പാവപ്പെട്ടവർക്കുളള സൗജന്യ ചികിത്സ തുടരും; ആയുഷ്മാൻ ഭാരത് പദ്ധതി പുനഃസ്ഥാപിക്കുമെന്ന് ശ്രീ ചിത്ര ആശുപത്രി

Web Desk   | Asianet News
Published : Mar 16, 2022, 11:32 AM ISTUpdated : Mar 16, 2022, 11:34 AM IST
പാവപ്പെട്ടവർക്കുളള സൗജന്യ ചികിത്സ തുടരും; ആയുഷ്മാൻ ഭാരത് പദ്ധതി പുനഃസ്ഥാപിക്കുമെന്ന് ശ്രീ ചിത്ര ആശുപത്രി

Synopsis

കാസ്പ് - ആയുഷ്മാൻ ഭാരത് ആരോഗ്യ ചികിത്സാ കാർഡ് വഴിയുള്ള ചികിത്സ പുനഃസ്ഥാപിക്കുവാനുള്ള ചർച്ചകൾ സ്റ്റേറ്റ് ഹെൽത്ത് മിഷനുമായി പൂർത്തിയാക്കുകയും, ധാരണ പത്രത്തിന്റെ അംഗീകാരം അവസാന ഘട്ടത്തിലുമാണ്. ഉടൻ തന്നെ കസ്പ് ആയുഷ്മാൻ ഭാരത് ആരോഗ്യ ചികിത്സ ശ്രീ ചിത്രയിൽ നിലവിൽ വരുന്നതാണ്.    

കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിനു കീഴിലെ സ്വയംഭരണ സ്ഥാപനമായ ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിൽ പാവപ്പെട്ട രോഗികൾക്കുള്ള സൗജന്യ ചികിത്സ തുടർന്നുവരുന്നതായി ആശുപത്രി അധികൃതർ വിശദീകരണക്കുറിപ്പിൽ വ്യക്തമാക്കി.

കാസ്പ് - ആയുഷ്മാൻ ഭാരത് ആരോഗ്യ ചികിത്സാ കാർഡ് വഴിയുള്ള ചികിത്സ പുനഃസ്ഥാപിക്കുവാനുള്ള ചർച്ചകൾ സ്റ്റേറ്റ് ഹെൽത്ത് മിഷനുമായി പൂർത്തിയാക്കുകയും, ധാരണ പത്രത്തിന്റെ അംഗീകാരം അവസാന ഘട്ടത്തിലുമാണ്. ഉടൻ തന്നെ കസ്പ് ആയുഷ്മാൻ ഭാരത് ആരോഗ്യ ചികിത്സ ശ്രീ ചിത്രയിൽ നിലവിൽ വരുന്നതാണ്.  

കേരളീയർക്ക് മാത്രമല്ല മറ്റു സംസ്ഥാനങ്ങളിലെ ആയുഷ്മാൻ ഭാരത് ആരോഗ്യ ചികിത്സാ കാർഡ് ഉള്ളവർക്കും ഇത് മൂലം ചികിത്സാ ആനുകൂല്യം ലഭ്യമാകും. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ സഹായ ഹസ്തമായ രാഷ്ട്രീയ 'ആരോഗ്യ നിധി സ്കീം-RAN , ഹെൽത്ത് മിനിസ്റ്റേഴ്‌സ് ഡിസ്ക്രീഷനറി ഗ്രാന്റ്-HMDG  എന്നിവ  നിലവിൽ ഉണ്ടെങ്കിലും അപേക്ഷകൾ  ഓൺലൈൻ സബ്മിഷൻ  ആയതിനു ശേഷം ആയുഷ്മാൻ ഭാരത് സ്കീം ഉൾപെടുന്നതുമായി ബന്ധപെട്ടു സാങ്കേതിക തടസങ്ങൾ നേരിട്ടു, ഈ വിഷയം ഉടൻ പരിഹരിക്കുന്നതാണെന്നും വിശദീകരണക്കുറിപ്പിൽ പറയുന്നു.

സെൻട്രൽ ഗവണ്മെന്റ് കോൺട്രിബ്യുറ്റോറി ഹെൽത്ത് സ്കീം (CGHS) സ്കീം 'ക്രെഡിറ്റ്' ഓപ്ഷൻ  തുടർന്ന് വരുന്നുണ്ട് . 
എക്സ് സർവീസ് കോൺട്രിബ്യുറ്റോറി ഹെൽത്ത് സ്കീം   (ECHS) , എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് (ESI) സ്കീം, കേന്ദ്ര-സംസ്ഥാന  സർക്കാർ ജീവനക്കാർക്കു  ഒപി/ ഐപി ചികിത്സ എന്നിവയ്ക്ക് റീഈംപേർഴ്സ്മെന്റ്  അനുവദനീയമാണ്. 

കുട്ടികൾക്കായുള്ള  'താലോലം', 'ഹൃദ്യം'  സ്കീമുകൾ മാനദണ്ഡങ്ങൾ അനുസരിച്ചു നിലവിൽ തുടർന്ന് പോരുന്നുണ്ട്. 
എൻഡോസൾഫൻ വിക്‌ടിംസ് ആയവർക്കുള്ള 'സ്നേഹസാന്ത്വനം' ചികിത്സാ പദ്ധതി, ST വിഭാഗക്കാർക്കുള്ള ചിത്സാ ആനുകൂല്യം എന്നിവ ഇപ്പോഴും തുടരുന്നുണ്ട്.

