പുരുഷന്മാർ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത് നീലക്കണ്ണുള്ള സ്ത്രീകളെയെന്ന് പഠനം

By Web TeamFirst Published Nov 22, 2021, 1:01 PM IST
Highlights

ബ്രിട്ടനിലെ പ്രമുഖ കോണ്‍ടാക്റ്റ് ലെന്‍സ് വിതരണക്കാരായ ലെന്‍സ്റ്റോര്‍ നടത്തിയ ഒരു പഠനത്തിലാണ് ഈ കണ്ടെത്തൽ. ഇരുണ്ട നിറമുള്ള കണ്ണുകളുള്ള പുരുഷന്മാരാണ് സ്ത്രീകളെ ഏറ്റവും ആകർഷിക്കുന്നതെന്ന് പഠനത്തിൽ‌ തെളിഞ്ഞു. അതേസമയം, നീലക്കണ്ണുകളുള്ള സ്ത്രീകളോടാണ് പുരുഷന്മാർ ഏറ്റവും കൂടുതൽ ആകർഷിക്കപ്പെട്ടതെന്നും പഠനത്തിൽ പറയുന്നു.

നീലക്കണ്ണുള്ള സ്ത്രീകളെയാണ് പുരുഷന്മാർ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നതെന്ന് പഠനം. എന്നാൽ, സ്ത്രീകൾക്ക് ഏറ്റവും ഇഷ്ടം തവിട്ടു നിറം കണ്ണുകളുള്ള പുരുഷന്മാരെയാണെന്ന് പഠനത്തിൽ പറയുന്നു. ബ്രിട്ടനിലെ പ്രമുഖ കോൺടാക്റ്റ് ലെൻസ് വിതരണക്കാരായ ലെൻസ്റ്റോർ നടത്തിയ ഒരു പഠനത്തിലാണ് ഈ കണ്ടെത്തൽ.

ബംബിൾ, ടിൻഡർ, ഹിഞ്ച് എന്നിവയിൽ ഒരു പുരുഷ-സ്ത്രീ മോഡലിനായി പ്രൊഫൈലുകൾ സൃഷ്ടിച്ചാണ് പഠനം നടത്തിയത്. ഇരുണ്ട നിറമുള്ള കണ്ണുകളുള്ള പുരുഷന്മാരാണ് സ്ത്രീകളെ ഏറ്റവും ആകർഷിക്കുന്നതെന്ന് പഠനത്തിൽ‌ തെളിഞ്ഞു. അതേസമയം, നീലക്കണ്ണുകളുള്ള സ്ത്രീകളോടാണ് പുരുഷന്മാർ ഏറ്റവും കൂടുതൽ ആകർഷിക്കപ്പെട്ടതെന്നും പഠനത്തിൽ പറയുന്നു.

ഈ രണ്ട് നിറങ്ങൾ ഏറ്റവും ആകർഷകമായിരിക്കുന്നത് എന്തുകൊണ്ടാണെന്ന് യുകെ വിദഗ്ധർ പരിശോധിച്ചു. കൂടാതെ ആളുകൾ പ്രത്യേക കണ്ണുകളുടെ നിറങ്ങളിലേക്ക് ആകർഷിക്കപ്പെടുന്നതിന്റെ പിന്നിലെ ശാസ്ത്രം പരിശോധിച്ചു.

എന്തുകൊണ്ടാണ് സ്ത്രീകൾ ഇരുണ്ട കണ്ണുകൾ ഇഷ്ടപ്പെടുന്നത്...?

കണ്ണുകളുടെ നിറങ്ങളുടെ പരിണാമവും ഇതിന് പിന്നിലെ പ്രാധാന്യവും പരിശോധിക്കുമ്പോൾ ഇരുണ്ട കണ്ണുകൾ കൂടുതൽ ആകർഷകമാണെന്ന് ഓഷ്യൻ റിക്കവറി സെന്ററിലെ സൈക്യാട്രിസ്റ്റ് ഡോ. അലക്സാണ്ടർ ലാപ പറഞ്ഞു.

ഇരുണ്ട ചർമ്മവും കണ്ണുകളുമുള്ള ആളുകൾ കൂടുതൽ കാലം ജീവിക്കാനുള്ള സാധ്യത കൂടുതലാണ്. സുന്ദരമായ മുടിയും നീലക്കണ്ണുകളും വളരെ പ്രധാന്യത്തോടെ കാണുകയും പലപ്പോഴും മാധ്യമങ്ങളിൽ ഊന്നിപ്പറയുകയും ചിത്രീകരിക്കുകയും ചെയ്യുന്നുണ്ടെന്നും ഡോ. അലക്സാണ്ടർ പറഞ്ഞു.

' ചില മുൻകാല പഠനങ്ങൾ സൂചിപ്പിക്കുന്നത് നമ്മോട് സമാനമായ ശാരീരിക സ്വഭാവമുള്ളവരിലേക്ക് നാം ആകർഷിക്കപ്പെടുന്നു എന്നാണ്...' -  സെക്‌സ് ആന്റ് റിലേഷൻഷിപ്പ് വിദഗ്ധൻ നെസ് കൂപ്പർ പറഞ്ഞു.

മുഖത്തിന്റെ ഏറ്റവും പ്രകടമായ സവിശേഷതയാണ് കണ്ണുകൾ. നമ്മളോട് സാമ്യമുള്ള ആളുകളിലേക്കോ നമ്മുടെ പ്രിയപ്പെട്ടവരെ ഓർമ്മിപ്പിക്കുന്നവരിലേക്കോ ആണ് നമ്മൾ സാധാരണയായി ആകർഷിക്കപ്പെടുന്നത്.  നമ്മളോട് സാമ്യതകൾ ഉള്ളവരിലോ അല്ലെങ്കിൽ നമ്മൾ വളരെയധികം സ്നേഹിക്കുന്നവരോട് സാമ്യതയുള്ളവരിലോ ഒരു പ്രത്യേക ആകർഷണം ഉണ്ടാവുക എന്നത് തികച്ചും സ്വാഭാവികമായ കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.

'ബ്രഷിംഗ്' ഹൃദ്രോഗത്തിൽ നിന്ന് എങ്ങനെ സംരക്ഷിക്കും?
 

click me!