Nipah Virus : മൂന്ന് ദിവസം കൊണ്ട് നിപ വൈറസിനെ പ്രതിരോധിക്കാൻ കഴിയുന്ന വാക്സിൻ വികസിപ്പിച്ച് ശാസ്ത്രജ്ഞർ

Web Desk   | Asianet News
Published : Mar 16, 2022, 09:59 AM ISTUpdated : Mar 16, 2022, 10:02 AM IST
Nipah Virus :  മൂന്ന് ദിവസം കൊണ്ട് നിപ വൈറസിനെ പ്രതിരോധിക്കാൻ കഴിയുന്ന വാക്സിൻ വികസിപ്പിച്ച് ശാസ്ത്രജ്ഞർ

Synopsis

കൊവിഡ് പോലെ, നിപ വൈറസിൽ നിന്നുള്ള അണുബാധ ശ്വാസകോശ തുള്ളികളിലൂടെ പടരുന്നു. എന്നാൽ ഇത് കൂടുതൽ മാരകമാണ്. ലോകാരോഗ്യ സംഘടനയുടെ (WHO) അടുത്ത പകർച്ചവ്യാധിയ്ക്ക് കാരണമാകാൻ സാധ്യതയുള്ള വൈറസുകളിലൊന്നായി ഇത് പട്ടികപ്പെടുത്തിയിട്ടുണ്ട്.  

മൂന്ന് ദിവസം കൊണ്ട് മാരകമായ നിപ വൈറസിനെ (Nipah Virus) പ്രതിരോധിക്കാൻ കഴിയുന്ന വാക്‌സിൻ ടെക്‌സാസ് യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്തു. നിപ്പ ഒരു സൂനോട്ടിക് വൈറസാണ് (മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നത്). ഇത് മലിനമായ ഭക്ഷണത്തിലൂടെയോ മനുഷ്യർക്കിടയിൽ നേരിട്ട് സ്രവങ്ങൾ സമ്പർക്കം പുലർത്തുന്നതിലൂടെയോ പകരാം.

കൊവിഡ് പോലെ, നിപ വൈറസിൽ നിന്നുള്ള അണുബാധ ശ്വാസകോശ തുള്ളികളിലൂടെ പടരുന്നു.എന്നാൽ ഇത് കൂടുതൽ മാരകമാണ്. ലോകാരോഗ്യ സംഘടനയുടെ (WHO) അടുത്ത പകർച്ചവ്യാധിയ്ക്ക് കാരണമാകാൻ സാധ്യതയുള്ള വൈറസുകളിലൊന്നായി ഇത് പട്ടികപ്പെടുത്തിയിട്ടുണ്ട്.

നിപ വൈറസ് പിടിപെടുന്നതിന് ഏകദേശം മൂന്ന് മുതൽ ഏഴ് ദിവസം മുമ്പ് അമേരിക്കൻ ശാസ്ത്രജ്ഞർ ആഫ്രിക്കൻ പച്ച കുരങ്ങുകൾക്ക് പരീക്ഷണാത്മക ജബ് ഉപയോഗിച്ച് പ്രതിരോധ കുത്തിവയ്പ്പ് നൽകി. നാഷണൽ അക്കാദമി ഓഫ് സയൻസസ് (PNAS) എന്ന ജേർണലിൽ പഠനം പ്രസിദ്ധീകരിച്ചു.

വാക്സിനേഷൻ നൽകിയ എല്ലാ കുരങ്ങുകളും മാരകമായ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കപ്പെട്ടിട്ടുണ്ടെന്ന് തെളിഞ്ഞു.  67 ശതമാനം മൃഗങ്ങളും വൈറസ് സമ്പർക്കത്തിന് മൂന്ന് ദിവസം മുമ്പ് വാക്സിനേഷൻ നൽകിയെങ്കിലും ഭാഗിക സംരക്ഷണം ലഭിച്ചെങ്കിലും അതിജീവിച്ചു.