പ്രധാനമന്ത്രി ചികിത്സാ സഹായധനം , മുഖ്യമന്ത്രി ചികിത്സാ സഹായധനം  , ആരോഗ്യ വകുപ്പിന് കീഴിലുള്ള ചികിത്സാ  സഹായധനം എന്നിവയും ,സംസഥാന സർക്കാരിന് കീഴിലുള്ള  സോഷ്യൽ സെക്യൂരിറ്റി മിഷൻ , നോർക്ക എന്നിവിടങ്ങളിൽ നിന്നും സഹായധനവും ലഭിച്ചു വരുന്നു. 

വിവിധ സന്നദ്ധ സംഘടനകൾ , ശ്രീ ചിത്രയിലെ ജീവനക്കാർ ഉൾപ്പടെയുള്ള സന്നദ്ധ പ്രവർത്തകർ, കോർപ്പറേറ്റ് സോഷ്യൽ റെസ്പോണ്സിബിലിറ്റി പ്രകാരമുള്ള സ്ഥാപനങ്ങൾ എന്നിവരും ശ്രീ ചിത്രയിലെ പാവപെട്ട രോഗികളെ സഹായിച്ചു വരുന്നുണ്ട് . ഇൻകംടാക്സ് ഇളവ് ലഭിക്കുന്ന സംഭാവനകൾ വഴി സ്വരൂപിച്ച വെൽഫെയർ  ഫണ്ടിൽ നിന്നും  ശ്രീ ചിത്രയിൽ രജിസ്റ്റർ ചെയ്ത  പാവപെട്ട രോഗികൾക്ക് മാസം തോറും സൗജന്യമായി മരുന്നുകളും നൽകി വരുന്നു .

ഫെബ്രുവരി 22ലെ ഓർഡർ പ്രകാരം ശ്രീ ചിത്രയിൽ നിന്നും പാവപെട്ട രോഗികൾക്ക് നൽകി വരുന്ന സബ്‌സിഡി മാനദണ്ഡങ്ങൾ പുതുക്കി, കൂടുതൽ സുതാര്യമാക്കുകയും രോഗീ സൗഹൃദമാക്കുകയും ചെയ്തു . ഇത് പ്രകാരം സാധാരണ വരുമാന സ്ളാബ് ആയ D കൂടാതെ മൂന്ന് സബ്‌സിഡി സ്ലാബുകൾ നിലവിൽ വന്നു . റേഷൻ കാർഡ് മാനദണ്ഡമാക്കി BPL കാർഡ് ഉള്ളവർക്ക് 'B' സ്ലാബും (30 % സബ്‌സിഡി), BPL -AAY കാർഡ് ഉള്ളവർക്ക് 'A 1' (50 % സബ്‌സിഡി ),    കൂടുതൽ സാമ്പത്തിക സാമൂഹിക ബുദ്ധിമുട്ടുള്ള BPL -AAY കാർഡ് ഉള്ളവർക്ക് മതിയായ രേഖകൾ സമർപ്പിച്ചാൽ 'A' (100 % സബ്‌സിഡി ) സ്ലാബും അനുവദിച്ചു വരുന്നു. .

പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജനയ്ക്ക് കീഴിൽ നിർമിച്ചു വരുന്ന “സ്വാസ്ത്യ സുരക്ഷാ ബ്ലോക്ക്'  എന്നറിയപ്പെടുന്ന പുതിയ കെട്ടിടത്തിന്റെ  നിർമാണം  75% പൂർത്തിയായി, 2022 ഡിസംബറോടെ പ്രവർത്തനത്തിന് തയ്യാറാകും. ചികിത്സാ ചിലവുകൾ കൃത്യമായ ഇടവേളകളിൽ   വിശകലനം ചെയ്യുകയും വിവിധ സ്കീമുകൾ അനുസരിച്ചു പുനഃ ക്രമീകരിക്കുകയും ചെയ്തു വരുന്നു.  

പൂർണമായും സർക്കാർ സംവിധാനത്തിൽ പ്രവർത്തിക്കുന്ന മെഡിക്കൽ കോളേജ് , എയിംസ് സ്ഥാപനങ്ങളുമായി  താരതമ്യം ചെയ്യുമ്പോൾ , കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴിൽ , വാർഷിക ഗ്രാന്റിൽ പ്രവർത്തിക്കുന്ന സ്വയം ഭരണ സ്ഥാപനം മാത്രമായ ശ്രീ ചിത്ര , പരിമിതികൾക്കുള്ളിൽ നിന്ന് കൊണ്ട് കഴിയുന്ന വിധത്തിൽ പാവപ്പെട്ടവരെയും നിരാലംബരെയും കുറഞ്ഞ ചിലവിൽ മികിച്ച ചികിത്സ ഭേദഭാവങ്ങൾ ഇല്ലാതെ തന്നെ നൽകുവാൻ എക്കലവും ശ്രമിച്ചു വരുന്നുണ്ട് അതിനു പ്രതിജ്ഞാബദ്ധവുമാണെന്നും വിശദീകരണക്കുറിപ്പിൽ പറയുന്നു.
 

PREV
click me!

Recommended Stories

ഹൃദയാഘാതം; ശരീരം കാണിക്കുന്ന ഈ സൂചനകളെ അവഗണിക്കരുത്
മുലപ്പാല്‍ എങ്ങനെ പമ്പ് ചെയ്യണം, ശേഖരിക്കണം, സൂക്ഷിക്കണം?