ഹൃദയത്തിന്‍റെ ആരോഗ്യം പടിപടിയായി കയറാന്‍ ഇ‌ങ്ങനെ ചെയ്യാം

Published : Oct 01, 2023, 02:50 PM ISTUpdated : Oct 01, 2023, 02:54 PM IST
ഹൃദയത്തിന്‍റെ ആരോഗ്യം പടിപടിയായി കയറാന്‍ ഇ‌ങ്ങനെ ചെയ്യാം

Synopsis

ടുലെയ്ൻ യൂണിവേഴ്‌സിറ്റിയിലെ ​ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. ഗവേഷണമനുസരിച്ച്, ദിവസേന 50ലധികം പടികൾ കയറുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത 20 ശതമാനം കുറയ്ക്കുമെന്നും പഠനത്തിൽ പറയുന്നു. 

ദിവസവും 50 പടികൾ കയറുന്നത് ഹൃദ്രോഗ സാധ്യത ഗണ്യമായി കുറയ്ക്കുമെന്ന് പുതിയ പഠനം. ടുലെയ്ൻ യൂണിവേഴ്‌സിറ്റിയിലെ ​ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. ഗവേഷണമനുസരിച്ച്, ദിവസേന 50ലധികം പടികൾ കയറുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത 20 ശതമാനം കുറയ്ക്കുമെന്നും പഠനത്തിൽ പറയുന്നു. 

സ്ട്രോക്കുകൾ, കൊറോണറി ആർട്ടറി ഡിസീസ്, മറ്റ് ഹൃദ്രോഗങ്ങൾ എന്നിവയാണ് പലരുടെ മരണത്തിന്റെ പ്രധാന കാരണങ്ങൾ. ഓരോ ദിവസവും കൂടുതൽ പടികൾ കയറുമ്പോൾ ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് കണ്ടെത്തലുകൾ പറയുന്നു. 450,000 മുതിർന്നവർ ഉൾപ്പെടുന്ന യുകെ ബയോബാങ്കിൽ നിന്നുള്ള ഡാറ്റയാണ് പഠനത്തിനായി ഗവേഷകർ ഉപയോഗിച്ചത്. 

ദിവസവും പടികൾ കയറിയിറങ്ങുന്ന ശീലമുണ്ടെങ്കിൽ അത് ഹൃദയത്തിന് വേണ്ടി പതിവായി ചെയ്യുന്ന വ്യായാമമായി തന്നെ കണക്കാക്കാവുന്നതാണ്. കലോറി എരിച്ചുകളയുന്നതിനും പടിക്കെട്ടുകൾ കയറിയിറങ്ങുന്നത് സഹായിക്കും. മാത്രമല്ല പേശികളുടെയും എല്ലുകളുടെയുമെല്ലാം ആരോഗ്യത്തിനും ഇത് ഏറെ നല്ലതാണെന്ന് വി​ദ​ഗ്ധർ പറയുന്നു. ഇത് ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവർത്തനം മെച്ചപ്പെടുത്തുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

പടികൾ കയറുന്നത് വലിയ രീതിയിൽ കൊളസ്ട്രോൾ- ബിപി എന്നീ പ്രശ്നങ്ങളെ ചെറുക്കുന്നു. കൊളസ്ട്രോളും ബിപിയും നമുക്കറിയാം ഹൃദയത്തെ ക്രമേണ അപകടത്തിലാക്കുന്ന രണ്ട് ആരോഗ്യപ്രശ്നങ്ങളാണ്. അതിനാൽ തന്നെ ഇവ നിയന്ത്രിച്ച് മുന്നോട്ട് പോകേണ്ടത് അനിവാര്യവുമാണ്.

ചാടിയ വയർ കുറയ്ക്കാൻ സഹായിക്കുന്ന 4 ജ്യൂസുകൾ


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

വിറ്റാമിൻ ബി 12 ലഭിക്കാൻ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഏഴ് സൂപ്പർ ഫുഡുകൾ
ചർമ്മത്തിന്റെ ആരോഗ്യത്തിന് കഴിക്കേണ്ട ഏഴ് ഭക്ഷണങ്ങൾ