സ്ത്രീകളുടെ ശരീരാകൃതി പറയും ചില കാര്യങ്ങള്‍...

Published : Jul 05, 2019, 10:15 PM ISTUpdated : Jul 05, 2019, 10:16 PM IST
സ്ത്രീകളുടെ ശരീരാകൃതി പറയും ചില കാര്യങ്ങള്‍...

Synopsis

നിങ്ങളുടെ ശരീരം പിയര്‍ പഴം പോലെയാണോ അതോ ആപ്പിള്‍ പോലെയാണോ? മനസ്സിലായില്ലേ... നല്ല ആകാരവടിവുള്ളതാണോ അതോ തടിച്ച ശരീരമുളളതാണോ എന്ന്. പിയര്‍ പഴത്തിന്‍റെ ആകൃതിയില്‍ ശരീരഘടന ഉള്ള സ്ത്രീകള്‍ തടി കുറഞ്ഞവരാണ്.

നിങ്ങളുടെ ശരീരം പിയര്‍ പഴം പോലെയാണോ അതോ ആപ്പിള്‍ പോലെയാണോ? മനസ്സിലായില്ലേ... നല്ല ആകാരവടിവുള്ളതാണോ അതോ തടിച്ച ശരീരമുളളതാണോ എന്ന്. പിയര്‍ പഴത്തിന്‍റെ ആകൃതിയില്‍ ശരീരഘടന ഉള്ള സ്ത്രീകള്‍ ആപ്പിള്‍ ശരീരഘടനയുള്ളവരേക്കാള്‍ ആരോഗ്യമുള്ളവരായിരിക്കുമെന്നാണ് ന്യൂയോര്‍ക്കിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ കോളേജ് ഓഫ് മെഡിസിനിലെ ഡോ. കിബിന്‍ കിയുടെ  നേതൃത്വത്തില്‍ നടത്തിയ പഠനം പറയുന്നത്. 

യൂറോപ്യന്‍ ഹാര്‍ട്ട് ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. ആര്‍ത്തവഘട്ടം കഴിഞ്ഞ സ്ത്രീകളിലാണ് പഠനം നടത്തിയത്.  പിയര്‍ പഴത്തിന്‍റെ ആകൃതിയില്‍ ശരീരഘടന ഉള്ള സ്ത്രീകള്‍ തടി കുറഞ്ഞവരാണ്. ഇവരുടെ ഹൃദയാരോഗ്യവും മികച്ചതായിരിക്കുമെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. ആപ്പിളിന്‍റെ ആകൃതിയിലുളള ആര്‍ത്തവ വിരാമം കഴിഞ്ഞ സ്ത്രീകളുടെ ശരീരഭാരം നോര്‍മല്‍ ആണെങ്കിലും ഇവരുടെ കാലുകളിലോ, കാലുകളുടെ മധ്യത്തിലോ ഉള്ള കൊഴുപ്പ് വിതരണം ഹൃദയത്തിന്‍റെ ആരോഗ്യത്തെ തകര്‍ത്തേക്കാം എന്നാണ് ഈ പഠനം പറയുന്നത്. കൊളസ്ട്രോള്‍ ഉണ്ടാകാനുളള സാധ്യതയും ഇക്കൂട്ടര്‍ക്കുണ്ട്. 

കുറച്ച് തടിച്ച ശരീരപ്രകൃതമുള്ള ഇവര്‍ക്ക് ഹൃദ്രോഗങ്ങള്‍ ഉണ്ടാവാനുള്ള സാധ്യതയും കൂടുതലാണ്. എന്നാല്‍ പിയര്‍ പഴത്തിന് സമാനമായ ശരീരഘടനയുളളവരില്‍ ഇത്തരം അനാവശ്യ കൊഴുപ്പ് വിതരണം ഇല്ലെന്നും പഠനത്തിന് നേതൃത്വം നല്‍കിയ ഡോ. കിബിന്‍ കി പറയുന്നു. 50നും 79നും ഇടയില്‍ പ്രായമുളള 2500 സ്ത്രീകളിലാണ്  പഠനം നടത്തിയത്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഹെൽത്തി മഖാന സാലഡ് എളുപ്പം തയ്യാറാക്കാം
കരളിനെ നശിപ്പിക്കുന്ന ഏഴ് ഭക്ഷണങ്ങൾ