Asianet News MalayalamAsianet News Malayalam

dental health | 'ബ്രഷിംഗ്' ഹൃദ്രോഗത്തിൽ നിന്ന് എങ്ങനെ സംരക്ഷിക്കും?

വായയുടെ ആരോഗ്യം ശ്രദ്ധിക്കാത്തത് മോണരോഗത്തിനും ഗുരുതരമായ പീരിയോൺഡൈറ്റിസിനും (periodontitis) ഇടയാക്കും. ഇത് ഹൃദ്രോഗം, അടഞ്ഞ ധമനികൾ, സ്ട്രോക്ക് എന്നിവ വികസിപ്പിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കും. 

How brushing teeth every day can protect you from heart disease
Author
Trivandrum, First Published Nov 22, 2021, 12:08 PM IST

നല്ല ദന്തശുചിത്വം (Oral hygiene) പാലിക്കുന്നത് ദന്തക്ഷയം,മോണരോഗങ്ങൾ (Gum disease)എന്നിവയിൽ നിന്ന് സംരക്ഷിക്കുക മാത്രമല്ല, ഹൃദയത്തെ പരിപാലിക്കുകയും ശ്വാസകോശ സംബന്ധമായ അസുഖങ്ങളിൽ നിന്നും മറ്റ് വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങളിൽ നിന്നും നിങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നു.

പല്ല് തേയ്ക്കുന്നത് 'ഏട്രിയൽ ഫൈബ്രിലേഷൻ' (atrial fibrillation), ഹൃദയസ്തംഭനം എന്നിവയുടെ കുറഞ്ഞ അപകടസാധ്യതകളുമായി ബന്ധപ്പെട്ടിരിക്കുന്നതായി യൂറോപ്യൻ സൊസൈറ്റി ഓഫ് കാർഡിയോളജിയുടെ (ESC) ജേണലായ യൂറോപ്യൻ ജേണൽ ഓഫ് പ്രിവന്റീവ് കാർഡിയോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

നല്ലതും ചീത്തയുമായ ബാക്ടീരിയകൾ പ്രധാനമായും നമ്മുടെ വായിലൂടെയാണ് ശരീരത്തിലെത്തുന്നത്.എന്നാൽ അവയിൽ ചിലത് അണുബാധകൾക്ക് കാരണമാകും. മോശം വായയുടെ ശുചിത്വം രക്തത്തിലെ ബാക്ടീരിയകളിലേക്ക് നയിക്കുമെന്ന് നിർദ്ദേശിക്കുന്ന ഗവേഷണങ്ങളുണ്ട്. ഇത് ശരീരത്തിൽ വീക്കം ഉണ്ടാക്കുകയും ഏട്രിയൽ ഫൈബ്രിലേഷൻ അല്ലെങ്കിൽ ക്രമരഹിതമായ ഹൃദയമിടിപ്പ്, ഹൃദയസ്തംഭനം എന്നിവയുടെ അപകടസാധ്യത വർദ്ധിപ്പിക്കുന്നതായും പഠനത്തിൽ പറയുന്നു.

'വായിൽ നിന്നുള്ള ബാക്ടീരിയകൾ രക്തപ്രവാഹത്തിലൂടെ പടരുകയും ഹൃദയത്തിലെ ചില ഭാഗങ്ങളിൽ എത്തിപ്പെടുകയും ഹൃദയ അറകളുടെ ആന്തരിക പാളിയിലെ അണുബാധയായ 'എൻഡോകാർഡിറ്റിസ്' (endocarditis) ഉൾപ്പെടെയുള്ള വിവിധ രോഗങ്ങൾക്കും അവസ്ഥകൾക്കും കാരണമാകും...' - അവാന ഹെൽത്ത്കെയറിലെ കോസ്മെറ്റോളജിസ്റ്റ് ആൻഡ് ഫേഷ്യൽ എസ്തെറ്റിക്സ് സ്പെഷ്യലിസ്റ്റായ ഡോ. ശിൽപി ബേൽ പറഞ്ഞു.

 

How brushing teeth every day can protect you from heart disease

 

വായയുടെ ആരോഗ്യം ശ്രദ്ധിക്കാത്തത് മോണരോഗത്തിനും ഗുരുതരമായ പീരിയോൺഡൈറ്റിസിനും (periodontitis) ഇടയാക്കും. ഇത് ഹൃദ്രോഗം, അടഞ്ഞ ധമനികൾ, സ്ട്രോക്ക് എന്നിവ വികസിപ്പിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കും.

പെരിയോഡോന്റൈറ്റിസ് അല്ലെങ്കിൽ മോശം വായുടെ ആരോഗ്യം അകാല ജനനം, കുഞ്ഞിന് ഭാരം കുറയുക എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നുതായും പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. നമ്മുടെ വായിലെ ചില ബാക്ടീരിയകൾ ശ്വാസകോശത്തിന് കാരണമാവുകയും ന്യുമോണിയയും മറ്റ് ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ഉണ്ടാക്കാനുള്ള സാധ്യത കൂടുതലാണെന്നും ഡോ. ശിൽപി ബേൽ പറഞ്ഞു. 

വായയുടെ ആരോഗ്യം എങ്ങനെ പരിപാലിക്കാം...

1. ഫ്ലൂറൈഡ് അടങ്ങിയ ടൂത്ത് പേസ്റ്റ്‌ ഉപയോഗിച്ച് ദിവസവും രണ്ട് നേരം പല്ല് തേയ്ക്കുക. പതിവായി പല്ലുകൾ ഫ്ലോസ് ചെയ്യുക.

2. ഭക്ഷണ ശേഷം ആപ്പിൾ, തണ്ണിമത്തൻ എന്നിവ കഴിക്കുന്നത് പ്ലേക്കും മോണകളിൽ നിന്ന് രക്തം പൊടിയുന്നതും തടയാൻ സഹായിക്കും. 

3. കട്ടിയുള്ള ഭക്ഷണ പദാർത്ഥങ്ങൾ പല്ലിന്റെ ആകാരവും ഉറപ്പും ക്ഷയിക്കാൻ കാരണമായേക്കാം. പുകവലിയും പുകയില ഉത്‌പന്നങ്ങളുടെ ഉപയോഗവും പല്ലിന്റെ സ്വാഭാവിക നിറത്തെ സാരമായി ബാധിക്കുകയും മോണരോഗങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നു.

4. ബ്രഷിംഗിനും ഫ്ലോസിംഗിനും ശേഷം അവശേഷിക്കുന്ന ഭക്ഷണ കണികകൾ നീക്കം ചെയ്യാൻ മൗത്ത് വാഷ് ഉപയോഗിക്കുക.

5. ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, മധുരമുള്ള ഭക്ഷണപാനീയങ്ങൾ കഴിക്കുന്നത് പരിമിതപ്പെടുത്തുക.

6. ഓരോ മൂന്നോ നാലോ മാസത്തിലൊരിക്കൽ നിങ്ങളുടെ ടൂത്ത് ബ്രഷ് മാറ്റുക. 

7. പതിവായി ദന്ത പരിശോധനകൾ നടത്തുക.

വായയുടെ ശുചിത്വവും കൊവിഡും; പഠനം പറയുന്നത്

Follow Us:
Download App:
  • android
  • ios