Sudden Cardiac Arrest : മരണകാരണമാകാവുന്ന 'സഡണ്‍ കാര്‍ഡിയാക് അറസ്റ്റ്'; ലക്ഷണങ്ങള്‍ അറിയാം...

Published : Sep 16, 2022, 01:54 PM ISTUpdated : Sep 16, 2022, 02:05 PM IST
Sudden Cardiac Arrest : മരണകാരണമാകാവുന്ന 'സഡണ്‍ കാര്‍ഡിയാക് അറസ്റ്റ്'; ലക്ഷണങ്ങള്‍ അറിയാം...

Synopsis

ഹൃദയമിടിപ്പിന്‍റെ താളം തെറ്റുക, പെട്ടെന്ന് ക്ഷീണമോ നെഞ്ച് വേദനയോ അസ്വസ്ഥതയോ അനുഭവപ്പെടുക തുടങ്ങിയവയെല്ലാം ഹൃദയസ്തംഭനത്തിന്‍റെ  സൂചനകളാണ്.  'സഡണ്‍ കാര്‍ഡിയാക് അറസ്റ്റ്' അഥവാ പെട്ടെന്നുണ്ടാകുന്ന ഹൃദയസ്തംഭനമാകുമ്പോള്‍ അത് കൂടുതല്‍ സങ്കീര്‍ണമാകുന്നു.

ആഗോളതലത്തില്‍ പുരുഷന്മാരുടെ മരണങ്ങളില്‍ 20.3 ശതമാനത്തിന്‍റെയും സ്ത്രീകളുടെ മരണങ്ങളില്‍ 16.9 ശതമാനത്തിന്‍റെയും കാരണമാകുന്ന രോഗമാണ് ഹൃദ്രോഗം. കൊവിഡിനെ തുടര്‍ന്ന് മുപ്പതുകളിലും നാല്‍പതുകളിലുമുള്ളവരില്‍ പെട്ടെന്നുണ്ടാകുന്ന ഹൃദയസ്തംഭന കേസുകള്‍ 13 ശതമാനം വര്‍ധിച്ചിട്ടുണ്ടെന്ന് അമേരിക്കന്‍ ഹാര്‍ട്ട് ജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണ പഠനം സൂചിപ്പിക്കുന്നു. 

മറ്റ് അവയവങ്ങളിലേക്ക് രക്തം പമ്പ്  ചെയ്തു കൊണ്ടിരുന്ന ഹൃദയം പെട്ടെന്ന് ഒറ്റയടിക്ക് മുന്നറിയിപ്പുകളൊന്നുമില്ലാതെ നിലച്ചു പോകുന്ന അവസ്ഥയാണ് ഹൃദയസ്തംഭനം അഥവാ കാര്‍ഡിയാക് അറസ്റ്റ്.  ഹൃദയമിടിപ്പിന്‍റെ താളം തെറ്റുക, പെട്ടെന്ന് ക്ഷീണമോ നെഞ്ച് വേദനയോ അസ്വസ്ഥതയോ അനുഭവപ്പെടുക തുടങ്ങിയവയെല്ലാം ഹൃദയസ്തംഭനത്തിന്‍റെ  സൂചനകളാണ്.  'സഡണ്‍ കാര്‍ഡിയാക് അറസ്റ്റ്' അഥവാ പെട്ടെന്നുണ്ടാകുന്ന ഹൃദയസ്തംഭനമാകുമ്പോള്‍ അത് കൂടുതല്‍ സങ്കീര്‍ണമാകുന്നു.

ആകെ ഹൃദ്രോഗങ്ങള്‍ മൂലം മരിക്കുന്നവരില്‍ 50 ശതമാനം പേരും 'സഡണ്‍ കാര്‍ഡിയാക് അറസ്റ്റ്' മൂലം മരിക്കുന്നവരാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഏത് പ്രായത്തിലുള്ള ആരെയും ബാധിക്കാവുന്ന മരണകാരണങ്ങളിലൊന്നാണ് സഡണ്‍ കാർഡിയാക് അറസ്റ്റ്. സഡണ്‍  കാർഡിയാക് അറസ്റ്റ് സംഭവിക്കുന്നത് നമ്മുടെ ഹൃദയത്തിനുള്ളിലെ ഇലക്ട്രിക് സർക്യൂട്ടിൽ നടക്കുന്ന  പ്രവർത്തനക്ഷമമല്ലാത്ത അവസ്ഥ കാരണം ഹൃദയത്തിലേക്കുള്ള രക്തയോട്ടം നിലക്കുന്നതാണ്. പലപ്പോഴും കുഴഞ്ഞു വീണ് മരിക്കുന്നത് ഇതിമൂലമാകാം. 

'സഡണ്‍ കാര്‍ഡിയാക് അറസ്റ്റി'ന്‍റെ ചില ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...

  • നെഞ്ച് വേദന
  • നെഞ്ചില്‍ അസ്വസ്ഥത
  • നെഞ്ചിടിപ്പ് കൂടുക
  • പള്‍സ് ഇല്ലാതാവുക.
  • ബോധം പോവുക.
  • തലകറക്കം.
  • ശ്വാസംമുട്ടല്‍
  • പെട്ടെന്ന് കുഴഞ്ഞുവീഴുക. 
  • സംസാരിക്കാൻ കഴിയാതെ ബുദ്ധിമുട്ടുക. 

കാര്‍ഡിയാക് അറസ്റ്റുണ്ടായാല്‍ പ്രാഥമികമായി കാര്‍ഡിയോപള്‍മിനറി റീസസിറ്റേഷന്‍ (സിപിആര്‍) നല്‍കേണ്ടത് രോഗിയെ രക്ഷപ്പെടുത്തുന്നതില്‍ നിര്‍ണായകമാണ്. 

രക്തധമനികളില്‍ രക്തം കട്ടപിടിക്കുന്ന കൊറോണറി ഹാര്‍ട്ട് ഡിസീസ്, പുകവലി, മദ്യപാനം, ഉയര്‍ന്ന രക്തസമ്മര്‍ദം, ഉയര്‍ന്ന കൊളസ്ട്രോള്‍, അമിതവണ്ണം, പ്രമേഹം, അലസമായ ജീവിതശൈലി എന്നിവയെല്ലാം ഹൃദയസ്തംഭനത്തിനുള്ള സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു. ചിട്ടിയായ ജീവിതശൈലി, നല്ല ഭക്ഷണക്രമം, നല്ല ഉറക്കം, നിത്യവുമുള്ള വ്യായാമം, മദ്യപാന നിയന്ത്രണം, പുകവലിയും മറ്റ് ലഹരി മരുന്നുകളും ഒഴിവാക്കല്‍ തുടങ്ങിയവയിലൂടെയെല്ലാം ഹൃദ്രോഗ സാധ്യതകളെ തടയാന്‍ കഴിയും. 

Also Read: ഇന്ത്യയിലെ ആദ്യ ഡെങ്കിപ്പനി വാക്സിന്‍: ഒന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തിന് അനുമതി

PREV
click me!

Recommended Stories

ചൂട് വെള്ളം കുടിച്ച് ദിവസം തുടങ്ങാം; ഗുണങ്ങൾ ഇതാണ്
നിങ്ങളുടെ വൃക്കകളുടെ പ്രവർത്തനം ശരിയായ രീതിയിലാണോ? ഈ ലക്ഷണങ്ങൾ അവഗണിക്കരുത്