുന്നത് കാണാനായെന്ന് അടുത്തിടെ നടത്തിയ ഒരു പഠനത്തിൽ പറയുന്നു.
വാൾനട്ടിൽ സിങ്ക്, ഒമേഗ 3 ഫാറ്റി ആസിഡുകള്‍ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. സിങ്ക് പുരുഷ ഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ ഉല്‍പാദനത്തിന് ഏറെ അത്യാവശ്യവുമാണ്.
ബദാം വന്ധ്യതാ പ്രശ്‌നങ്ങള്‍ക്ക് മാത്രമല്ല, നല്ല ഉദ്ധാരണത്തിനും ഇത് സഹായിക്കുന്നുണ്ട്. ഒമേഗ 3 ഫാറ്റി ആസിഡുകൾ, ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിൻ ബി, ഫോളേറ്റ് എന്നിവ അടങ്ങിയ ഭക്ഷണക്രമം ബീജത്തിന്റെ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കുമെന്നും അദ്ദേഹം പറയുന്നു.
പുരുഷന്മാരുടെ ശ്രദ്ധയ്ക്ക്, തക്കാളി ഭക്ഷണത്തിൽ ഉൾപ്പെടുത്തൂ, ഒരു ഗുണമുണ്ട്
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam