Nutrition for kids| ഇങ്ങനെ ചെയ്താൽ മതി, കുട്ടികൾ ഭക്ഷണം കഴിക്കാൻ മടി കാണിക്കില്ല

Web Desk   | Asianet News
Published : Nov 18, 2021, 08:34 AM ISTUpdated : Nov 18, 2021, 08:46 AM IST
Nutrition for kids| ഇങ്ങനെ ചെയ്താൽ മതി, കുട്ടികൾ ഭക്ഷണം കഴിക്കാൻ മടി കാണിക്കില്ല

Synopsis

കുട്ടിയുടെ ദൈനംദിന ഭക്ഷണത്തിന്‍റെ അളവ് ശ്രദ്ധിക്കുക. നിങ്ങളുടെ കുട്ടിയുടെ ഉയരവും ഭാരവും ഒരു വളര്‍ച്ചാ ചാര്‍ട്ടില്‍ രേഖപ്പെടുത്താവുന്നതാണ്.  

കുട്ടികൾ(Kids) എപ്പോഴും ഭക്ഷണം കഴിക്കാൻ മടി കാണിക്കാറുണ്ടെന്ന് രക്ഷിതാക്കൾ പരാതി പറയാറുണ്ട്. വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ(oil foods), ജങ്ക് ഫുഡുകൾ(junk food) തുടങ്ങിയവയാണ് കുട്ടികളുടെ പ്രിയ ഭക്ഷണം. അതുകൊണ്ടു തന്നെ കുട്ടികൾക്ക് വേണ്ടത്ര പോഷകാഹാരം ലഭിക്കുന്നുണ്ടോ എന്ന് രക്ഷിതാക്കൾ ആശങ്കപ്പെടുന്നു. കുട്ടികൾക്ക് ഭക്ഷണം നൽകുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്...

ഒന്ന്...

കുഞ്ഞിന് ഭക്ഷണം നൽകുമ്പോൾ സമ്മർദ്ദം ഇല്ലാതിരിക്കുന്നതിന് ശ്രദ്ധിക്കുക. വെള്ളത്തിന് പുറമേ ലഘുഭക്ഷണസമയത്ത് കുഞ്ഞിന് ചെറിയ ഭക്ഷണങ്ങൾ നൽകാവുന്നതാണ്.

രണ്ട്...

വ്യത്യസ്ത രീതികളിൽ ഒരേ ഭക്ഷണം വിളമ്പാൻ ശ്രമിക്കുക, അല്ലെങ്കിൽ നിങ്ങളുടെ കുട്ടിക്ക് അവരുടേതായ രസകരമായ ഭക്ഷണം ഉണ്ടാക്കി നൽകാവുന്നതാണ്. ഫുഡ് ആർട് പരീക്ഷിക്കാവുന്നതാണ്.

മൂന്ന്...

കുട്ടിയുടെ താൽപര്യം അനുസരിച്ച് ഭക്ഷണം തയ്യാറാക്കുന്നതിന് ശ്രദ്ധിക്കണം. അതിന് വേണ്ടി ഷോപ്പിംഗിന് കുഞ്ഞിനെ കൂടെ കൊണ്ടുപോകുക. പുതിയ ഭക്ഷണങ്ങൾ പരീക്ഷിക്കാൻ കുട്ടിയെ പ്രോത്സാഹിപ്പിക്കുക.

നാല്...

കുട്ടിയുടെ ദൈനംദിന ഭക്ഷണത്തിൻറെ അളവ് ശ്രദ്ധിക്കുക. നിങ്ങളുടെ കുട്ടിയുടെ ഉയരവും ഭാരവും ഒരു വളർച്ചാ ചാർട്ടിൽ രേഖപ്പെടുത്താവുന്നതാണ്.

അഞ്ച്...

കുട്ടികളോടൊപ്പം ഒരുമിച്ച് ഭക്ഷണം കഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഓരോ സമയത്തും നിങ്ങളുടെ കുട്ടി ഇഷ്ടപ്പെടുന്ന ഒരു ഭക്ഷണമെങ്കിലും ഉൾപ്പെടുത്തിക്കൊണ്ട് സമീകൃത ഭക്ഷണം നൽകുക.

ആറ്...

കുട്ടികളെ പ്രഭാത ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാൻ അനുവദിക്കരുത്. പ്രഭാതഭക്ഷണം കഴിക്കാതിരിക്കുന്ന കുട്ടികൾക്ക് ക്ഷീണം, ഉറക്കം തുടങ്ങിയവ അനുഭവപ്പെടുന്നത് സ്വാഭാവികം. 

ഏഴ്...

മുട്ട കഴിക്കാൻ മടി കാണിക്കുന്ന കുട്ടികൾക്ക് ദോശ പരത്തുമ്പോൾ അതിന്റെ മുകളിൽ മുട്ട പൊട്ടിച്ചൊഴിച്ച് നൽകുകയോ ചെയ്യാം. പുഴുങ്ങിയ മുട്ട മുഴുവനായി കുട്ടിക്ക് നൽകുന്നതിന് പകരം അതി ചെറിയ കഷ്ണങ്ങളായി മുറിച്ച് നൽകാം.

എട്ട്...

ടിവി യോ കമ്പ്യൂട്ടറോ കാണിച്ച് ഭക്ഷണം നൽകരുത്. കുട്ടികൾ അതും നോക്കിയിരിക്കുകയല്ലാതെ ഭക്ഷണം കഴിക്കില്ല. അവർ കഴിക്കുമ്പോൾ അവരുടെ കൂടെ തന്നെ നിൽക്കാൻ ശ്രദ്ധിക്കുക. 

ഒൻപത്...

ഭക്ഷണത്തിന് മുമ്പ് ഒരു കാരണവശാലും പാലോ വെള്ളമോ കുട്ടിക്ക് നൽകാതിരിക്കാൻ ശ്രദ്ധിക്കണം. പാലും വെള്ളവുമൊക്കെ കുടിക്കുന്നതോടെ കുട്ടിയുടെ വയർ നിറയും. പിന്നീട് കൊടുക്കുന്ന ഭക്ഷണം കുട്ടി കഴിക്കാൻ മടി കാണിക്കും.

പത്ത്...

കുട്ടികൾക്ക് ഇഷ്ടമുള്ള ഭക്ഷണം സ്കൂളിൽ ലഞ്ചിന് കൊടുത്തു വിടുക. ഇഡ്ഡലി കഴിക്കാൻ ഇഷ്ടമുള്ള കുഞ്ഞുങ്ങൾ അത് കഴിക്കട്ടെ. ഉച്ചക്ക് ചോറ് കഴിച്ചേ പറ്റൂ എന്ന നിർബന്ധിക്കരുത്. ഇനി റൈസ് ഐറ്റംസ് കഴിക്കാൻ താല്പര്യമുള്ള കുഞ്ഞുങ്ങളാണെങ്കിൽ പുലാവ്, ഫ്രൈഡ് റൈസ്, ടൊമാറ്റോ റൈസ് തുടങ്ങിയവയൊക്കെ രുചികരമായ രീതിയിൽ ഉണ്ടാക്കി നൽകാം. 

കുട്ടികളിലെ മലബന്ധ പ്രശ്നം അകറ്റാൻ വീട്ടിലുണ്ട് പ്രതിവിധി

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

സ്‌ട്രെസ് അഥവാ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍
മുടിയുടെ ആരോഗ്യത്തിന് ഫ്ളാക്സ് സീഡ് ; ഉപയോ​ഗിക്കേണ്ട വിധം