'വാക്സിനേഷൻ കഴിഞ്ഞ് അധികം താമസിയാതെ നൽകിയ നിപ വൈറസിന്റെ ഉയർന്ന അളവിൽ കുരങ്ങുകളെ സംരക്ഷിക്കുന്നതിൽ സുരക്ഷിതവും പ്രതിരോധശേഷി നൽകുന്നതും ഫലപ്രദവുമാണെന്ന് പരീക്ഷണാടിസ്ഥാനത്തിലുള്ള ജബ് കണ്ടെത്തി...'- സർവകലാശാലയുടെ മെഡിക്കൽ ബ്രാഞ്ചിലെ മൈക്രോബയോളജി ആൻഡ് ഇമ്മ്യൂണോളജി വിഭാഗം തോമസ് ഡബ്ല്യു ഗീസ്ബെർട്ട് പറഞ്ഞു.

ഈ വാക്‌സിന്റെ സുരക്ഷിതത്വവും സാധ്യതയുള്ള ഫലപ്രാപ്തിയും കാണിക്കുന്നതിനുള്ള പ്രോത്സാഹജനകമായ ആദ്യപടിയാണ് ഈ പഠനങ്ങൾ. ഫലപ്രാപ്തിക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ ഡോസ് തിരിച്ചറിയുന്നതിനും വാക്സിൻ-ഇൻഡ്യൂസ്ഡ് ഇമ്മ്യൂൺ റെസ്പോൺസുകളുടെ ദൈർഘ്യം നിർവചിക്കുന്നതിനും ഭാവിയിൽ പഠനങ്ങൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. 

നിപ വൈറസിനെ ഒരു പൊതുജനാരോഗ്യ പ്രശ്‌നമായി കാണുന്നു, കാരണം ഇത് വിശാലമായ മൃഗങ്ങളെ ബാധിക്കുകയും ആളുകളിൽ ഗുരുതരമായ രോഗങ്ങളും മരണവും ഉണ്ടാക്കുകയും ചെയ്യുന്നതായി ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു.

ആദ്യത്തെ നിപ വ്യാപനം...

1998-99 ൽ മലേഷ്യയിലും സിംഗപ്പൂരിലും ആദ്യത്തെ നിപ വ്യാപനം റിപ്പോർട്ട് ചെയ്യപ്പെട്ടു. നിപ എന്ന പേര് മലേഷ്യയിലെ ഗ്രാമത്തിന്റെ പേരിൽ നിന്നാണ് വന്നത്, അവിടെ വൈറസ് ബാധ സ്ഥിരീകരിച്ച വ്യക്തി രോഗം ബാധിച്ച് മരിച്ചിരുന്നു.
ഈ ആദ്യ വ്യാപനത്തിൽ വൈറസ് ബാധ ആദ്യം വളർത്തു പന്നികളിൽ പ്രത്യക്ഷപ്പെട്ടു.

അന്ന് ഏകദേശം 300 പേർക്ക് രോഗം ബാധിച്ചു, 100 ൽ അധികം ആളുകൾ മരിച്ചു. അണുബാധയുടെ വ്യാപനം തടയാൻ ഒരു ദശലക്ഷം പന്നികളെ അന്ന് കൊന്നിരുന്നു. അതിനുശേഷം ഈ മേഖലയിൽ വ്യാപനം ഉണ്ടായിട്ടില്ലെങ്കിലും, ഇന്ത്യയിലും ബംഗ്ലാദേശും എൻഐവിയുടെ വ്യാപനം ഒന്നിലധികം തവണ ഉണ്ടായി.

ക്യാൻസർ മരുന്നുകൾ ക്ഷയരോഗത്തെ പ്രതിരോധിച്ചേക്കാമെന്ന് പഠനം


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഫാറ്റി ലിവര്‍ രോഗികള്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
സൂക്ഷിച്ചാൽ ദു:ഖിക്കണ്ട; ഇന്ത്യയിൽ ഏറ്റവും കൂടുതൽ മരണത്തിന് കാരണം ഈ 7 'നിശബ്ദ കൊലയാളി' രോഗങ്ങൾ