World Lung Cancer Day 2025 : ഈ ഭക്ഷണങ്ങൾ ശ്വാസകോശ അർബുദ സാധ്യത വർദ്ധിപ്പിക്കുമെന്ന് പഠനം

Published : Aug 01, 2025, 02:36 PM ISTUpdated : Aug 01, 2025, 02:39 PM IST
lungs

Synopsis

അൾട്രാ പ്രോസസ് ചെയ്ത ഭക്ഷണങ്ങളിൽ പലപ്പോഴും പഞ്ചസാര, പൂരിത കൊഴുപ്പ്, ഉപ്പ് എന്നിവ കൂടുതലും നാരുകൾ, വിറ്റാമിനുകൾ, സൂക്ഷ്മ പോഷകങ്ങൾ എന്നിവ കുറവുമാണ്. ഇത് പൊണ്ണത്തടി, ക്യാൻസർ എന്നിവയ്ക്കുള്ള സാധ്യത കൂട്ടുന്നു.

അൾട്രാ പ്രോസസ് ചെയ്ത ഭക്ഷണങ്ങൾ ശ്വാസകോശ അർബുദ സാധ്യത വർദ്ധിപ്പിക്കുമെന്ന് പഠനം. സോഡ, നൂഡിൽസ് തുടങ്ങിയ അൾട്രാ-പ്രോസസ്ഡ് ഭക്ഷണങ്ങൾ കൂടുതലായി അടങ്ങിയ ഭക്ഷണക്രമം ശ്വാസകോശ അർബുദ സാധ്യത 41 ശതമാനം വർദ്ധിപ്പിക്കുമെന്ന് പുതിയ പഠനം കണ്ടെത്തി. ജേണൽ തോറാക്‌സിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്.

പായ്ക്കറ്റിലാക്കി വിൽപനയ്ക്കെത്തുന്ന കൃത്രിമ മധുരപാനീയങ്ങൾ, എനർജി ഡ്രിങ്കുകൾ, ജ്യൂസുകൾ, ഇൻസ്റ്റന്റ് സൂപ്പ്, സ്നാക്സ്‌, ചിക്കൻ നഗ്ഗറ്റ്സ്, സംസ്കരിച്ച മാംസം, പാചകം ചെയ്യാതെ കഴിക്കാവുന്ന പലതരം റെഡി ടു ഈറ്റ് ഭക്ഷണങ്ങൾ എന്നിവയൊക്കെ ഇതിൽപ്പെടും.

സംസ്കരിച്ച അന്നജമാണ് പലതിലെയും പ്രധാന ഘടകം. അതിൽ രുചി വർധിപ്പിക്കുന്ന വസ്തുക്കൾ, ചീത്തയാകാതിരിക്കാനുള്ള പ്രിസർവേറ്റീവുകൾ, കൃത്രിമമധുരം, നിറങ്ങൾ, വിവിധ ഘടകങ്ങളെ ചേർത്തുനിർത്തുന്ന എമൾസിഫയർ, പൂരിത കൊഴുപ്പ്, ഉപ്പ് തുടങ്ങി പല വസ്തുക്കൾ ചേർക്കുന്നു. അവയിൽ സാധാരണയായി എമൽസിഫയറുകൾ, പ്രിസർവേറ്റീവുകൾ, കൃത്രിമ നിറങ്ങൾ/ഫ്ലേവറുകൾ, ഉയർന്ന അളവിലുള്ള പഞ്ചസാര, ഉപ്പ്, അനാരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ ഉൾപ്പെടുന്നു.

സോഫ്റ്റ് ഡ്രിങ്കുകൾ, സംസ്കരിച്ച ലഘുഭക്ഷണങ്ങൾ, ഇൻസ്റ്റന്റ് നൂഡിൽസ്, ഫ്രോസൺ മീൽസ്, സോസുകൾ എന്നിവയെല്ലാം ആരോ​ഗ്യത്തിന് പ്രശ്നമാണ്. അൾട്രാ പ്രോസസ് ചെയ്ത ഭക്ഷണങ്ങളിൽ പലപ്പോഴും പഞ്ചസാര, പൂരിത കൊഴുപ്പ്, ഉപ്പ് എന്നിവ കൂടുതലും നാരുകൾ, വിറ്റാമിനുകൾ, സൂക്ഷ്മ പോഷകങ്ങൾ എന്നിവ കുറവുമാണ്. ഇത് പൊണ്ണത്തടി, ക്യാൻസർ എന്നിവയ്ക്കുള്ള സാധ്യത കൂട്ടുന്നു.

കൂടാതെ ഇവയിൽ ചേർക്കുന്ന രാസവസ്തുക്കൾ - എമൽസിഫയറുകൾ, പ്രിസർവേറ്റീവുകൾ, കൃത്രിമ നിറങ്ങൾ, അക്രോലിൻ (പുകയില പുകയിലും കാണപ്പെടുന്നു), ബിസ്ഫെനോൾ എ, ഫ്താലേറ്റുകൾ എന്നിവ വീക്കം, ഹോർമോൺ തകരാറുകൾ, ഡിഎൻഎ കേടുപാടുകൾ എന്നിവയ്ക്ക് കാരണമായേക്കാം.

വളരെ രുചികരവും കലോറി കൂടുതലുള്ളതുമായ അൾട്രാ പ്രോസസ് ചെയ്ത ഭക്ഷണങ്ങളുടെ അമിത ഉപഭോഗത്തിനും ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും കാരണമാകുന്നു. ഇത് വിവിധ ക്യാൻസറുകൾക്കുള്ള അപകട ഘടകമാണ്.

 

 

 

PREV
Read more Articles on
click me!

Recommended Stories

ശരീരത്തില്‍ യൂറിക് ആസിഡ് കൂടിയതിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍
Health Tips: വിറ്റാമിൻ ബി12 അഭാവം; ഈ ലക്ഷണങ്ങളെ തിരിച്ചറിയുക