ഒരുപാട് ജോലി ഒന്നിച്ചുവരുമ്പോള്‍ 'ടെന്‍ഷൻ' അടിക്കുന്നത് ശീലമാണോ? എങ്കിലറിയേണ്ടത്...

By Web TeamFirst Published Jul 6, 2022, 8:26 PM IST
Highlights

ജോലിസ്ഥലത്ത് നിന്ന് മാത്രമല്ല വീട്ടുകാര്യങ്ങളില്‍ നിന്നും സമ്മര്‍ദ്ദങ്ങളുണ്ടാകാം. ഇവയെല്ലാം മനസിനെ മാത്രം ബാധിക്കുന്നതാണെന്ന് കരുതിയെങ്കില്‍ തെറ്റി. ഒരേസമയം ശരീരത്തെയും മനസിനെയും പ്രതികൂലമായി ബാധിക്കുന്നൊരു പ്രശ്നമാണ് മാനസിക സമ്മര്‍ദ്ദം. 

മത്സരാധിഷ്ഠിതമായ ഒരു കാലത്തിലൂടെയാണ് ( Competitive World )നാമിന്ന് കടന്നുപോകുന്നത്. ഏറ്റവും വേഗതയോടെ ജോലി ചെയ്യണം. വേഗതയോടെ മുന്നോട്ട് നീങ്ങണം. അല്ല എങ്കില്‍ ഈ മത്സരയോട്ടത്തില്‍ ( Competitive World ) നാം പിറകിലേക്ക് നീങ്ങാം. അതുകൊണ്ട് തന്നെ ഇന്ന് 'സ്ട്രെസ്' അഥവാ മാനസികസമ്മര്‍ദ്ദങ്ങള്‍ ( Mental Stress ) നേരിടാത്തവരും നന്നെ കുറവ് തന്നെ. 

ജോലിസ്ഥലത്ത് നിന്ന് മാത്രമല്ല വീട്ടുകാര്യങ്ങളില്‍ നിന്നും സമ്മര്‍ദ്ദങ്ങളുണ്ടാകാം. ഇവയെല്ലാം മനസിനെ മാത്രം ബാധിക്കുന്നതാണെന്ന് കരുതിയെങ്കില്‍ തെറ്റി. ഒരേസമയം ശരീരത്തെയും മനസിനെയും പ്രതികൂലമായി ബാധിക്കുന്നൊരു പ്രശ്നമാണ് മാനസിക സമ്മര്‍ദ്ദം ( Mental Stress ). 

ഒരുപാട് കാര്യങ്ങള്‍ ഒന്നിച്ച് ചെയ്യുമ്പോഴാണ് കൂടുതലും 'സ്ട്രെസ്' വരുന്നത്. 'സ്ട്രെസ്' അധികരിക്കുമ്പോള്‍ കോര്‍ട്ടിസോള്‍, അഡ്രിനാലിന്‍, തൈറോക്സിന്‍, ഇന്‍സുലിന്‍ തുടങ്ങിയ ഹോര്‍മോണുകളിലെല്ലാം വ്യതിയാനം വരുന്നു. ഇതിലൂടെയാണ് പ്രധാനമായും മറ്റ് ആരോഗ്യപ്രശ്നങ്ങളെല്ലാം സംഭവിക്കുന്നത്. ഇന്ന് പല അസുഖങ്ങളുടെയും കാരണമായോ, ലക്ഷണമായോ 'സ്ട്രെസ്' വരാത്ത സാഹചര്യങ്ങളില്ലെന്ന് തന്നെ പറയാം. 

ഇത്തരത്തില്‍ സ്ട്രെസ് ശരീരത്തെ നല്ലരീതിയില്‍ ബാധിച്ചുതുടങ്ങുന്നു എന്നത് തിരിച്ചറിയാൻ സഹായിക്കുന്ന ചില സൂചനകളാണിനി പങ്കുവയ്ക്കുന്നത്. 

1. ഉറക്കമില്ലായ്മ
2. വിഷാദരോഗം
3. പ്രതിരോധശേഷി കുറയുന്നത് മൂലം അസുഖങ്ങള്‍
4. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം
5. ഉയര്‍ന്ന ഷുഗര്‍
6. പതിവായ വയറുവേദന
7. പതിവായ തലവേദന
8. എപ്പോഴും തളര്‍ച്ച

'സ്ട്രെസ്' പതിവാണെങ്കില്‍ അത് നിത്യജീവിതത്തെ പലരീതിയിലും ബാധിക്കാം. പ്രത്യേകിച്ച് ജോലിയെ. ഒരുപാട് കാര്യങ്ങള്‍ ഒന്നിച്ച് വരുമ്പോള്‍ അതില്‍ ആശയക്കുഴപ്പത്തിലാവുകയോ ആശങ്കയിലാവുകയോ ചെയ്യാതെ ഓരോന്നായി പട്ടികപ്പെടുത്തി ചെയ്തുതീര്‍ക്കുക, കൃത്യത പാലിക്കുക എന്നിവ ഇതുമൂലമുള്ള പ്രശ്നങ്ങള്‍ കുറയ്ക്കാൻ സഹായിക്കും. 

തിരക്കുള്ള ജോലികള്‍ ചെയ്യുന്നവരാണെങ്കില്‍ വര്‍ക്കിംഗ് ഡേയ്സിനെ തലേ ദിവസം തന്നെ ഷെഡ്യൂള്‍ ചെയ്ത് വച്ച് അതിന് അനുസരിച്ച് മുന്നോട്ട് പോകുന്നതാണ് ഉചിതം. ഒപ്പം തന്നെ ആരോഗ്യകരമായ ഡയറ്റ് (ഭക്ഷണക്രമം), ഉറക്കം എന്നിവയും ഉറപ്പുവരുത്തണം. 

Also Read:- അറിയുക, ആരോഗ്യം തകര്‍ക്കുന്ന ഈ അഞ്ച് ശീലങ്ങളെ കുറിച്ച്...

tags
click me!