സ്ട്രെസും കഷണ്ടിയും തമ്മില്‍ ബന്ധമുണ്ടോ? പുരുഷന്മാര്‍ അറിഞ്ഞിരിക്കേണ്ട ചിലത്...

Published : Oct 14, 2023, 01:48 PM IST
സ്ട്രെസും കഷണ്ടിയും തമ്മില്‍ ബന്ധമുണ്ടോ? പുരുഷന്മാര്‍ അറിഞ്ഞിരിക്കേണ്ട ചിലത്...

Synopsis

സ്ട്രെസ് മുടി കൊഴിച്ചിലിലേക്കും ക്രമേണ കഷണ്ടിയിലേക്കുമെല്ലാം നയിക്കുമെന്ന തരത്തില്‍ പ്രചാരണം നിങ്ങളും കേട്ടിരിക്കാം. എന്താണ് ഇതിന് പിന്നിലെ യാഥാര്‍ത്ഥ്യം? സ്ട്രെസ് കഷണ്ടിക്ക് കാരണമാകുമോ?

സ്ട്രെസ് അഥവാ മാനസിക സമ്മര്‍ദ്ദം പതിവായി അനുഭവിക്കുന്നത് പല ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമായി വരാറുണ്ട്. ഇന്ന് മത്സരാധിഷ്ടിതമായ ലോകത്ത് ജോലിയില്‍ നിന്നോ പഠനസംബന്ധമായോ എല്ലാം സ്ട്രെസ് നേരിടാത്തവര്‍ ചുരുക്കമാണ്. 

സ്ട്രെസ് പതിവാകുമ്പോള്‍ അത് കാര്യമായ ഹോര്‍മോണ്‍ വ്യതിയാനങ്ങളിലേക്കാണ് നമ്മെ നയിക്കുക. ഈ ഹോര്‍മോണ്‍ വ്യതിയാനങ്ങളാകട്ടെ ശാരീരിക- മാനസികാരോഗ്യപ്രശ്നങ്ങളിലേക്കെല്ലാം നമ്മെ നയിക്കാം. ഇത് ഓരോ വ്യക്തിയിലും പ്രതിഫലിക്കുന്നത് വ്യത്യസ്തമായ രീതിയിലും തീവ്രതയിലും ആയിരിക്കുമെന്ന് മാത്രം. 

ഇത്തരത്തില്‍ സ്ട്രെസ് മുടി കൊഴിച്ചിലിലേക്കും ക്രമേണ കഷണ്ടിയിലേക്കുമെല്ലാം നയിക്കുമെന്ന തരത്തില്‍ പ്രചാരണം നിങ്ങളും കേട്ടിരിക്കാം. എന്താണ് ഇതിന് പിന്നിലെ യാഥാര്‍ത്ഥ്യം? സ്ട്രെസ് കഷണ്ടിക്ക് കാരണമാകുമോ? 

സ്ട്രെസും കഷണ്ടിയും...

തീര്‍ച്ചയായും സ്ട്രെസ് കഷണ്ടിക്ക് കാരണമായി വരാമെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. പ്രത്യേകിച്ച് പുരുഷന്മാരാണ് ഇത് ഏറെയും ശ്രദ്ധിക്കേണ്ടത്. എന്നാല്‍ എല്ലാവരിലും ഇങ്ങനെ സംഭവിക്കണമെന്നില്ല. അതുപോലെ പതിവായി സ്ട്രെസ് നേരിടുന്നതാണ് ക്രമേണ മുടിയുടെ ആരോഗ്യത്തെ ബാധിക്കുക. ചുരുങ്ങിയ സമയത്തേക്ക് സ്ട്രെസിലൂടെ കടന്നുപോകുന്നത് മുടി നശിക്കുന്നതിലേക്ക് നയിക്കണമെന്നില്ല. 

ഇനി സ്ട്രെസിലൂടെ മുടി കൊഴിച്ചിലുണ്ടായാലും ചിലരില്‍ ഇത് ചികിത്സയിലൂടെ ശരിപ്പെടുത്തിയെടുക്കാനും സാധിക്കും. ഇക്കാര്യങ്ങള്‍ ഡോക്ടറുമായി കണ്‍സള്‍ട്ട് ചെയ്താല്‍ മാത്രമേ വ്യക്തമായി മനസിലാക്കാൻ സാധിക്കൂ. എന്നാല്‍ ചിലരില്‍ സ്ട്രെസ് മൂലമുണ്ടാകുന്ന മുടി കൊഴിച്ചില്‍ പരിഹരിക്കാൻ സാധിക്കാതെയും വരാം. 

സ്ട്രെസ് കുറയ്ക്കുകയാണ് ഇത്തരത്തില്‍ മുടി കൊഴിച്ചിലോ കഷണ്ടിയോ ബാധിക്കാതിരിക്കാൻ ചെയ്യാനാവുക. സ്ട്രെസ് വരുന്ന സ്രോതസുകള്‍ മനസിലാക്കി, അവയെ കൈകാര്യം ചെയ്യുക. സ്ട്രെസില്‍ നിന്ന് 'റിലാക്സ്' ചെയ്യാൻ വ്യായാമം, വിനോദപരിപാടികള്‍, ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം പരീക്ഷിക്കാവുന്നതാണ്. 

മറ്റ് ഘടകങ്ങള്‍...

പ്രായം, ചില രോഗങ്ങള്‍, ചില മരുന്നുകളുടെ ഉപയോഗം, തലയോട്ടിയില്‍ സംഭവിക്കുന്ന അണുബാധകള്‍, പോഷകക്കുറവ്, മറ്റേതെങ്കിലും കാരണം കൊണ്ടുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനം എന്നിവയെല്ലാം മുടി കൊഴിച്ചിലിലേക്കോ കഷണ്ടിയിലേക്കോ നയിക്കാറുണ്ട്. സ്ട്രെസിനൊപ്പം ഇത്തരം ഘടകങ്ങള്‍ കൂടി നിങ്ങള്‍ക്ക് തിരിച്ചടിയാകുന്നുണ്ടോയെന്നത് പരിശോധിക്കേണ്ടതാണ്.

Also Read:- മധുരമിടാതെ കാപ്പി കുടിക്കാറുണ്ടോ? എങ്കില്‍ ഈ പഠനം പറയുന്നത് കേള്‍ക്കൂ...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

പ്രോട്ടീൻ ഡയറ്റ് എടുക്കുന്നുണ്ടോ? ഈ മൂന്ന് അബദ്ധങ്ങൾ ഒഴിവാക്കണം
വൃക്ക തകരാർ : ഒരിക്കലും അവഗണിക്കാൻ പാടില്ലാത്ത നാല് ലക്ഷണങ്ങൾ